"എ.എം.എൽ.പി.എസ്.കവുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 14: വരി 14:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  തൃത്താല
| ഉപ ജില്ല=  തൃത്താല
| തദ്ദേശസ്വയംഭരണസ്ഥാപനം =
| തദ്ദേശസ്വയംഭരണസ്ഥാപനം = ചാലിശ്ശേരി
| ലോകസഭാമണ്ഡലം=
| ലോകസഭാമണ്ഡലം= പൊന്നാനി
| നിയമസഭാമണ്ഡലം=
| നിയമസഭാമണ്ഡലം= തൃത്താല
| താലൂക്ക്=
| താലൂക്ക്= പട്ടാമ്പി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം=226   
| വിദ്യാർത്ഥികളുടെ എണ്ണം=226   
| അദ്ധ്യാപകരുടെ എണ്ണം=    9  
| അദ്ധ്യാപകരുടെ എണ്ണം=    9  
| പ്രധാന അദ്ധ്യാപകൻ=   പി.ടി ഫേബ       
| പ്രധാന അദ്ധ്യാപകൻ= എം ആർ മിനി     
| പി.ടി.ഏ. പ്രസിഡണ്ട്=  ബഷീർ.പി.എ  
| പി.ടി.ഏ. പ്രസിഡണ്ട്=  ബഷീർ.പി.എ  
| എം.പി.ടി.ഏ. പ്രസിഡണ്ട്=       
| എം.പി.ടി.ഏ. പ്രസിഡണ്ട്=       

12:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കവുക്കോട്
വിലാസം
കവുക്കോട്

ചാലിശ്ശേരി,
,
679536
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9495014928
ഇമെയിൽamlpskavukkode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ആർ മിനി
അവസാനം തിരുത്തിയത്
13-01-202220529-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു പ്രദേശത്തെ ജനതയുടെ ജീവിതത്തിലും ഉന്നതിയിലും ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പങ്ക് പ്രധാനമാണ്.കവുക്കോടും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സ്തുത്യർഹമായ യശഃശരീരനായ ഗോപാലൻ എഴുത്തച്ഛൻ സ്ഥാപിച്ച കവുക്കോട്എ.എം.എൽ.പി സ്കൂൾ സ്വതന്ത്രത്തിന് മുമ്പ് കവുക്കോട്,മണ്ണാറപറമ്പ്,എടപ്പറമ്പ് സ്ഥലങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒട്ടും തന്നെ സൗകര്യം ഉണ്ടായിരുന്നില്ല.അതിലും പരിതാപകരമായിരുന്നു ഉന്നതവിദ്യാഭ്യാസത്തിന് സാധ്യതകൾ.തൃശൂർ ജില്ലയിലെ പഴഞ്ഞി,മലപ്പുറം ജില്ലയിലെ എടപ്പാളും പരിസരവും തുടങ്ങി 25 കിലോമീറ്റർ ചുറ്റളവിലുള്ള ഏക ഹൈസ്കൂൾ.അക്കാലത്തു പഠിക്കാൻ താല്പര്യമുള്ളവർ വിദ്യാഭ്യാസത്തിനായി കുമരനെല്ലൂർ ഹൈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1924 കാലഘട്ടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു.ഒരു വിദ്യാഭ്യാസ സ്ഥാപനം നല്ല രീതിയിൽ തുടങ്ങി അത് കൊണ്ട് പോവുക ശ്രമകരവും പ്രയാസകരവും തടസങ്ങൾ നിറഞ്ഞതമായിരുന്നു.കോക്കൂർ പടിഞ്ഞാറേപട്ടെ ഗോപാലൻ എഴുത്തച്ഛൻ എന്ന മഹാമനസ്കന്റെ നിശ്ചയർഢ്യവും ശ്രമവും കൊണ്ട് സ്കൂളിന് ആവശ്യമായ ഭൂമി വാങ്ങുകയും 1924 ൽ സ്കൂൾ അധ്യയനവർഷം തുടങ്ങുമ്പോൾ 50 കുട്ടികളും 3 അദ്യാപകരുമാണ് ഉണ്ടായിരുന്നത്.സ്കൂളിന്റെ ആദ്യകാല മാനേജരും പ്രനാധ്യപകനും ശ്രീ ഗോപാലൻ എഴുത്തച്ഛൻ ആയിരുന്നു പാലക്കാട് ജില്ലയിലെ തെക്ക് പടിഞ്ഞാറു ഭാഗത്തു ചാലിശ്ശേരി പഞ്ചായത്തിൽ കവുക്കോട് ഗ്രാമത്തിൽ ആണ് എം.എം.എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ മുക്കുട്ട മുതൽ തണ്ണീർക്കോട് വരെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന ജന വിഭാഗത്തിൽ അധികവും മുസ്ലീങ്ങൾ ആയിരുന്നു. അക്കാലത്തു (ഖുർആൻ)പഠനത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. സ്ത്രീകൾക്ക് മതവിദ്യാഭ്യാസം ഒഴികെ മറ്റൊരു പഠന മാർഗങ്ങളും അന്യമായിരുന്നു.ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ആകർഷിക്കാനും,പ്രജോതനം ഏകാനും എഴുത്തച്ഛൻ മാഷ് തന്റെ പള്ളിക്കൂടത്തിൽ മത പഠനത്തിനായി മദ്രസ സ്‌ഥാപിച്ചു.അതുകൊണ്ട് സ്കൂളും മദ്രസയും ഒരുമിച്ചാണ് ഇവിടെ പ്രവര്ത്തിച്ചിരുന്നത്.അന്ന് അധ്യാപകർക്ക് ശമ്പളം കുറവായിരുന്നു.അതിൽ നിന്നും ചെറിയ പങ്ക് മതം പഠിപ്പിക്കുന്ന ഗുരുനാഥന്മാർക്ക് മാഷ് കൊടുക്കുമായിരുന്നു

                                രാവിലെ 7.30 മുതൽ 9 30  വരെ മദ്രസ വിഷയങ്ങൾ ആദ്യകാലത്ത് പഠിപ്പിച്ചിരുന്നത് ഔതൽ മുസ്ലിയാരും സൈതലവി മൊല്ലാക്കയും ആയിരുന്നു. പിന്നെ രാവിലെ 10  മുതൽ 1 വരെ എല്ലാ ക്ലാസിലും മലയാളവും മറ്റു് വിഷയങ്ങളും ആയിരുന്നു.2 മുതൽ 4 വരെ മറ്റു് വിഷയങ്ങളും ആയിരുന്നു .പെൻസിലും സ്ളേറ്റുമായിരുന്നു മുഘ്യ പഠനോപകാരണങ്ങൾ.പേന,പേപ്പർ എന്നിവ അവിടെ പഠിച്ചിരുന്ന കുട്ടികൾ എത്രയോ വർഷങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്ന യാഥാർഥ്യം ഇന്നത്തെ കുട്ടികളെ അത്ഭുതപ്പെടുത്തിയേക്കാം.ടീച്ചർ ബോർഡിൽ എഴുതിയതും പറഞ്ഞു തരുന്നതും സ്ളേറ്റിൽ കുറിച്ചെടുക്കും.എഴുതിത്തതും പഠനവും പരീക്ഷയുമെല്ലാം അഞ്ചാം ക്ലാസ് വരെ സ്ളേറ്റിൽ തന്നെ.
