"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==എസ് വി ജി വി എച്ച് എസ് എസ് നാൾവഴികളിലൂടെ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  ==എസ് വി ജി വി എച്ച് എസ് എസ് നാൾവഴികളിലൂടെ ==
   
== എസ് വി ജി വി എച്ച് എസ് എസ് നാൾവഴികളിലൂടെ ==
 
ശ്രീ വിജയാനന്ദ ഗുരുകുലവിദ്യാപീഠം ഹയർ സെക്കന്ററി സ്കൂർ (എസ്. വി.ജി.വി.എച്ച്.എസ്.എസ്). അറിയും തോറും കൂടുതൽ സ്നേഹം തോന്നുന്ന വിദ്യാലയം. അറിഞ്ഞവർ നെഞ്ചോടു ചേർത്തു വയ്ക്കുന്ന സരസ്വതീ മന്ദിരം. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമമായ ആറൻമുളയുടെ സമീപപ്രദേശത്ത് കൂടികൊള്ളുന്നു. ക്രിസ്തു വർഷം 1938 ൽ ശ്രീ വിജയാനന്ദ ഗുരുദേവനാൽ ഒരു സംസ്കൃത വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. ഗുരുദേവന്റെ ദീർഘവീക്ഷണത്തിന്റെ നീക്കിയിരിപ്പാണ് ഈ വിദ്യാലയം. കഴിഞ്ഞ 82 വർഷങ്ങളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കൊണ്ടിരിക്കുന്നു. കെട്ടിലും മട്ടിലുമെല്ലാം പൗരാണികതയുടെ പ്രൗഢിയും പ്രകൃതിയുടെ സൗന്ദര്യവും ഒത്ത് ചേർന്നതാണ് ഈ വിദ്യാലയം. പ്രദേശവാസികളുടെ സ്വന്തം സ്വാമിയുടെ സ്കൂൾ
          1938 ജൂൺ 19 ാം തീയതി കിടങ്ങന്നൂർ സംസ്കൃത വിദ്യാലയം ഒരു ഷെഡ്ഡു കെട്ടിയാണ് ആരംഭിച്ചത്. വിദ്യാലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് മറുകര ശ്രീ പരമേശ്വരൻ പിള്ളയാണ്. 1942 ൽ പുതിയ സ്കൂൾ കെട്ടിടം പൂർത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹരിജൻ വിദ്യാർത്ഥിയായിരുന്ന ശ്രീ ശങ്കര ശാസ്ത്രികളാണ് നിർവ്വഹിച്ചത്. 10 വർഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്. വി.ജി.വി.സംസ്കൃത കോളേജായി ഉയർന്നു. സർക്കാരിന്റെ നയമാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടതായു വന്നപ്പോൾ അതേ കെട്ടിട്ടത്തിൽ 1949 ൽ ഇംഗ്ലീഷ് സ്കൂൾ എസ്.വി. ജി.വി. ഹൈസ്കൂൾ അഞ്ചാം തരം മുതൽ ആരംഭിച്ചു. ഈ കാലയളവിൽ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ എം.ആർ.നാരായണപിള്ള യും പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.എബ്രഹാം ഉം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് 5 ാം തരത്തിന് ഫസ്‌റ്റ്‌ ഫോം എന്ന് തുടങ്ങി 10 -ാം തരത്തിന് സിക്സ്ത് ഫോം എന്നുവരെയായിരുന്നു തിരിച്ചിരുന്നത്. സർക്കാരിന്റെ നയവും അന്നത്തെ സാമൂഹിക സവിശേഷതകളും കാരണം ആ കാലഘട്ടത്തിൽ ഇവിടെ സംസ്കൃതം ഒരു ഭാഷാ വിഷയമായിപോലും ഉണ്ടായിരുന്നില്ല. വിദ്യാലയത്തിന്റെ പടി കയറി വരുമ്പോൾ 'എൽ' ആകൃതിയിൽ ഉള്ള കെട്ടിടത്തിലായിരുന്നു 5 മുതൽ 7 വരെ ക്ലാപ്പുകൾ നടന്നിരുന്നത്. ഇടത്തുവശത്ത് 'സി ' ആകൃതിയിൽ പഴയ രീതിയിലുള്ള കെട്ടിട നിർമ്മിതിയായിരുന്നു ഹൈസ്കൂൾ ക്ലാസ്സുകൾ നടന്നിരുന്നത്. സ്കൂളിന് വളരെ വിശാലമായ ഒരു കളിസ്ഥലവും മികച്ച ഒരു കായിക അദ്ധ്യാപകനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കായിക പരിശീലനങ്ങൾ നടന്നിരുന്നു.
        1953 - ൽ ആദ്യ ബാച്ച് ഇ എ. എൽ സി പരീക്ഷ എഴുതി. 1953 - 1979 വരെ ശ്രീ വി. വാസുക്കുറുപ്പ് പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചു. ആജ്ഞാശക്തിയും മേധാശക്തിയും ഒത്തിണങ്ങിയ സമർത്ഥനായ ഭരന്നാധികാരിയായിരുന്നു അദ്ദേഹം. 1955 - 60 വരെയുള്ള കാലയളവിൽ ശ്രീ വിജയാനന്ദ ഗുരുദേവൻ തന്നെ മാനേജരായി ചുമതലകൾ നിർവ്വഹിച്ചു. 1956 ൽ കുറുപ്പ് സാറിന്റെ കാലത്താണ് ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത്. കർക്കശക്കാരനായ പ്രഥമാധ്യാപകനെങ്കിലും കുറുപ്പുസാർ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സാഹിത്യ സമാജങ്ങര, ഡിബേറ്റിംഗ് പ്രോഗ്രാമുകൾ, കായിക കലാ സാംസ്കാരിക മത്സരങ്ങൾ , വാർഷികോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപനത്തിലെ ശുഷ്കാന്തി കൊണ്ടും സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ മേൻമകൊണ്ടും കുറുപ്പുസാറിന്റെ മേൽനോട്ടത്തിൽ ഈ സരസ്വതീ മന്ദിരം പുതിയ ഉയരങ്ങൾ തേടുകയും നേടുകയും ചെയ്തു.
            1960-95 കാലയളവിൽ ശ്രീ മക്കപ്പുഴ വാസുദേവൻ പിള്ള മാനേജരായും സ്വാമി വിജയാനന്ദ ദാസ മഠാധിപതിയായും പ്രവർത്തിച്ചു. ഈ കാലയളവിൽ ശ്രീമതി സുഭദ്രാമ്മ ടീച്ചറിന്റെ യും ഗോപാലകൃഷ്ണൻ സാറിന്റെയും നേതൃത്വത്തിൽ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് പ്രവർത്തന സജ്ജമായി ഇതോടൊപ്പം കഞ്ഞികൃഷ്ണ പിള്ള സാറിന്റെ നേത്യത്വത്തിൽ NCC യുടെ ഒരു യൂണിറ്റും പ്രവർത്തിച്ചു തുടങ്ങി. 1979-81 കാലഘട്ടത്തിൽ ശ്രീ എൻ . ഗോപിനാഥൻ നായരും 1981-84 കാലഘട്ടത്തിൽ ശ്രീമതി. രസാമണിയമ്മയും പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഈ കാലയളവിൽ പഠന, പാഠേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം ഓരോ പടവുകൾ വിജയകരമായി കയറി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.  സാമൂഹിക മാറ്റത്തിന്റെ ഫലമായി ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള താത്പര്യം വർദ്ധിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ഹൈസ്കൂളിനു പുറമേ ഒരു നഴ്സറി വിദ്യാലയം ആരംഭിച്ചു. 1984-87 കാലഘട്ടത്തിൽ ശ്രീമതി. എം. വിജയമ്മ പ്രഥമ അദ്ധ്യാപികയായി. ഈ കാലയളവിൽ തന്നെ സംസ്കൃത ഭാഷ തിരികെ വരുകയും ഒരു ഭാഷാ വിഷയമായി കുട്ടികൾ അതു പഠിക്കാൻ ആരംഭിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും ഇംഗ്ലീഷ് പഠിച്ചാലേ തങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കുകയുള്ളു എന്ന രക്ഷകർത്താക്കളുടെ മിഥ്യാ ധാരണയും 1500 നു മേൽ കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുവാൻ കാരണമായി. നാടോടുമ്പോൾ നടുവേ ഓടണമെന്നല്ലേ പഴമക്കാർ പറയുന്നത്. ഈ വിദ്യാലയത്തിലെ അദ്ധ്യാപകരും മാനേജ്മെന്റും അത് പ്രാവർത്തികമാക്കി. നേഴ്സറിയുടെ തുടർച്ചയെന്നോണം 1987 ൽ 5 മുതൽ മാലയാളത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരഭിച്ചു. അന്ന് ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി മലയാളം മീഡിയവുമായിരുന്നു. ഇന്നു നേരെ തിരിഞ്ഞിരിക്കുന്നു. 1988-93 കാലഘട്ടത്തിൽ ശ്രീ.പി.എൻ ഗോപാലകൃഷ്ണൻ നായരും 93 - 96 കാലത്ത് ശ്രീ.കെ. നരേന്ദ്രൻ നായരും 1996-98 ൽ ശ്രീ.എം.കെ രാധാമണിയമ്മയും പ്രഥാന അദ്ധ്യാപകരായി ചുമതല വഹിച്ചു. ഈ കാലയളവിൽ പടി പടിയായി ഈ വിദ്യാലയം തന്റെ പഴയ പ്രതാപം തിരികെ നേടി. 1989 മുതൽ 2018 വരെ സ്വാമി വിജയ ഭാസ്കരാനന്ദ തീർത്ഥപാദർ മഠാധിപതിയായും 1995 മുതൽ 2018 വരെ മാനേജരായും സേവനം അനുഷ്ഠിച്ചു.
            1998 ൽ  ശ്രീമതി.പി.ആർ. ശ്യാമളാമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു. ഈ വർഷം തന്നെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പിജെ ജോസഫ് സ്കൂളിനെ ഹയർസെക്കൻഡറി ആയി പ്രഖ്യാപിച്ച ശിലാസ്ഥാപനം നടത്തി. അങ്ങനെ 1998 ഈ വിദ്യാലയം എസ് വി. ജി.വി.എച്ച്.എസ്.എസ് ആയി ഉയർത്തപ്പെട്ടു. ആദ്യ രണ്ട്  വർഷക്കാലം ഹൈസ്കൂൾ ക്ലാസ്സുകളിൽ ആയിരുന്നു ഹയർസെക്കൻഡറി പ്രവർത്തിച്ചിരുന്നത്.
