"ആലങ്ങാടിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
മൂരിയാട്ട് നമ്പ്യാർ, കൊരട്ട് കൈമൾ എന്നിവരുടെ കുടുംബത്തിൽ നിന്നും വെളുത്ത താവഴി ദത്തെടുത്തപ്പോൾ അവർ കൊച്ചി രാജ്യത്തെ അറിയിച്ചിരുന്നില്ല. ഇതിൽ കുപിതനായ കൊച്ചി രാജാവ് ആലങ്ങാടുമായി യുദ്ധം പ്രഖ്യാപിച്ചു. ആലങ്ങാടും കൊച്ചിയും ഡച്ചുകാരുടെ അടുത്ത മിത്രങ്ങളായിരുന്നതിനാൽ ഈ യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ കൂടെ ആവശ്യമായിരുന്നു. മേലാൽ കൊച്ചി രാജ്യത്തിന്റെ അനുമതി ഇല്ലാതെ ദത്തെടുക്കലുകൾ ഉണ്ടാവുകയില്ലെന്നുള്ള ഉറപ്പിന്മേൽ ഡച്ചു ഗവർണറുടെ മധ്യസ്ഥതയിൽ ആ യുദ്ധം ഒഴിവായി. | മൂരിയാട്ട് നമ്പ്യാർ, കൊരട്ട് കൈമൾ എന്നിവരുടെ കുടുംബത്തിൽ നിന്നും വെളുത്ത താവഴി ദത്തെടുത്തപ്പോൾ അവർ കൊച്ചി രാജ്യത്തെ അറിയിച്ചിരുന്നില്ല. ഇതിൽ കുപിതനായ കൊച്ചി രാജാവ് ആലങ്ങാടുമായി യുദ്ധം പ്രഖ്യാപിച്ചു. ആലങ്ങാടും കൊച്ചിയും ഡച്ചുകാരുടെ അടുത്ത മിത്രങ്ങളായിരുന്നതിനാൽ ഈ യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ കൂടെ ആവശ്യമായിരുന്നു. മേലാൽ കൊച്ചി രാജ്യത്തിന്റെ അനുമതി ഇല്ലാതെ ദത്തെടുക്കലുകൾ ഉണ്ടാവുകയില്ലെന്നുള്ള ഉറപ്പിന്മേൽ ഡച്ചു ഗവർണറുടെ മധ്യസ്ഥതയിൽ ആ യുദ്ധം ഒഴിവായി. | ||
മൂത്ത കൈമൾ ഇളയകൈമൾ എന്നാണ് ഈ താവഴികൾ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് മുത്തേരിപ്പാട് ഇളേരിപ്പാട് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഇവർ സ്വീകരിച്ചു. മൂത്ത തിരുമുൽപാട്, ഇളയ തിരുമുൽപാട് എന്നിവയുടെ ചുരുക്കപേരുകളാണത്രേ ഇവ. | |||
1756ൽ സാമൂതിരിയുടെ സൈന്യം ആലങ്ങാട്ട് രാജ്യം ആക്രമിച്ചു കീഴടക്കി. സാമൂതിരിയുടെ കാവൽ സേനയെ അവിടെ നിരീക്ഷണത്തിലുമാക്കി. 1762 ൽ സാമൂതിരിയുടെ സൈന്യം കൊച്ചിയെ ആക്രമിക്കാനായി പുറപ്പെട്ടു. സാമൂതിരിയുടെ സേനയെ നേരിടാനുള്ള കരുത്ത് കൊച്ചി സൈന്യത്തിനില്ലെന്നു തിരിച്ചറിഞ്ഞ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായം അഭ്യർത്ഥിച്ചു. | |||
സാമൂതിരിയുടെ സൈന്യം കൊച്ചിരാജ്യത്തിന്റെ അതിർത്തി കടക്കുന്നതിനു മുന്നേ തന്നേ തിരുവിതാംകൂറിന്റെ സുസജ്ജമായ സേന സാമൂതിരിയെ തുരത്തി ഓടിച്ചു. ഇതിന്റെ നന്ദി സൂചകമായി പറവൂർ, ആലങ്ങാട് എന്നീ രാജ്യങ്ങൾ കൊച്ചി തിരുവിതാംകൂറിനു സമ്മാനമായി നൽകി. അങ്കമാലി, ചെങ്ങമനാട്, കോതകുളങ്ങര, പാറക്കടവ്, മാഞ്ഞാലി എന്നീ സ്ഥങ്ങൾ അന്ന് ആലങ്ങാടിൽ ഉൾപ്പെട്ടതായിരുന്നു. മഞ്ഞപ്ര ആയിരുന്നു ആലങ്ങാടിന്റെ അതിർത്തി. മലയാറ്റൂർ മറ്റൊരതിർത്തി ആയിരുന്നു. | |||
==ഐതിഹ്യ ചരിത്രം== | ==ഐതിഹ്യ ചരിത്രം== | ||