                                       4,5  ക്ലാസുകളി൮ൽ എഴുത്തച്ഛൻ മാഷ് തന്നെയായിരുന്നു കണക്ക് പഠിപ്പിച്ചിരുന്നത്.കണക്ക് തെറ്റിയാൽ ശിക്ഷ ഉറപ്പ്.മാഷോട് കുട്ടികൾക്ക് ബഹുമാനവും ഭയവും ആയിരുന്നു.ശിക്ഷ പേടിച്ച കുട്ടികൾ നല്ലപോലെ പഠിക്കാനും ശ്രമിച്ചിരുന്നു.വേനൽക്കാലത്ത് പരേതനായ ബാവുട്ടിഹാജിയുട ഉത്തരവാദിത്വത്തിൽ പരേതനായ ഇടയത്ത് വളപ്പിൽ മുഹമ്മദ് ഹാജിയുട വീടിനടുത്തു എല്ലാദിവസവും ഉച്ചക്ക് 1 മണിക്ക് ക്ലാസ്  വിട്ടാൽ നൽകി പോന്നിരുന്ന  മോരിൻ വെള്ളത്തിന്റെ സ്വാദ് പഴയ  വിദ്യാർഥികൾക്കു മറക്കാൻ കഴിയില്ല .മാസത്തിലൊരിക്കൽ ഓല മേഞ്ഞ കെട്ടിടത്തിന്റെ മുകളിലുള്ള ചിതൽ തട്ടാൻ 4  ,5 ക്ലാസിലെ കുട്ടികൾ അത്യുത്സാഹം പ്രകടിപ്പിച്ചിരുന്നു.അഞ്ചാം ക്ലാസ് കഴിഞ്ഞു പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികൾക്ക് അന്നത്തെ വാർത്താവിനിമയ മാർഗങ്ങളെ പരിചയപ്പെടുത്തി കൊടുക്കുമായിരുന്നു.മണിഓർഡറിന്റെയും കത്ത് എഴുതുന്നതിന്റെയും രൂപവറും മറ്റും വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കിപ്പോന്നു.  ജീവിതത്തിൽ ആവശ്യമായിരുന്ന കാര്യങ്ങൾ ചെയ്യാനും കുട്ടികളെ സ്വയംപര്യാപ്തരാക്കുകയും ചെയ്തത് പരേതനായ ഗോപിമാസ്റ്റർ  ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ ശ്രദ്ധിപ്പെടുകയും ചെയ്തു. ആധുനികവത്കരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും വിദ്യാഭ്യാസപരിഷ്കരണങ്ങളുടെയും ഒരു വശവും തീണ്ടാത്ത അന്നത്തെ പാഠ്യപദ്ധതികളുടെയും അറിവിന്റെ ഗ്രാഫും ശ്രദ്ധിച്ചു നോക്കുമ്പോൾ  അക്കാലത്തെ അധ്യാപകർ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് വിദ്യാർത്ഥികളെ ഉയർന്ന ക്ലാസ്സുകളിലേക്ക് സജ്ജരാക്കിയത് എന്നതിൽ അത്ഭുതപ്പെടും. ആ ത്യാഗോജ്ജ്വലമായ    അർപ്പണബോധത്തെ  ഒരിക്കലും വിസ്മരിക്കാനാവില്ല. 

കവുക്കോട് എം.എം.എ.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട് ഈ സ്കുളിലെ കുട്ടികൾക്ക് അണിചേരാനായ ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ഇവിടുത്തെ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യ സമരം ഭാരതത്തിന്റെ ഗ്രാമാന്തരങ്ങളിൽപോലും അലയടിച്ചുകൊണ്ടിരിക്കുന്ന കാലം - ഗോപാലൻ മാഷും മറ്റു പ്രവർത്തകരും ബ്രിട്ടീഷ് ഭരണത്തിനെതിരെ ജാഥ നടത്തുക പതിവായിരുന്നു.