2000 ആയപ്പോഴേക്കും ഹയർസെക്കൻഡറി ബിൽഡിങുകൾ പണി പൂർത്തിയാക്കി ക്ലാസുകൾ അങ്ങോട്ടേക്ക് മാറ്റി. 1998-2000 കാലഘട്ടത്തിൽ പുതിയ മതിൽക്കെട്ടുകളും ഗേറ്റും ഓപ്പൺ തിയേറ്ററും ഒക്കെയായി സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. 2000-2001 വർഷങ്ങളിൽ തന്നെ സ്കൂൾ കലോത്സവവേദികളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങി. 2002 മുതൽ  വിദ്യാലയത്തിന്റെ സുവർണ്ണകാലം തുടങ്ങി. ഇക്കാലയളവിൽ ജില്ലയ്ക്ക് സ്കൂളിനും അഭിമാനകരമായ ഒരുപാട് നേട്ടങ്ങൾ കൊയ്തു. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി മാറി . 2004 ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയി ശ്രീമതി സി ആർ പ്രീത സ്ഥാനമേറ്റു.ഹയർസെക്കൻഡറി വിഭാഗം മേധാവി ശ്രീമതി. സി ആർ പ്രീതയും ഹൈസ്കൂൾ വിഭാഗം മേധാവി  ശ്രീമതി. പി ആർ ശ്യാമളാമ്മയുടെയും
നേതൃത്വത്തിൽ ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. അവയിൽ എടുത്ത് പറയത്തക്ക ചിലതുണ്ട്. 2002 മുതൽ തുടർച്ചയായി 2019വരെ കലോത്സവത്തിൽ ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.2007 സംസ്ഥാനതലത്തിൽ സെക്കൻഡ് 2008 സംസ്ഥാനത്തിന് ഫസ്റ്റ് 2018 മൂന്നാം ആസ്ഥാനവും ഈ വിദ്യാലയം കരസ്ഥമാക്കി.  2003 ൽ ഗ്രീൻ ടീച്ചിങ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2007-2008 കാലഘട്ടത്തിൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ നേതൃത്വത്തിൽ PTA 14 കേരള ബറ്റാലിയൻ NCC യുടെ ഒരു യൂണിറ്റ് ആരംഭിച്ചു. ഏകദേശം 52 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്. 2008 ൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പെൺ മനസ്സ് എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. 2008 ൽ മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം കരസ്ഥമാക്കി.കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി അവരെ അച്ചടക്കവും ഉത്തരവാദിത്വവുമുള്ളവരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ 2011 ൽ സൗഹൃദ ക്ലബ്ബ് ആരംഭിച്ചു. 2011-12 കാലയളവിൽ ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഏകദേശം 20 ഹൈസ്കൂൾ കുട്ടികളുമായി പ്രവർത്തനം തുടങ്ങി.  അഭിമാനകരമായ ഒരു നേട്ടം കൂടി സ്കൂളിനെ തേടി എത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യു.എൻ .ഇ .പി  വോൾവോ അഡ്വഞ്ചറിൽ പങ്കെടുത്ത് മണ്ണിൽ പൊന്നു തേടുന്നവർ എന്ന പ്രൊജക്റ്റിന് വോൾവോ എൻവിറോൺമെന്റലിസ്റ്റ് പുരസ്കാരം കരസ്ഥമാക്കി.
            2009 ൽ ആരംഭിച്ച സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2011 കാലഘട്ടമായപ്പോഴേക്കും നിരവധി പുരസ്കാരങ്ങൾ നേടി സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരിരുന്നു. ഓഷധസസ്യത്തോട്ടം, നെല്ലിത്തോട്ടം, കദളീവനം, ബട്ടർ ഫ്ലൈ ഗാർഡൻ, നക്ഷത്രവനം, മഴവെള്ളസംഭരണി, പൊലീവ് ഹരിതോത്സവം, പക്ഷിനിരീക്ഷണം, ജൈവവള വെർമികമ്പോസ്റ്റ്, ഭക്ഷ്യ മേളകൾ, കോയിപ്രം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കൃഷി, അട മഹോത്സവം, പള്ളിമുക്കം ദേവീക്ഷേത്രത്തിലെ നക്ഷത്രവനം, നാൽക്കാലിക്കലെ  വഴിയോരക്കാറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലയളവിൽ നടന്നു. ഇവയുടെ ഫലമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ഇവക്കെല്ലാം ചുക്കാൻ പിടിച്ച ഹൈയർ സെക്കന്ററി അദ്ധ്യാപകൻ ശ്രീ ജ്യോതിഷ് ബാബുവിന് 2011 ൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
    ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്കോ ക്ലബ്ബ് അവാർഡ്, പര്യാവരൺ മാത്ര അവാർഡ്, മാതൃഭൂമിയുടെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം, ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പരിസ്ഥിതി അവാർഡ്, പര്യാവരൺ മിത്ര അവാർഡ്, പാല St. തോമസ് അലൂമിനി അസോസിയേഷന്റെ വയലിൽ പരിസ്ഥിതി പുരസ്കാരം, UNCP യുടെ പരിസ്ഥിതി പുരസ്കാരം, ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത വിദ്യാലയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ഈ വിദ്യാലയം അർഹമായി.
