"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 531: വരി 531:
പ്രമാണം:34013hv4d.jpg
പ്രമാണം:34013hv4d.jpg
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022'''==
ലിറ്റിൽ കൈറ്റ്സ് 2021 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ .ഷാജി പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേർത്തല വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് , പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി എസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ  പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. തുടർന്ന് ചോറ്, ചിക്കൻ കറി, തോരൻ, മോര് കറി, അച്ചാർ എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം ശ്രീപ്രിയ ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ സൽമാൻ , ശ്രീലക്ഷ്മി.എസ്, ആദിത്യൻ സി.വി , അശ്വതി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.