ജാഥ നടത്തിയാൽ ഉടനെ പോലീസുകാർ വന്ന് ജാഥാംഗങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ അവർക്ക് കഠിനമർദ്ദനത്തിനു വിധേയരാകേണ്ടിവരികയും പതിവാണ്. അവിചാരിതമായി ഒരു അവസരത്തിൽ സ്കൂൾ അടച്ചിടേണ്ടി വന്നു. അതിനുള്ള കാരണം അന്വേഷിച്ച് വിദ്യാർത്ഥികൾക്ക് ജാഥയുടെ ഭാഗമായി ഗോപലൻ മാ‍ഷിനേയും , മറ്റുള്ളവരേയും പോലീസ് പിടിച്ചുകൊണ്ടുപോയ വിവരം അറി‍‍‍‍ഞ്ഞു. എൽ. പി സ്കൂളിലെ കുട്ടികളാണെങ്കിലും പഠിതാക്കൾ മോശക്കാരായിരുന്നില്ല. ഒരു ദിവസം 10-15 കുട്ടികൾ സംഘടിച്ച് തങ്ങളുടെ അദ്ധ്യാപകനെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഒരു ജാഥ നടത്തി. വിദ്യാർത്ഥികളാണ് ജാഥ നടത്തിയതെങ്കിലും വിവരമറിഞ്ഞ് ഉത്കണ്ഠാകുലരായ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക‍് എന്തു സംഭവിക്കുമെന്ന് കരുതി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വഴിയിൽ കേട്ടവർ കേട്ടവർ രക്ഷിതാക്കളുടെ കൂടെ കൂടി. അത് സ്റ്റേഷൻ പരിസരത്ത് വലിയ ഒരു ആൾക്കൂട്ടമായി മാറി. ജനരോക്ഷം ഭയന്ന് പോലീസ് അധികാരികൾ ഗോപലൻമാഷേയും ,മറ്റുള്ളവരേയും മോച്ചിപ്പിച്ചു. കുട്ടികളുമായി നടത്തിയ അഭിമുഖ്യത്തിൽ ഇടയത്ത് വളപ്പിൽ മുഹമ്മദ് കുട്ടിയാണ് സ്വാതന്ത്യ സമരത്തിന്റെ പഴയ കഥ പുതിയ തലമുറയിലെ കുട്ടികളെ ഒാർ മ്മപ്പെടുത്തിയത്. ചാലിശ്ശേരി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന, 1942 മാർത്തോമ സഭ ആരംഭിച്ച ഹൈസ്കൂൾ, എ. എം. എൽ. പി സ്കൂളായ അറക്കൽ, കാട്ടുപാടം, ആലിക്കര എന്നിവിടങ്ങളിലെ സ്കൂളുകൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടു. ആ അവസരത്തിൽ സ്കൂൾ നടത്തലും പഠിപ്പിക്കലും പഠനവുമെല്ലാം ക്ലേശകരമായിരുന്നു. എഴുത്തച്ഛൻ മാഷിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലവും അതിന്റെ മഹത്വവുമാകാം സമീപപ്രദേശത്തെ നാല് സ്കൂളുകൾ അടച്ചുപൂട്ടിയിട്ടും കവുക്കോട്ടെ ഈ സ്കൂൾ വെല്ലുവികളെ അതിജീവിച്ച് നിലനിൽക്കുന്നത്. താൻ ഏറെ ത്യാഗങ്ങൾ സഹിച്ച് പടുത്തുയർത്തിയ സ്ഥാപനം കൂടുതൽ ഫലപ്രദമായ രീതിയിൽ നടത്താൻ പ്രാപ്തനായ ഒരു വ്യക്തിക്ക് സ്കൂൾ കൈമാറണമെന്നായിരുന്നു എഴുത്തച്ഛൻ മാഷിന്റെ ആഗ്രഹം. തച്ചറായിൽ അഹമ്മദുണ്ണിയാണ് തന്റെ ഭാര്യ സഹോദരൻ തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ സ്വദേശിയായ ഇ. വി മൊയ്തീൻ മാഷിനെ പരിജയപ്പെടുത്തി കൊടുക്കുന്നത്. 1968 ൽ മൊയ്തീൻ മാഷ് , ഭാര്യ ഐ.പി. കദീജയുടെ പേരിൽ ആ സ്കൂൾ വാങ്ങി. വിദ്യാർത്ഥികളോടും വിദ്യാഭ്യാസപ്രവർത്തനങ്ങളോടും അതീവ താല്പര്യമുള്ള വ്യക്തിയായിരുന്നു മൊയ്തീൻ മാഷ് . കാലഹരണപ്പെട്ട ഒാല മേഞ്ഞ ഷെഡ് പൊളിച്ച് ഒാടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായ മേഴത്തൂർ വി .ടി ഭട്ടതിരിപ്പാടാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂളിൽ മികച്ച അദ്ധ്യാപകരെ നിയമിക്കാൻ പ്രത്യേകം താല്പര്യമെടുത്തു. ആ കാലഘട്ടത്തിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സർവ്വസാധാരണമായിരുന്നു. പ്രത്യേകിച്ച് നിർദ്ധനകുടുംബത്തിലെ കുട്ടികൾ. മൊയ്തീൻ മാഷ് രക്ഷിതാക്കളെ വ്യക്തിപരമായി കണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട സഹായവും പ്രോത്സാഹനവും കൊടുക്കുകയും ചെയ്തിരുന്നു. മാഷിനും ഭാര്യയ്ക്കും സ്കുളിനോട് പറ‍ഞ്ഞറിയിക്കാനാവാത്ത വൈകാരിക ബന്ധമായിരുന്നു. ഇന്ന് നമ്മെ വിട്ടുപോയ ബഹുമാനപ്പെട്ട മൊയ്തീൻ മാഷും പത്നി കദീജയും യാതൊരു സാമ്പത്തിക ലാഭേച്ഛയും ഇല്ലാതെ അർപ്പണബോധത്തോടെയും ദീർഘവീക്ഷണത്തോടെയും ചെയ്ത പ്രവർത്തനങ്ങളോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. സ്കുളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് മാനേജ്മെന്റും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുപോലെ പങ്കാളികളാണ്. സമൂഹ്യപങ്കാളിത്തത്തോടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം വർഷം തോറും നടത്താറുണ്ട്. രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവും വർദ്ധിച്ചിട്ടുണ്ട്. കുട്ടികളുടെ എല്ലാത്തരം കഴിവും വികസിപ്പിക്കുന്നതിനാവശ്യമായ സ്കൂൾ തലത്തിൽ കലാ-കായിക – ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ നടത്തുകയും ഒന്നാം സ്ഥാനക്കാരെ സബ്ബ് ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

                                          മുൻ എം.ൽ.എ ശ്രീ ടി.പി കുഞ്ഞുണ്ണി ,മുൻ എം.പി ശ്രീ അജയകുമാർ ഇപ്പോഴത്തെ എം.ൽ.എ ശ്രീ വി ടി ബൽറാം എന്നിവരുടെ ഫണ്ടിൽ നിന്ന് കംപ്യൂട്ടറുകളും ലാപ്ടോപ്കളും ലഭിച്ചു.ഐ.ടി മേഖലയിൽ പരിജ്ഞാനം നല്കാൻ ഇതുവഴി കഴിഞ്ഞു.സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരായ പി.എം ജമീല കുടിവെള്ള സൗകര്യത്തിനായി പമ്പുസെറ്റും അനുബന്ധ ഉപകരണങ്ങളും ൽ.കെ.ജി ക്ലാസ് ആരംഭിക്കുന്നതിനുള്ള കസേരകളും നൽകി.ശ്രീമതി കെ. വിലാസിനി കുടിവെള്ളത്തിനുള്ള ടാങ്കും നൽകി.വാർത്താധിഷ്ഠിത വിവരശേഖരണത്തിനും ലോകോത്തര കാര്യങ്ങൾ അറിയുന്നതിനും രക്ഷകർത്താക്കൾ പത്രങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്.ഏതു പാർട്ടിക്കാരുടെ ഹർത്താൽ ഉണ്ടായാലും അത് സ്കൂൾ പ്രവർത്തനത്തെ ബാധിക്കാറില്ല.എല്ലാവരും സ്കൂളിൻറെ  കാര്യക്ഷമമായ നടത്തിപ്പ് ഗൗരവമായി കാണുകയും സഹകരിക്കുകയും ചെയ്യുന്നു.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2004-2005 മുതൽ പൊതു കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങി.വസ്തുതകൾ മനസ്സിലാക്കിയിട്ടുള്ള മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ്ണമനസ്സോടെയുള്ള സഹകരണം മാത്രമാണ് ഈ മാറ്റത്തിനും നേട്ടത്തിനും പിന്നിലെ ശക്തി.എല്ലാ ദിനാഘോഷ പരിപാടികളിലും രക്ഷാകർതൃ സമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണം ലഭ്യമാണ്.

ഓ.ബി.ബി,ഡി.പി. .പി,സ്.സ്.എ എന്നിവയുടെ ഭാഗമായി നല്ല ഒരു പുസ്തക ശേഖരണം സ്കൂളിൽ ലഭ്യമായിട്ടുണ്ട്.വായനാശീലം വളർത്താൻ വായന ക്ലബ്ബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. പരമാവധി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി വർഷംതോറും ജാലകം എന്ന വാർത്ത പത്രിക പുറത്തിറക്കാറുണ്ട്. ഗണിതശാസ്ത്ര ക്ലബ്ബുകൾ സജീവമാണ്. പ്രവർത്തിപരിചയ മേളകളിലെ മത്സര ഇനങ്ങൾക്ക് പരിശീലനം എൽ.എസ്.എസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടി സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തിട്ടുണ്ട്.സാമൂഹ്യ-ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളിൽ സബ് ജില്ലയിൽ നിന്ന് ജില്ല വരെ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്.കുട്ടികളുടെ സർഗാത്മക കഴിവുകൾ രക്ഷിതാക്കൾക്ക് കണ്ടറിയുന്നതിനു സ്കൂൾ വാർഷികം വിപുലമായി എല്ലാ കൊല്ലവും നടത്തിവരുന്നു. കഴിഞ്ഞ നാല് വർഷമായി കുട്ടികളുടെ എന്നതിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഈ പുരോഗതിയിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ സ്കൂൾ പഠനത്തിൽ വലിയ പുരോഗതി ഉണ്ടാക്കും.അതോടൊപ്പം വരും വർഷങ്ങളിൽ കുട്ടികളുടെ എന്നതിൽ വലിയ വർദ്ധനവ് ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.ഹെഡ് ടീച്ചർ ശ്രീമതി.ഫേബയുടെയും,ബാബു നാസർ,ബീന ടീച്ചർ മറ്റു സഹപ്രവർത്തകർ തുടങ്ങി ഓരോരുത്തരുടെയും സേവനം മാതൃകാപരമാണ് എന്നതിൽ എല്ലാവർക്കും അഭിമാനമുണ്ട്.അദ്ധാപകർ എന്നതിലുപരി അവർ എല്ലാവരും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകങ്ങളായി തീർന്നിരിക്കുന്നു. തൃത്താല മുൻ എം.ൽ.എ ശ്രീ. ടി.പി കുഞ്ഞുണ്ണി തറക്കല്ലിട്ട കാലോചിതമായ പുതിയ കെട്ടിടം കോൺട്രാക്ടർ ആയ എഞ്ചിനീയർ സുജിത് തൃത്തല്ലൂർ ആണ് പണിതീർത്തത്.കെട്ടിട നിർമാണത്തിന്റെ കൺസൾട്ടന്റും കൺസ്ട്രക്ഷൻ എൻജിനീയറായും നിസ്വാർത്ഥ സേവനം ചെയ്തത് മൊയ്തീൻ മാസ്റ്ററുടെ കുടുംബ സുഹൃത്തും Legion Builders & Developers Pvt .Ltd കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ എൻജിനീയർ പി.എ ശശിധരൻ,തൃശൂർ അവർകൾ ആണ്. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 248 കുട്ടികളും 10 അദ്ധാപകരുമാണ് ഉള്ളത്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാക്കാൻ മാനേജ്മെൻറ് പുതിയ ഒരു നല്ല കെട്ടിടം പണിയുകയും,2013 ജൂൺ മുതൽ അവിടെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.ലക്ഷ്യബോധത്തോടെയും,ആരോഗ്യത്തോടെയും മക്കളെ വളർത്തുന്നതിന് രക്ഷകര്താക്കൾക്ക് പാരെൻസ്ക്ലാസ്സുകളും,കാര്യക്ഷമമായി പഠിപ്പിക്കാൻ ടീച്ചർമാർക്ക് ട്രെയിനിങ്ങും,കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും,അവരിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും സാഹിത്യ രംഗത്തെ പ്രഗത്ഭരെ പങ്കെടുപ്പിച് ക്ലാസ്സുകളും ചർച്ചകളും മാനേജ്മെൻറ് സംഘടിപ്പിക്കാറുണ്ട്. ഡോ.കെ.എം അബൂബക്കർ സ്ഥാപിച്ച യുടെ സഹകരണത്തോടെ പ്രത്യേകം തയ്യാറാക്കിയ വ്യക്തിവികസന പരിശീലന കോഴ്സുകൾ ഇവിടത്തെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടാറുണ്ട്. അടുത്തിടെ സ്കൂളിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന തൃത്താല എം.ൽ.എ ശ്രീ.വി.ടി ബൽറാം ഈ സ്ഥാപനത്തെയും ഭൗതികസാഹചര്യങ്ങളെയും അടിവരയിട്ട് എടുത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ നേർകാഴ്ചയുടെ കണ്ടെത്തലുകളിൽ നിന്നായിരുന്നു.മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടേയു,അധ്യാപകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്.ഈ സഹകരണം തുടർന്നും നൽകിക്കൊണ്ട് നമ്മുടെ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കാം.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കായി സ്കൂളിൽ വിശാലമായ ഒരു ലൈബ്രറി സജ്ജീകരിച്ചിട്ടണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. കമ്പ്യുട്ടർ ലാബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കവുക്കോട്&oldid=1271222" എന്ന താളിൽനിന്ന് ശേഖരിച്ചത്