"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:


== പ്രവേശനോത്സവം 2024 - 25 ==
== പ്രവേശനോത്സവം 2024 - 25 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2024 25 വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ തിരുഹൃദയപ്രതിഷ്ഠ നടത്തി സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി. തുടർന്ന് ആഘോഷമായ പ്രവേശനോത്സവപരിപാടികൾ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി.  നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ദിലീപ് വാർഡ് മെമ്പർ വിഷ്ണു വി  മാനേജ്മെന്റ് പ്രതിനിധി ഫാ. സനീഷ് മാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി ജിൻസ് ജോസഫ് നന്ദിയർപ്പിച്ചു .എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശന ഉത്സവ പരിപാടികൾ 12.30 ന് സമാപിച്ചു
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2024 25 വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ തിരുഹൃദയപ്രതിഷ്ഠ നടത്തി സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി.തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് സംഭാവനയായി നൽകിയ CCTV യുടെ ഉദ്ഘാടന കർമ്മവും മാനേജരച്ചൻ നിർവഹിച്ചു.അതിനുശേഷം ആഘോഷമായ പ്രവേശനോത്സവപരിപാടികൾ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി.  നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ദിലീപ് വാർഡ് മെമ്പർ വിഷ്ണു വി  മാനേജ്മെന്റ് പ്രതിനിധി ഫാ. സനീഷ് മാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി ജിൻസ് ജോസഫ് നന്ദിയർപ്പിച്ചു .എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശന ഉത്സവ പരിപാടികൾ 12.30 ന് സമാപിച്ചു
 
== ജൂൺ 5-പരിസ്ഥിതി ദിനം ==
മുഹമ്മ മദർ തെരേസ സ്കൂളിൽ  ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കുട്ടികൾക്ക്പരിസ്ഥിതി ദിന സന്ദേശം നൽകി. പത്താം ക്ലാസിലെ ദേവീ നന്ദന കുട്ടികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടു ക്കുകയും എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂളിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ അന്നേദിവസം സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു.
 
== Orientation Programme ==
2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട്  ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.