"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,081: വരി 1,081:




ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യഘട്ട പരിശീലനം ജൂൺ 30 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. ഹരീഷ് സാർ (എസ്സ്. എെ. ടി. സി - സി. എം. എച്ച്. എസ്സ്, മണ്ണൂർ) ആയിരുന്നു ക്ലാസ്സ്  എടുത്തത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യഘട്ട ഏകദിന പരിശീലനം കൈറ്റിന്റെ (കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ) നേതൃത്വത്തിൽ ജൂൺ 30 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. എസ്സ്. എെ. ടി. സി സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. ഹരീഷ് സാർ (എസ്സ്. എെ. ടി. സി - സി. എം. എച്ച്. എസ്സ്, മണ്ണൂർ) ആയിരുന്നു പരിശീലനം നൽകിയത്.  




ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും, മൊബൈൽ ഗെയിം പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ട്രബിൾഷൂട്ടിംഗ് സ്ക്രാച്ച് സോഫ്റ്റ്‌വെയർ, റോബോട്ടിക്ക് പ്രോഗ്രാമിംഗ്, എന്നിവയിലായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള വിദഗ്ദ പരിശീലനം നടത്തിത്.


ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ, മൊബൈൽ ഗെയിം പ്രോഗ്രാമിംഗ്, ട്രബിൾഷൂട്ടിംഗ് സ്ക്രാച്ച് സോഫ്റ്റ്‌വെയർ,  എന്നിവയിലായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടത്തിത്.


സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.




വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പ്രോൽസാഹിപ്പിക്കുക, വിവര വിനിമയ സങ്കേതങ്ങൽ ആഴത്തിൽ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക, വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, പുതിയ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.




ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.