"എസ്.റ്റി.എൽ.പി.എസ്സ് അമലഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖം എഴുതി ചേർത്തു)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
.ആമുഖം
'''ആമുഖം'''


ഇടുക്കി ജില്ലയിലെ പീരുമേട് ഉപജില്ലയുടെ കീഴിൽ വരുന്ന ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. പെരുവന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ഏക വിദ്യാലയമാണ്. കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻമുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1983 ഓഗസ്റ്റ് മാസം ആറാം തീയതി സ്ഥാപിതമായ സ്കൂൾ 39 വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു...............................
* ഇടുക്കി ജില്ലയിലെ പീരുമേട് ഉപജില്ലയുടെ കീഴിൽ വരുന്ന ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. പെരുവന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ഏക വിദ്യാലയമാണ്. കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻമുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1983 ഓഗസ്റ്റ് മാസം ആറാം തീയതി സ്ഥാപിതമായ സ്കൂൾ 39 വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു...............................
== ചരിത്രം ==
== ചരിത്രം ==
'''അമലഗിരിയുടെ ചരിത്രം'''
ഇന്നത്തെ കെ.കെ റോഡുണ്ടാകുന്നതിനു മുൻപ്കോട്ടയംഭാഗത്തുനിന്നും ഹൈറേഞ്ചിലേയ്ക്ക് വ്യാപാരത്തിനായും മറ്റും പോയിരുന്നത്  കെ.കെ റോഡിനു സമാന്തരമായി മലമേട്ടിലെ നടപ്പുവഴിയിലൂടെയായിരുന്നു. ഇങ്ങനെ യാത്രാ മധ്യേവ്യാപാരികൾ വിശ്രമിക്കുകയും കൈയ്യിലുള്ളഭക്ഷണം “അവൽ” കഴിക്കുകയുംചെയ്തിരുന്നത് ഇന്നത്തെ അമലഗിരിയുടെ ഭാഗത്തായിരുന്നു.ആ പ്രദേശം പാറ നിറഞ്ഞതും പ്രകൃതി രമണീയവുമായിരുന്നു.അങ്ങനെ ഇവിടം “അവിലുതീനിപ്പാറ” എന്നറിയപ്പെട്ടിരുന്നു. കാലക്രമത്തിൽ ഇവിടെ കുടിയേറ്റം ആരംഭിക്കുകയും ദേവാലയം സ്ഥാപിതമാവുകയും ചെയ്തു. 1962 –ൽ ഇടവക ദേവാലയം ആശീർവദിച്ച അഭിവന്ദ്യമാർ മാത്യു കാവുകാട്ട് പിതാവ് അവലുതീനിയെ “അമലഗിരി”യാക്കി. വിദ്യാഭ്യാസത്തിനായി ഇവിടത്തെ കുഞ്ഞുങ്ങൾ ആശ്രയിച്ചിരുന്നത് വിദൂരസ്ഥമായ പെരുവന്താനം, തെക്കേമല സ്കൂളുകളെയാണ്. സാമ്പത്തികമായിപിന്നോക്കാവസ്ഥ യിലുള്ളഈ പ്രദേശത്തിന് ഒരുപ്രൈമറി സ്കൂൾ അത്യന്താപേക്ഷിതമായിരുന്നു .ഇക്കാര്യം മനസ്സിലാക്കിയ ഇടവക വികാരി ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചന്റേയും നാട്ടുകാരുടെയും ശ്രമഫലമായി ഇവിടെ സ്കൂൾ അനുവദിച്ചു. സ്കൂൾ കെട്ടിടം പണിയിലേക്ക്  നാട്ടുകാർ കൈയ് മെയ് മറന്ന് അദ്ധ്വാനിച്ചു  1983 ഓഗസ്റ്റ് ആറിന്അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി. എം. ജേക്കബ്ബ് സ്കൂൾ ഉദ്ഘാടനംചെയ്തു. ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചൻ ആദ്യത്തെ മാനേജരായി. ശ്രീ.കെ.എ.സെബാസ്റ്റ്യൻ കാരാട്ടില്ലം ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ആയി നിയമിതനായി സ്കൂൾ ഉദ്ഘാടനാവസരത്തിൽ കാഞ്ഞിരപ്പള്ളിയുടെ അന്നത്തെ മെത്രാൻ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിൻറേയും പീരുമേട് എം.എൽ.എ . കെ. കെ തോമസിൻറെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.
1986-87 ൽ ഈ വിദ്യാലയം ഒരു എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു. 39 വർഷങ്ങൾക്കു മുൻപാരംഭിച്ച ഈ വിദ്യാലയമാകുന്ന വിജ്ഞാന വൃക്ഷത്തിൽ മൊട്ടിട്ടു വളർന്ന കൊച്ചു പൂക്കൾ ഇന്ന് ആതുര സേവന രംഗത്തും അധ്യാപനരംഗത്തും മറ്റുസാമൂഹിക സാംസ്കാരിക രംഗങ്ങളിലും പരിമളം പരത്തി പരിലസിക്കുന്നു. അര നൂറ്റാണ്ടു മുൻപു കുടിയേറിയ കർഷകരുടെ കൊച്ചുമക്കൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത് അമലഗിരിയുടെ നെറുകയിൽ നമ്മുടെയീ സരസ്വതീക്ഷേത്രം ഒരു കൊച്ചുതാരകമായി എന്നെന്നും പ്രശോഭിക്കട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്.റ്റി.എൽ.പി.എസ്സ്_അമലഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്