"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

( )
വരി 321: വരി 321:


=== '''<small>ഗണിതശില്പശാല(2022)</small>''' ===
=== '''<small>ഗണിതശില്പശാല(2022)</small>''' ===
കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും സമർപ്പിതരായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോവിഡ്  എന്ന അവസ്ഥ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയ ഒരു ഘടകമാണ്. അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഴിഞ്ഞാൺ ഏറ്റെടുക്കേണ്ടിവന്ന സാഹചര്യമായിരുന്നു കഴിഞ്ഞു പോയത്.. ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് 2019- 20 വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം എന്ന പ്രവർത്തനത്തിന് തുടർച്ചയുമായി സർവ്വ ശിക്ഷ കേരള കടന്നുവരുന്നത്... നിലവിലുള്ള  സാഹചര്യത്തിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം ഏന്ന പ്രവർത്തനം ഞങ്ങളുടെ സ്കൂളിലും നടന്നത്.... കുട്ടികൾക്ക് വീട്ടിലിരുന്ന് ഗണിതപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ നൽകുകയും, അവയുടെ ഫലപ്രദമായ പൂർത്തീകരണത്തിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകുക എന്നതും ആണ് ഈ ഗണിത ശില്പശാലയുടെ ഉദ്ദേശ്യം..
      ദൃശ്യ പാഠങ്ങളിലൂടെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് കുട്ടികളുടെ പഠനത്തിൽ താങ്ങും തണലുമായി വർത്തി
ക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നത് ഈ പ്രവർത്തനത്തിന് മറ്റൊരു  ലക്ഷ്യമാണ്...
     മുൻ വർഷങ്ങളിൽ ഒന്നാംക്ലാസിൽ  നടപ്പിലാക്കിയ ഉല്ലാസഗണിതം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2022 വർഷത്തിൽ ഫെബ്രുവരിയിൽ ഞങ്ങളുടെ സ്കൂളിലും നടന്നത്..  വീണ ,സൗമ്യ, ശ്രീജിന എന്നീ അദ്ധ്യാപകരായിരുന്നു ഈ രക്ഷാകർതൃ ശാക്തീകരണത്തിൽ പരിശീലകരായി പ്രവർത്തിച്ചത് ... വളരെ മനോഹരമായി ദൃശ്യ പാഠങ്ങളും, പ്രവർത്തന പദ്ധതികളും ഈ ശില്പശാലയിൽ കൂടി സമ്മേളിപ്പിക്കുവാൻ മൂവർക്കും സാധിച്ചു... രക്ഷിതാക്കളുടെ വളരെ ഹൃദ്യമായ പങ്കാളിത്തം ഈ പ്രവർത്തന ദിവസം ദൃശ്യമായിരുന്നു... പൂമ്പാറ്റയെ ഇരുത്താം, സംഖ്യ ഉയർത്താം, കളം നിറയ്ക്കാം, കേമൻ ആര്, റാണിയും മക്കളും, കൂട്ടുകാരെ കണ്ടെത്താൻ തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കിടയിൽ അവതരിപ്പിച്ച് ശില്പശാല സജീവവും, ആകർഷകവും  ആക്കാൻ അന്നേദിവസം സാധിച്ചു...
       നിശ്ചിത  പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിനു ശേഷം, ഉപയോഗിക്കപ്പെട്ട പഠനസാമഗ്രികൾ ഓരോ രക്ഷിതാവിനും വിതരണം ചെയ്യുവാനും കഴിഞ്ഞു.. പ്രസ്തുത പഠന ഉപകരണങ്ങൾ ഓരോരുത്തരുടെയും കുട്ടികളിൽ വിവിധ പഠനാനുഭവങ്ങൾ ആയി അവതരിപ്പിക്കുവാൻ  തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു അന്നേദിവസം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്... എല്ലാ അധ്യാപകരുടെയും സജീവമായ പിന്തുണ ഈ ദിവസം ദൃശ്യമായിരുന്നു..
      ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ എന്നിവരാൽ  അലങ്കരിക്കപ്പെട്ട ഒരു അനുഗ്രഹീത സദസ്സ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആശംസകളർപ്പിച്ചു...
        രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങളിലെ           സജീവത നിലനിർത്തുവാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.. ഗണിത പഠനം മധുരം ആക്കാൻ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒരു അടിസ്ഥാന ശിലയായി ഈ പ്രവർത്തനങ്ങളിലെ വൈവിധ്യം സഹായകമാകുമെന്ന് എല്ലാ രക്ഷിതാക്കൾക്കും ബോധ്യമായി എന്നതാണ് ഈ ശിൽപ്പശാലയുടെ  വലിയ വിജയമായി ഞങ്ങൾ കണ്ടത്.
<gallery>
<gallery>
പ്രമാണം:14871 2022 ullasaganitham 11.jpg
പ്രമാണം:14871 2022 ullasaganitham 11.jpg
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്