      ഹയർ സെക്കന്ററി തലത്തിൽ തിയേറ്റർ പഠനം സാർത്ഥകമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദൃശ്യം എന്ന പരിപാടി ഏറെ ശ്രദ്ധ ആകർഷിച്ചു. 2011 - 12 കാലഘട്ടത്തിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഫലമായി വിശിഷ്ട ഹരിതവിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. 2011 ലെ ദേശീയ ശാസ്ത്ര കോൺഗ്രസ്സിലും 2012 ലെ ദേശീയ ബാല കൃഷി ശാസ്ത്ര കോൺഗ്രസ്സിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. സീഡ് ക്ലബ്ബിന്റെ ഭാഗമായി ഒരു ബ്ലോഗും ഈ വിദ്യാലയത്തിനുണ്ട്.
        2012 ഒക്ടോബർ 5 ന് നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ആദരം എന്ന പരിപാടി ഏറെ പ്രശംസ പിടിച്ചുപറ്റി. നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ജൻമനിയോഗം നാട്ടരങ്ങുകൾക്ക് സമർപ്പിച്ച ഋഷിതുല്യരായ നാട്ടാശാൻമാരെ നമസ്കരിക്കുന്നതിനുള്ള യാത്രയായിരുന്നു ആദരം. 2013 ൽ സീഡ് ക്ലബ്ബിന്റെ ലിറ്റിൽ മാഗസിൻ ആയ ഓരില പ്രസിദ്ധീകരണം ആരംഭിച്ചു.
          2013 ൽ ഗൈഡ് ആരതി ആർ ന് രാഷ്ട്രപതിയിൽ നിന്ന് നേരിട്ട് അവാർഡ് വാങ്ങാൻ സെലക്ഷൻ കിട്ടി.
    പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം സാമൂഹിക സേവനത്തിലും ഒട്ടും പിന്നിലല്ല. 2014 ൽ ഓണഘോഷത്തിന്റെ ഭാഗമായി ഗോദാനം നടത്തുകയും അസ്ന എന്ന വിദ്യാർത്ഥിക്ക് വീട് പണി ആരംഭിക്കുകയും ചെയ്തു. സഹ്യസാന്താനം എന്ന പദ്ധതി രൂപീകരിക്കുകയും അതിന്റെ ഭാഗമായി ദുഷ്കര പാതകൾ താണ്ടി ആദിവാസി ഊരുകളിൽ സന്ദർശനം നടത്തുന്നതും അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്നതും ഈ വിദ്യാലയത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥി കളുടേയും പതിവായി . ഇതിന്റെ ഫലമായി ആദിവാസി ഊരുകളിലെ ദുരിത കാഴ്ച്ചകളുടെ ഒരു പഠന റിപ്പോർട്ട് പട്ടികജാതി വികസന വകുപ്പുമന്ത്രിക്ക് കൈമാറി. ശിശുദിനാഘോഷങ്ങൾ അംഗനവാടി കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകി ഈ വിദ്യാലയം ആഘോഷിച്ചു. ഇവയൊക്കെ സാമൂഹിക സേവനങ്ങളിൽ ചിലതുമാത്രം. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ടൽ സംരക്ഷണ യജ്ഞം നടത്തി പ്രദേശത്തെ പമ്പയാറിന്റെ കൈവഴികളുടെ തീരത്ത് കണ്ടൽ തൈകൾ നട്ടുവളർത്തി. 2014 ൽ ജില്ലാ സംസ്കൃത സമ്മേളനം ഈ വിദ്യാലയത്തിൽ വച്ചാണ് നടത്തപ്പെട്ടത്. സംസ്കൃതോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. വളരെ സജ്ജീവമായ ഒരു സംസ്കൃത  ക്ലബ്ബും ഇവിടുണ്ട്.
        മാതൃസംഗമം, അമ്മരുചി തുടങ്ങി വേറിട്ട പ്രവർത്തനങ്ങളുമായി സ്കൂൾ പി.റ്റി.എ യും അദ്ധ്യാപകരോടെപ്പമുണ്ട് . സ്കൂൾ പി.റ്റി.എ യുടെ മാതൃകാപരമായ പ്രവർത്തന ഫലമായി 2015-September 15 ന് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെയും ജില്ലയിലെ ഒന്നാമത്തെയും പി.റ്റി.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ അവാർഡ് തുകയായ 1.90 ലക്ഷം രൂപ അഷ്ന എന്ന വിദ്യാർത്ഥിക്ക് വീട് നിർമ്മിക്കാൻ ഉപയോഗിച്ച് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചു. എച്ച്.എസ്. എസ് വിഭാഗം ഗൈഡ്സ് 2015 ലും സ്കൗട്ട് 2017 ലും ആരംഭിച്ചു. 2015-16 കാലഘട്ടത്തിൽ പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് നടത്തിയ എന്റെ പുഴ എന്ന  പരിപാടിയുടെ ഭാഗമായി ഈ വിദ്യാലയം. 2015 കാലയളവിൽ എച്ച് എസ് എസ് വിഭാഗത്തിൽ N SS ന്റെ ഒരു യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയും അതിന്റെ നേതൃത്വത്തിൽ അനുപമ എന്ന വിദ്യാർത്ഥിക്ക് വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
                കായിക മേഖലയിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം വിശാലമായ ഗ്രൗണ്ടും , ഫുട്ബോൾ കോർട്ടും, മികച്ച കായിക അദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. 2016 ൽ ദേശീയ വടം വലി മത്സരത്തിൽ അനുപമ സുരേന്ദ്രൻ വെള്ളിമെഡൽ കരസ്ഥമാക്കി. 2018 ൽ എബിൻ ജോർജ് ഇത് സ്വർണ്ണമെഡലാക്കി സ്കൂളന്റെ യശസ്സുയർത്തി. 2018 ൽ കോട്ടയത്തു വച്ചു നടന്ന സംസ്ഥാന കായിക മേളയിൽ Sepak Takraw എന്ന ഇനത്തിൽ സ്കൂൾ ടീം വെള്ളിമെഡൽ കരസ്ഥമാക്കി. 2019 ൽ തൃശ്ശൂർ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സുനിൽ വെങ്കലമെഡൽ നേടി. ഇങ്ങനെ നിരവധി പുരസ്കാരങ്ങൾ കൊണ്ട് ഈ വിദ്യാലയത്തിന്റെ കായിക മേഖലയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2018 ലെ പ്രളയം സ്കൂളിനെ ചെറുതായൊന്നുമല്ല ബാധിച്ചത്. എങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലും വിദ്യാർത്ഥികളുടെ വീടുകളിലും സഹായഹസ്തവുമായി സ്കൂൾ എത്തി. 2018 ഒക്ടോബർ മൂന്നിന് ശ്രീ സദാശിവൻ നായർ പുതിയ മാനേജരായി ചുമതല ഏറ്റു.
        2018 ൽ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019 ൽ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് ഫോർ സ്കൂട്ട് & ഗൈഡ്സ് അവാർഡും കരസ്ഥമാക്കി.
          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയവും ഹൈടെക്ക് ആകുകയും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് കുട്ടികളെ സജ്ജരാക്കാൻ 2018-19 കാലയളവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. വർണ്ണം, ജാലകം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിനുകളാണ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ജില്ലയിലെ മികച്ച സ്കൂൾ , സംസ്ഥാന എനർജി മിഷന്റെ മികച്ച സ്കൂൾ , വീഗാലാന്റ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ജില്ലാ പുരസ്കാരം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതുമാത്രം.
            തുടർച്ചയായി എസ് എസ് എൽ സി , +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയുടെ തന്നെ അഭിമാനമാണ്. ഇവയ്ക്കെല്ലാം പുറമേ വിവിധ മേളകളിൽ കുറേ വർഷങ്ങളായി മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. യു.എസ്.എസ്, എൻ എം എം എസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് വിദഗ്ധ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ . 2018 ൽ റേഡിയോ ക്ലബ്ബിന്റെ ഭാഗമായി തുടങ്ങിയ വോയ്സ് ഓഫ് കിടങ്ങന്നൂർ, കുട്ടികളിലെ വായനാ ശീലവും അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരോ ക്ലാസ്സ് മുറികളിലും അറിവലമാര, സാഹിത്യകാരൻമാരുമായിട്ടുള്ള കൂടികാഴ്ച സാഹിത്യ സദസ് ഇവയൊക്കെ ഈ വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു. 2018 ൽ കോമളപൂഴിയിൽ വച്ചു നടന്ന മികവുത്സവം 2019 ൽ നടന്ന പ്രിസം 2019 ഇവയെല്ലാം പ്രശംസ പിടിച്ചുപറ്റി. 2019 ൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് PTA യുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ രാത്രി കാല ക്ലാസ്സുകളും പോഷക സമൃദ്ധമായ ആഹാരവും നൽകി ഉന്നത വിജയം നേടാൻ കുട്ടികളെ പ്രപ്തരാക്കി. 2020 ൽ ശ്രീമതി. മായാലക്ഷ്മി.എസ് ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി ഷൈലജ.കെ. നായർ പ്രിൻസിപ്പൾ ആയും ചുമതലയേറ്റു. ശ്രീമാതാ ഗുരുപൂർണ്ണിമാമയി മാനേജരും മഠാധിപതിയും ആയി ചുമതലയേറ്റു. പുതിയ സാരഥികളുടെ നേതൃത്വത്തിൽ ഇതിലും വലിയ വിജയങ്ങൾ കൊയ്യാൻ ഈ വിദ്യാലയം കാത്തിരിക്കുകയാണ്. കൊറോണ എന്ന മഹാമാരിയിൽ എക്കാലത്തേയും പോലെ സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി തങ്ങളാൽ കഴിയാവുന്ന സഹായങ്ങൾ ഈ വിദ്യാലയം ചെയ്യുന്നു. ലോക്ക് ഡൗൺ കാലത്ത് കുട്ടികളിൽ മാനസിക സംഘർഷം കുറയ്ക്കുന്നതിനും അവരിലെ കഴിവുകൾ വളർത്തുന്നതിനും വേണ്ടി ജ്യോതിഷ് ബാബു സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹോം ഓഫ് ലെറ്റേർസ് എന്ന വാട്ട്സപ്പ് കൂട്ടായ്മ ഈ വിദ്യാലയത്തിലെ മാത്രമല്ല  സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി  വിജയകരമായി മുന്നോട്ടു കുതിക്കുന്നു. ഈ പദ്ധതിക്ക് സംസ്ഥാനതലത്തിൽ പ്രശംസ ലഭിച്ചിരുന്നു.
