"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കതിരൂർ ഈസ്റ്റ് യു പി എസ്./അക്ഷരവൃക്ഷം/ ഒരു മഹാവിപത്ത് എന്ന താൾ [[കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷര...)
 
(വ്യത്യാസം ഇല്ല)

20:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരു മഹാവിപത്ത്

ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന വിനാശകാരൻ
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ ഭീതി കൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മനുഷ്യ കുലം
അന്ന് നേരിട്ട മാരിയാണ് നിപ
നിപ കഴിഞ്ഞപ്പോൾ കൊറോണയും
വന്നു നിന്നിട്ടുന്നു.
പേമാരി പെയ്ത നാളിൽ പ്രളയം
പെരും കളിയാട്ടമാടി
ജാതിഭേദമില്ല മതമൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ
മതവ്യാധികൾ മാഞ്ഞു മനസ്സിൽ
ജീവൻ കിട്ടിയാൽ മതി എന്നു
കേണു ഞങ്ങൾ
വിശ്വാസമായ് പ്രളയം കഴിഞ്ഞു.
പലതും മറന്നു മുളപൊട്ടി മനതാരിൽ
ജാതിതൻ ചിന്ത നിറഞ്ഞു വന്നു
കാലന്റെ വിളിയുമായ് എത്തി നിപ
പാഠം പഠിക്കാത്ത നിപ
കാലമേറേ കഴിഞ്ഞില്ല എന്നിട്ടും
വീണ്ടും മുന്നിൽ വന്നു നിന്നു കൊറോണയും
പാതിവഴിയിൽ പഠിത്തം നിർത്താൻ
നിർബന്ധിതരായ് ഞങ്ങൾ

ആര്യനന്ദ.വി
6 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത