"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
പ്രമാണം:48550vayana1.png
പ്രമാണം:48550vayana1.png
</gallery>
</gallery>
== '''മലയാളം ക്ലബ്ബ്,  വിദ്യാരംഗം ഉദ്ഘാടനം''' ==
'''  2023-24 അധ്യയന വർഷത്തിലെ വിദ്യാരംഗം മലയാളം ക്ലബ്ബ് ഉദ്ഘാടനം22/7/2023നടന്നു.  ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരനായ ദിജി ചാലപ്പുറം ഉദ്ഘാടനം ചെയ്തു.ഹാജിറ കൂരി മണ്ണിൽ,സ്റ്റാൻലി എ ഗോമസ്, ജിഷിത. എ എന്നിവർ സംസാരിച്ചു.  മനുഷ്യൻ എല്ലാവർക്കും ആവാം, അധ്യാപകൻ എല്ലാവർക്കും ആകാം  എന്നാൽ ഒരു നല്ല അധ്യാപകൻ അല്ലെങ്കിൽ നല്ല മനുഷ്യൻ ആവേണ്ടതാണ് ജീവിതലക്ഷ്യം ആകേണ്ടത് എന്നാ മനോഹരമായ പ്രസംഗം ദിജി ചാലപ്പുറം കാഴ്ചവെച്ചു. കുട്ടികളുടെ മനോഹരമായ വിവിധ കലാപരിപാടികൾ കഥ കവിത,സ്കിറ്റ്, ലളിതഗാനം എന്നിവ അവതരിപ്പിച്ചു. പ്രസാദ് തേവർക്കാട്ടിൽ നന്ദി പറഞ്ഞു'''
== '''✨ ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം ✨''' ==
'''2023_ 24 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 22 /07 /2023 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മണിക്ക് ഹെഡ്മാസ്റ്റർ മുജീബ് മാഷിന്റെ അധ്യക്ഷതയിൽ ഫായിസ് മാഷ് ഉദ്ഘാടനം ചെയ്തു.5 F ലെ ഗൗരിനന്ദ സ്വാഗത പ്രസംഗം നടത്തി. അതിന് ശേഷം 7 E, 6Dക്ലാസ്സിലെ കുട്ടികൾ വെൽക്കം song പാടി . തുടർന്ന് 6 F, 6 D ക്ലാസ്സിലെ കുട്ടികൾ മനോഹരമായ വെൽകം dance അവതരിപ്പിച്ചു.Nusrath ടീച്ചർ ഇംഗ്ലീഷ് ക്ലബ്ബിന്റെ പേരിലുള്ള സ്നേഹോപഹാരം അധ്യക്ഷനായ മുജീബ് മാഷ്, ഉദ്‌ഘാടകനായ ഫായിസ് മാഷ്, PTA അംഗം സ്മിത മാഡം എന്നിവർക്ക് നൽകി.പിടിഎ എക്സിക്യൂട്ടീവ് അംഗം സ്മിത മാഡം ആശംസ നേർന്നു.'''
'''"ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ പ്രസാദ് മാഷ് ഒരു ഇന്ററാക്റ്റീവ് ക്ലാസ് എടുത്തു.ഈ ചടങ്ങിന്റെ പ്രത്യേകത എന്ന് പറയുന്നത് എല്ലാം കുട്ടികളാൽ നടത്തപ്പെട്ടു എന്നാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.ഇംഗ്ലീഷ് പാട്ട്,നല്ല ശീലത്തെ കുറിച്ചുള്ള 5F,5 E കുട്ടികളുടെ അവതരണം,6 F, 6G കുട്ടികളുടെ തൊപ്പിക്കച്ചവടക്കാരന്റെ കഥാവിഷ്കാരം,6 F ലെ ഇഷാന്റെ ഇംഗ്ലീഷ് ഭാഷയെ കുറിച്ചുള്ള പ്രസംഗം, എന്നിവ നടന്നു.അൽഷ ഇഷയും റിഷ ഫാത്തിമയും ആശംസ പ്രസംഗം നടത്തി.ഫാത്തിമ 6 E നന്ദി പ്രകാശനവും നടത്തി.അവതാരകമാരായ റുബയും റിഫയും വളരെ ഭംഗിയായി പരിപാടി അവതരിപ്പിച്ചു.'''
== '''2023-24അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം''' ==
'''ചെറുകോട്കെ.എം.എം.എ.യു.പി.സ്കൂൾ അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം എറിയാട്'''
'''എ.യു.പി.സ്കൂൾ അറബിക് അധ്യാപകൻ അബ്ദുൽ ലത്തീഫ് മാസ്റ്റർനിർവഹിച്ചു.ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിന്റെ സാധ്യതകൾ വളരെ വലുതാണന്നും അറബി ഭാവിയുടെ ഭാഷയാണന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അറബിക് അധ്യാപകരായ മുജീബ് റഹ്മാൻ, മുഹമ്മദ് ജുനൈദ് , ഖദീജ , സക്കിയ , അബ്ദുൽ ലത്തീഫ് എന്നിവർ'''
'''പ്രസംഗിച്ചു.ഏഴാം തരം ഫാത്തിമ ജിഫ്നയെ ക്ലബ് കൺവീനറായി തിരഞ്ഞെടുത്തു.'''