              മൂന്നേക്കർ സ്ഥലത്തായി ഹൈസ്കൂൾ വിഭാഗത്തിന് 3 കെട്ടിടങ്ങളും എച്ച്.എസ്.എസ് നെ 2 കെട്ടിടങ്ങളിലുമായി ഏകദേശം 65 ഓളം ക്ലാസ്സ് മുറികളിലുമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. യു പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും , സയൻസ് ലാബുകളുമുണ്ട്. വിശാലമായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സ് മുറിയിലേയും അറിവലമാരയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.  5 സ്കൂൾ ബസുകളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും ഇവിടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി ഏകദേശം 1500  കുട്ടികളും ,അദ്ധ്യാപകരും അനദ്ധ്യാപകരുമായി 80 ജീവനക്കാരും ഇവിടുണ്ട്. ഓപ്പൺ എയർ തിയേറ്റർ , വിശാലമായ അടുക്കള, അടുക്കളത്തോട്ടത്തിലെ ജൈവ പച്ചക്കറി കൃഷി ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
              എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാര നേട്ടങ്ങളുമായി പാരമ്പര്യത്തിന്റെ പ്രൗഢിയിൽ തലമുറകളുടെ വിജ്ഞാന ഗോപുരമായ ഈ വിദ്യാലയം തന്റെ ജൈത്രയാത്ര തുടരുന്നു

16:42, 22 നവംബർ 2020-നു നിലവിലുള്ള രൂപം

എസ് വി ജി വി എച്ച് എസ് എസ് നാൾവഴികളിലൂടെ

ശ്രീ വിജയാനന്ദ ഗുരുകുലവിദ്യാപീഠം ഹയർ സെക്കന്ററി സ്കൂർ (എസ്. വി.ജി.വി.എച്ച്.എസ്.എസ്). അറിയും തോറും കൂടുതൽ സ്നേഹം തോന്നുന്ന വിദ്യാലയം. അറിഞ്ഞവർ നെഞ്ചോടു ചേർത്തു വയ്ക്കുന്ന സരസ്വതീ മന്ദിരം. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമമായ ആറൻമുളയുടെ സമീപപ്രദേശത്ത് കൂടികൊള്ളുന്നു. ക്രിസ്തു വർഷം 1938 ൽ ശ്രീ വിജയാനന്ദ ഗുരുദേവനാൽ ഒരു സംസ്കൃത വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. ഗുരുദേവന്റെ ദീർഘവീക്ഷണത്തിന്റെ നീക്കിയിരിപ്പാണ് ഈ വിദ്യാലയം. കഴിഞ്ഞ 82 വർഷങ്ങളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കൊണ്ടിരിക്കുന്നു. കെട്ടിലും മട്ടിലുമെല്ലാം പൗരാണികതയുടെ പ്രൗഢിയും പ്രകൃതിയുടെ സൗന്ദര്യവും ഒത്ത് ചേർന്നതാണ് ഈ വിദ്യാലയം. പ്രദേശവാസികളുടെ സ്വന്തം സ്വാമിയുടെ സ്കൂൾ

         1938 ജൂൺ 19 ാം തീയതി കിടങ്ങന്നൂർ സംസ്കൃത വിദ്യാലയം ഒരു ഷെഡ്ഡു കെട്ടിയാണ് ആരംഭിച്ചത്. വിദ്യാലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് മറുകര ശ്രീ പരമേശ്വരൻ പിള്ളയാണ്. 1942 ൽ പുതിയ സ്കൂൾ കെട്ടിടം പൂർത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹരിജൻ വിദ്യാർത്ഥിയായിരുന്ന ശ്രീ ശങ്കര ശാസ്ത്രികളാണ് നിർവ്വഹിച്ചത്. 10 വർഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്. വി.ജി.വി.സംസ്കൃത കോളേജായി ഉയർന്നു. സർക്കാരിന്റെ നയമാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടതായു വന്നപ്പോൾ അതേ കെട്ടിട്ടത്തിൽ 1949 ൽ ഇംഗ്ലീഷ് സ്കൂൾ എസ്.വി. ജി.വി. ഹൈസ്കൂൾ അഞ്ചാം തരം മുതൽ ആരംഭിച്ചു. ഈ കാലയളവിൽ വിദ്യാലയത്തിന്റെ മാനേജർ ബാരിസ്റ്റർ എം.ആർ.നാരായണപിള്ള യും പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.എബ്രഹാം ഉം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് 5 ാം തരത്തിന് ഫസ്‌റ്റ്‌ ഫോം എന്ന് തുടങ്ങി 10 -ാം തരത്തിന് സിക്സ്ത് ഫോം എന്നുവരെയായിരുന്നു തിരിച്ചിരുന്നത്. സർക്കാരിന്റെ നയവും അന്നത്തെ സാമൂഹിക സവിശേഷതകളും കാരണം ആ കാലഘട്ടത്തിൽ ഇവിടെ സംസ്കൃതം ഒരു ഭാഷാ വിഷയമായിപോലും ഉണ്ടായിരുന്നില്ല. വിദ്യാലയത്തിന്റെ പടി കയറി വരുമ്പോൾ 'എൽ' ആകൃതിയിൽ ഉള്ള കെട്ടിടത്തിലായിരുന്നു 5 മുതൽ 7 വരെ ക്ലാപ്പുകൾ നടന്നിരുന്നത്. ഇടത്തുവശത്ത് 'സി ' ആകൃതിയിൽ പഴയ രീതിയിലുള്ള കെട്ടിട നിർമ്മിതിയായിരുന്നു ഹൈസ്കൂൾ ക്ലാസ്സുകൾ നടന്നിരുന്നത്. സ്കൂളിന് വളരെ വിശാലമായ ഒരു കളിസ്ഥലവും മികച്ച ഒരു കായിക അദ്ധ്യാപകനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കായിക പരിശീലനങ്ങൾ നടന്നിരുന്നു.
