"ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | {{prettyurl|GHS Kattachakonam}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| |
16:36, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം | |
---|---|
വിലാസം | |
പാറോട്ടുക്കോണം .. തിരുവനന്തപുരം . ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം . |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം . |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Saju |
ചരിത്രം
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ല്‍ കറ്റച്ചക്കോണത്ത് രക്ഷാപുരി എല്‍.എം.എസ്. പള്ളിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടോ ആരംഭിച്ച എല്‍. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റര്‍ ആയിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. 35 വര്‍ഷം എല്‍. പി. എസ് ആയി തുടര്‍ന്നു. 1948 ല്‍ ആരാധനാസൗകര്യങ്ങള്‍ കുറയുമെന്ന് വന്നപ്പോള്‍ സ്കൂള്‍ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവന്‍നാടാര്‍ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂള്‍ നടത്തിപ്പിനായി വിട്ടുകൊടുത്തു. 2 വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത് അവിടെയാണ്. 1950 ല്‍ ഗവണ്‍മെന്റില്‍ നിന്ന് 50 സെന്റ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ഒരു ഷഡ്ഡുണ്ടാക്കി സ്കൂളിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി. 1957ലാണ് സ്ഥിരം കെട്ടിടം ഉണ്ടായത്. ആ വര്‍ഷം തന്നെ യു.പി. എസ് ആവുകയും ചെയ്തു. യു.പി. എസിന്റെ ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ. കമുകറ നാരായണക്കുറുപ്പായിരുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥലം സൗജന്യവിലയ്ക്ക് ശ്രീ. രാഘവന്‍നാടാരുടെ വല്തുക്കള്‍ ഈടുവച്ച് വാങ്ങുകയും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1958 ല്‍ തന്നെ കറ്റച്ചക്കോണം യു.പി. എസ് കറ്റച്ചക്കോണം യു.പി. എസ് എച്ച്.എസ് ആയിമാറി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തര്‍ക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി. 1980 ല്‍ ശ്രീ. രാഘവന്‍നാടാര്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലം കൂടി ലഭിക്കുകയുണ്ടായി. രണ്ടേക്കര്‍ സ്ഥാവരസ്വത്തുള്ള ഈ സ്കൂളിനിപ്പോള്‍ ഓഫീസ് ഉള്‍പ്പെടുന്ന നാലുമുറി ഒറ്റനിലക്കെട്ടിം, അഞ്ചുമുറികള്‍ വീതം രണ്ടു നിലകളിലായുള്ള ഒരു ഇരുനിലക്കട്ടിടം, നാലുമുറികളുള്ള ഒരു സെമി പെര്‍മനന്റ് കെട്ടിടം, രണ്ട് യൂറിനലുകള്‍ എന്നിവ സ്വന്തമായുണ്ട്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തോളം എയിഡഡ് അണ്‍എയിഡഡ് സ്കൂളുകളുള്ള ഈ പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂളാണിത്. ഒട്ടും സമ്പന്നമല്ലാത്ത ഗാര്‍ഹിക,സാമൂഹിക ചുറ്റുപാടില്‍ നിന്നും ഓര്‍ഫനേജില്‍ നിന്നും വരുന്ന കുട്ടികളാണ് ഇവിടത്തെ 95 ശതമാനവും. എല്ലാവിഷയത്തിലും അധ്യാപകരില്ലാത്ത അവസ്ഥയാണിവിടെ. കേരള സര്‍വ്വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗത്തിന്റെ തലവനായിരുന്ന ഡോക്ടര്‍ കലേശരാജ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. 1975ല്‍ ഈ സ്കൂളിന് സ്കൗട്ട് അവാര്‍ഡ് ലഭിക്കുകയും ശ്രീ. സരസന്‍ സ്കൗട്ടിനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. പ്രധമ അധ്യാപികയുള്‍പ്പെടെ 14 അധ്യാപകരും 100 കുട്ടികളുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വിവരം ലഭ്യമല്ല)
വിവരം ലഭ്യമല്ല) വിവരം ലഭ്യമല്ല) വിവരം ലഭ്യമല്ല)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|