== '''ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം''' ==
'''2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടാനം 21/7/23വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നടന്നു .ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു .ഗാന്ധി ദർശൻ സമിതിയുടെ കീഴിൽ എന്തെല്ലാം പരിപാടികൾ നടക്കുന്നു എന്ന് നിർദ്ദേശം നൽകി .SRG കൺവീനർ സിന്ധു ടീച്ചർ പ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ അനീസ് മൻസൂർ നന്ദി പറഞ്ഞു'''
== '''സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും''' ==
'''2023_ 24 അധ്യായന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലായ് 21വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30 ന് ക്ലബ് കൺവീനർ റാനിയ ബാനുവിന്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എച്ച് എം ശ്രീ മുജീബ് മാസ്റ്ററിനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂളിൽ സയൻസ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും, നിത്യജീവിതത്തിൽ നമുക്ക് ഉണ്ടാവേണ്ട ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് വളരെ ലളിതമായ രീതിയിൽ  മാഷ് ക്ലാസ് കൈകാര്യം ചെയ്തു'''
'''. സഫിയ ടീച്ചർ സയൻസ് ക്ലബ്ബിൻറെ പേരിലുള്ള സ്നേഹോപഹാരം ഉദ്ഘാടകനായ മുജീബ് മാസ്റ്റർക്ക് നൽകി. തുടർന്ന് സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എച്ച് എം മുജീബ് മാസ്റ്റർ, സഫിയ ടീച്ചർ എന്നിവർ ചേർന്ന് നിർവഹിച്ചു.     തുടർന്ന് ഡോക്യുമെൻററി പ്രദർശനവും, ചാന്ദ്ര പരിവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഫാത്തിമ റുബ യുടെ അവതരണവും, സന യുടെ സാങ്കൽപ്പിക ചാന്ദ്രയാത്ര അവതരണവും നടന്നു. അനുശ്രീ ടീച്ചർ ആശംസകൾ നേർന്നു. റിഫ ഫാത്തിമ കൃതജ്ഞതയും രേഖപ്പെടുത്തി .   ക്ലാസ് തലത്തിൽ നടന്ന ചാന്ദ്രദിന കൊളാഷ് പ്രദർശനവും, സയൻസ് ക്ലബ് അംഗങ്ങളുടെയും സയൻസ് അധ്യാപകരുടെയും അധ്യാപക ട്രെയിനിങ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ  വാട്ടർ റോക്കറ്റ്  വിക്ഷേപണവും നടത്തി ചാന്ദ്രദിനാഘോഷം അവസാനിപ്പിച്ചു.'''
== '''സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം''' ==
'''2023_ 24 അധ്യായന വർഷത്തെ സംസ്കൃത ക്ലബ് ഉദ്ഘാടനം 21 /07 /2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30 പി എമ്മിന് ഹെഡ്മാസ്റ്റർ മുജീബ് മാഷിൻറെ അധ്യക്ഷതയിൽ ചേർന്ന് പരിപാടിയിൽ ശ്രീ ശിവകുമാരൻ മാസ്റ്ററിനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടു സംസ്കൃതഭാഷയുടെ മഹത്വം എന്ന വിഷയത്തെ അധികരിച്ച് വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ മാഷ് ക്ലാസ് കൈകാര്യം ചെയ്തു ചടങ്ങിൽ സ്റ്റാൻലി മാസ്റ്റർ സ്വാഗതവും ,പിടിഎ എക്സിക്യൂട്ടീവ് അംഗം സജ്ന ടീച്ചർ ആശംസ നേർന്നു ,ക്ലബ്ബ് കൺവീനർ വീണ കൃതജ്ഞതയും രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി'''
== '''ഗണിത ക്ലബ്‌ ഉദ്ഘാടനം''' ==
'''    20/7/2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നു കെ. എം. എം. എ. യു. പി. സ്കൂൾ ചെറുകോട് ഗണിത ക്ലബ്‌ ഉദ്ഘാടനം നടത്തി.കുട്ടി ക്ലബ്‌ അംഗം ഫാത്തിമ ലൈബ പി സ്വാഗതം ആശംസിച്ചു. ശ്രീമതി സിന്ധു ടീച്ചർ അധ്യക്ഷയായ  ചടങ്ങിൽ, H. M. ശ്രീ മുജീബ് റഹ്മാൻ ആശംസ പറഞ്ഞു. ശ്രീമതി T. K. ശോഭ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുമായി സംവദിച്ചു.കുട്ടികൾ നിർമ്മിച്ച വിവിധജോമട്രിക്കൽചാർട്ടുകളുടെ പ്രദർശനം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത പസിലുകൾ, ഗെയിംസ് എന്നിവ പരിചയപ്പെടുത്തി, ഗണിത ക്ലബ്‌ കൺവീനർ ശ്രീമതി അയ്നു റഹ്മത് നന്ദി പറഞ്ഞു'''