        1953 - ൽ ആദ്യ ബാച്ച് ഇ എ. എൽ സി പരീക്ഷ എഴുതി. 1953 - 1979 വരെ ശ്രീ വി. വാസുക്കുറുപ്പ് പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചു. ആജ്ഞാശക്തിയും മേധാശക്തിയും ഒത്തിണങ്ങിയ സമർത്ഥനായ ഭരന്നാധികാരിയായിരുന്നു അദ്ദേഹം. 1955 - 60 വരെയുള്ള കാലയളവിൽ ശ്രീ വിജയാനന്ദ ഗുരുദേവൻ തന്നെ മാനേജരായി ചുമതലകൾ നിർവ്വഹിച്ചു. 1956 ൽ കുറുപ്പ് സാറിന്റെ കാലത്താണ് ആദ്യത്തെ വിദ്യാർത്ഥി സമരം നടന്നത്. കർക്കശക്കാരനായ പ്രഥമാധ്യാപകനെങ്കിലും കുറുപ്പുസാർ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സാഹിത്യ സമാജങ്ങര, ഡിബേറ്റിംഗ് പ്രോഗ്രാമുകൾ, കായിക കലാ സാംസ്കാരിക മത്സരങ്ങൾ , വാർഷികോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപനത്തിലെ ശുഷ്കാന്തി കൊണ്ടും സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ മേൻമകൊണ്ടും കുറുപ്പുസാറിന്റെ മേൽനോട്ടത്തിൽ ഈ സരസ്വതീ മന്ദിരം പുതിയ ഉയരങ്ങൾ തേടുകയും നേടുകയും ചെയ്തു.
            1960-95 കാലയളവിൽ ശ്രീ മക്കപ്പുഴ വാസുദേവൻ പിള്ള മാനേജരായും സ്വാമി വിജയാനന്ദ ദാസ മഠാധിപതിയായും പ്രവർത്തിച്ചു. ഈ കാലയളവിൽ ശ്രീമതി സുഭദ്രാമ്മ ടീച്ചറിന്റെ യും ഗോപാലകൃഷ്ണൻ സാറിന്റെയും നേതൃത്വത്തിൽ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് പ്രവർത്തന സജ്ജമായി ഇതോടൊപ്പം കഞ്ഞികൃഷ്ണ പിള്ള സാറിന്റെ നേത്യത്വത്തിൽ NCC യുടെ ഒരു യൂണിറ്റും പ്രവർത്തിച്ചു തുടങ്ങി. 1979-81 കാലഘട്ടത്തിൽ ശ്രീ എൻ . ഗോപിനാഥൻ നായരും 1981-84 കാലഘട്ടത്തിൽ ശ്രീമതി. രസാമണിയമ്മയും പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഈ കാലയളവിൽ പഠന, പാഠേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം ഓരോ പടവുകൾ വിജയകരമായി കയറി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.  സാമൂഹിക മാറ്റത്തിന്റെ ഫലമായി ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള താത്പര്യം വർദ്ധിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ഹൈസ്കൂളിനു പുറമേ ഒരു നഴ്സറി വിദ്യാലയം ആരംഭിച്ചു. 1984-87 കാലഘട്ടത്തിൽ ശ്രീമതി. എം. വിജയമ്മ പ്രഥമ അദ്ധ്യാപികയായി. ഈ കാലയളവിൽ തന്നെ സംസ്കൃത ഭാഷ തിരികെ വരുകയും ഒരു ഭാഷാ വിഷയമായി കുട്ടികൾ അതു പഠിക്കാൻ ആരംഭിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും ഇംഗ്ലീഷ് പഠിച്ചാലേ തങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കുകയുള്ളു എന്ന രക്ഷകർത്താക്കളുടെ മിഥ്യാ ധാരണയും 1500 നു മേൽ കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുവാൻ കാരണമായി. നാടോടുമ്പോൾ നടുവേ ഓടണമെന്നല്ലേ പഴമക്കാർ പറയുന്നത്. ഈ വിദ്യാലയത്തിലെ അദ്ധ്യാപകരും മാനേജ്മെന്റും അത് പ്രാവർത്തികമാക്കി. നേഴ്സറിയുടെ തുടർച്ചയെന്നോണം 1987 ൽ 5 മുതൽ മാലയാളത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരഭിച്ചു. അന്ന് ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി മലയാളം മീഡിയവുമായിരുന്നു. ഇന്നു നേരെ തിരിഞ്ഞിരിക്കുന്നു. 1988-93 കാലഘട്ടത്തിൽ ശ്രീ.പി.എൻ ഗോപാലകൃഷ്ണൻ നായരും 93 - 96 കാലത്ത് ശ്രീ.കെ. നരേന്ദ്രൻ നായരും 1996-98 ൽ ശ്രീ.എം.കെ രാധാമണിയമ്മയും പ്രഥാന അദ്ധ്യാപകരായി ചുമതല വഹിച്ചു. ഈ കാലയളവിൽ പടി പടിയായി ഈ വിദ്യാലയം തന്റെ പഴയ പ്രതാപം തിരികെ നേടി. 1989 മുതൽ 2018 വരെ സ്വാമി വിജയ ഭാസ്കരാനന്ദ തീർത്ഥപാദർ മഠാധിപതിയായും 1995 മുതൽ 2018 വരെ മാനേജരായും സേവനം അനുഷ്ഠിച്ചു.
            1998 ൽ  ശ്രീമതി.പി.ആർ. ശ്യാമളാമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു. ഈ വർഷം തന്നെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പിജെ ജോസഫ് സ്കൂളിനെ ഹയർസെക്കൻഡറി ആയി പ്രഖ്യാപിച്ച ശിലാസ്ഥാപനം നടത്തി. അങ്ങനെ 1998 ഈ വിദ്യാലയം എസ് വി. ജി.വി.എച്ച്.എസ്.എസ് ആയി ഉയർത്തപ്പെട്ടു. ആദ്യ രണ്ട്  വർഷക്കാലം ഹൈസ്കൂൾ ക്ലാസ്സുകളിൽ ആയിരുന്നു ഹയർസെക്കൻഡറി പ്രവർത്തിച്ചിരുന്നത്. 

2000 ആയപ്പോഴേക്കും ഹയർസെക്കൻഡറി ബിൽഡിങുകൾ പണി പൂർത്തിയാക്കി ക്ലാസുകൾ അങ്ങോട്ടേക്ക് മാറ്റി. 1998-2000 കാലഘട്ടത്തിൽ പുതിയ മതിൽക്കെട്ടുകളും ഗേറ്റും ഓപ്പൺ തിയേറ്ററും ഒക്കെയായി സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. 2000-2001 വർഷങ്ങളിൽ തന്നെ സ്കൂൾ കലോത്സവവേദികളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങി. 2002 മുതൽ വിദ്യാലയത്തിന്റെ സുവർണ്ണകാലം തുടങ്ങി. ഇക്കാലയളവിൽ ജില്ലയ്ക്ക് സ്കൂളിനും അഭിമാനകരമായ ഒരുപാട് നേട്ടങ്ങൾ കൊയ്തു. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി മാറി . 2004 ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയി ശ്രീമതി സി ആർ പ്രീത സ്ഥാനമേറ്റു.ഹയർസെക്കൻഡറി വിഭാഗം മേധാവി ശ്രീമതി. സി ആർ പ്രീതയും ഹൈസ്കൂൾ വിഭാഗം മേധാവി ശ്രീമതി. പി ആർ ശ്യാമളാമ്മയുടെയും നേതൃത്വത്തിൽ ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. അവയിൽ എടുത്ത് പറയത്തക്ക ചിലതുണ്ട്. 2002 മുതൽ തുടർച്ചയായി 2019വരെ കലോത്സവത്തിൽ ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.2007 സംസ്ഥാനതലത്തിൽ സെക്കൻഡ് 2008 സംസ്ഥാനത്തിന് ഫസ്റ്റ് 2018 മൂന്നാം ആസ്ഥാനവും ഈ വിദ്യാലയം കരസ്ഥമാക്കി. 2003 ൽ ഗ്രീൻ ടീച്ചിങ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2007-2008 കാലഘട്ടത്തിൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ നേതൃത്വത്തിൽ PTA 14 കേരള ബറ്റാലിയൻ NCC യുടെ ഒരു യൂണിറ്റ് ആരംഭിച്ചു. ഏകദേശം 52 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്. 2008 ൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പെൺ മനസ്സ് എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. 2008 ൽ മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം കരസ്ഥമാക്കി.കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി അവരെ അച്ചടക്കവും ഉത്തരവാദിത്വവുമുള്ളവരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ 2011 ൽ സൗഹൃദ ക്ലബ്ബ് ആരംഭിച്ചു. 2011-12 കാലയളവിൽ ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഏകദേശം 20 ഹൈസ്കൂൾ കുട്ടികളുമായി പ്രവർത്തനം തുടങ്ങി. അഭിമാനകരമായ ഒരു നേട്ടം കൂടി സ്കൂളിനെ തേടി എത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യു.എൻ .ഇ .പി വോൾവോ അഡ്വഞ്ചറിൽ പങ്കെടുത്ത് മണ്ണിൽ പൊന്നു തേടുന്നവർ എന്ന പ്രൊജക്റ്റിന് വോൾവോ എൻവിറോൺമെന്റലിസ്റ്റ് പുരസ്കാരം കരസ്ഥമാക്കി.