"എ യു എ യു പി എസ് നെല്ലിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (സ്കൂളിനെക്കുറിച്ച്......)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
വരി 1: വരി 1:
===                                                                                                                                                                                    '''സ്ഥാപകൻ'''                                      ===
[[പ്രമാണം:WhatsApp Image 2022-02-03 at 1.22.46 PM.jpg|ലഘുചിത്രം|300x300ബിന്ദു|                '''മുഹമ്മദ്‌ ശെറൂൽ''']]
'''മുഹമ്മദ്‌ ശെറൂൽ'''
'''അറിവ് അഗ്നിയാണ് . അതിന് പ്രായമില്ല . ഒരു പ്രദേശത്തിന്റെ ചരിത്രം , അതിന്റെ പേരുമായി ബന്ധപ്പെട്ടുകിടക്കുന്നു . അതുപോലെ ഒരു സ്ഥാപന ത്തിന്റെ ചരിത്രവും അതിന്റെ പേരുമായി അഭേദ്യബന്ധം പുലർത്തുന്നു . അതാണ് വിജ്ഞാനത്തിന്റെ വെളിച്ചമായി നെല്ലിക്കുന്ന് പ്രദേശവാസികൾക്ക് മുതൽകൂട്ടായ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യുപി സ്കൂൾ . പഴയ മദിരാശി സംസ്ഥാനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലൂക്കിൽ ശാന്ത സുന്ദരമായ അറബിക്കടലോരം ചേർന്ന് ഒരു കൊച്ചു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ച ത് . മുഹമ്മദ് ശെറൂലും , അഹമ്മദ് ഷംനാടായിരുന്നു സ്കൂളിന്റെ തുടക്ക ത്തിന് കാരണക്കാർ . തൊഴിലാളികളായ മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശം , കപ്പലിൽ ജോലിയുളളവർ , ബോംബെയിൽ പണിയെടുക്കുന്നവർ എന്നിങ്ങനെ വളരെ പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിൽ വൈദ്യുതി , പത്രം , റേഡിയോ എന്നിവ ലഭ്യമായിരുന്നില്ല . ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഉയർന്ന ദേശീയാവേശം , അൽ അമീൻ ' തുടങ്ങിയ മാധ്യമങ്ങളും വിദേശ കോളനി മേധാവികളുടെ സംസ്കാരത്തിൽ നിന്നും വിജ്ഞാനത്തിലേക്ക് വഴിനടക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു . മൊഗ്രാലിനു കിഴക്ക് അംഗടിമുഗറിൽ ജനിച്ച മുഹമ്മദ് ശെറൂൽ തന്റെ സമ്പത്തും ചിന്തയുമെല്ലാം സ്വാതന്ത്രസമരത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി അർപ്പിച്ച വ്യക്തിയായിരുന്നു . കൊടുങ്ങല്ലൂർ ആസ്ഥാനമായി ആരംഭിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ സജീവ പ്രവർത്തകൻ , 1929 - ൽ എറണാകുളത്തു ചേർന്ന സമസ്ത കേരള മുസ്ലിം യുവജന സമ്മേളന ത്തിന്റെ അധ്യക്ഷൻ , താലൂക്ക് ജില്ലാ ബോർഡുകളിലെ അംഗം എന്നീ നിലകളിൽ  സേവനം അനുഷ്ഠിച്ച ശെറൂൽ  അഞ്ചാം ക്ലാസ്സ് വിജയിച്ചവരെ സ്വന്തം ചെലവിൽ തുടർപഠനത്തിനയച്ചിരുന്നു . വീട്ടിൽ സ്വന്തമായി ലൈബ്രറി ഉണ്ടാ യിരുന്നു അദ്ദേഹത്തിന് . സ്വന്തം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി ബ്രിട്ടി ഷുകാരിൽ നിന്നും ' ഖാൻ ബഹാദൂർ ' പട്ടം നേടിയ മർഹം മുഹമ്മദ് ഷംനാട്     സാഹിബ് 1921 ൽ സെൻട്രൽ അസംബ്ലി മെമ്പറായിരുന്നു . അദ്ദേഹത്തിന്റെ മകനായ അഹമ്മദ് ഷംനാട് ആയിരുന്നു സ്കൂളിന്റെ ആദ്യമാനേജർ . സൗത്ത് കാനറ ജില്ലയിലെ ഫസ്റ്റ് ക്ലാസ്സ് ഓണിറ്റി മജിസ്ട്രേറ്റായ അഹമ്മദ് ഷംനാടിനും മുഹമ്മദ് ശെറൂലിനും  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും പല എതിർപ്പുകളും നേരിടേണ്ടിവന്നി ണ്ട് . എയ്ഡ്സ് സ്കൂളായി 1926 ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 5.10.1938 ലാണ് സൗത്ത് കാനറ DEO യുടെ അംഗീകാരം ലഭിച്ചത് . 1979 UP ഇന്നുണ്ട് സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1985 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു . 2000 - ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു . 2001 - ൽ പ്ലാറ്റിനം ജൂബിലിയും 2016 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷവും നാടിന്റെ ഉത്സവമായി മാറ്റാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . അമ്പതിൽ താഴെ കുട്ടികളും അഞ്ച് അധ്യാപകരും ആയി പ്രവർത്തനമാ രംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കെ.എം ഗോവിന്ദൻ മാസ്റ്ററായിരുന്നു . തുടർന്ന് എം.എ അബ്ദുല്ല മാസ്റ്റർ , കെ . മുഹമ്മദ് കുഞ്ഞിമാസ്റ്റർ . എസ് . ഉദയ കുമാർ ഇപ്പോൾ മുഹമ്മദ് കുട്ടി എ.കെ മാസ്റ്ററുമാണ് . സ്കൂൾ മാനേജരായി മുൻ MLA ബി.എ അബ്ദുൾ റഹ്മാൻ , സി.ടി മൊയ്തീൻ കുഞ്ഞി ഹാജി , എൻ.എ മഹമ്മദ് ഹാജി , കെ . മൊയ്തീൻ കുഞ്ഞി , ബി.എം അഷറഫ് ഇപ്പോൾ എം.എൽ.എ യായ എൻ.എ നെല്ലിക്കുന്നു ആണ് സേവനമനുഷ്ഠിച്ചവർ . കൂടാതെ പൂന മഹദ് , വിന്നർ മഹ്ദ് , എൻഎം മുഹമ്മദ് ഷാഹി , ഖാദർ ബങ്കര , ബിഎം ഹസൈനാർ , കൊപ്പൽ അബ്ദുല്ല , എൻഎം സുബൈർ ഹനീഫ് നെല്ലിക്കുന്ന് എന്നിവർ കമ്മിറ്റി ഭാര വാഹികളായി സ്കൂൾ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടികളായി പ്രവർത്തിക്കുന്നു . സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പ്രശസ്തിയുടെ പടവു കൾ ചവിട്ടിക്കയറിയ നിരവധി പ്രമുഖർ ലോകത്തിന്റെ നാനാഭാഗത്തും എത്തപ്പെടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തിട്ടുണ്ട് . ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , ശാസ്ത്രജ്ഞനായ എൻ.എ അബ്ദുല്ല സി.എ ക്കാരനായ ബി.എ മഹമ്മൂദ് , എം.എൽ.എയും മാനേജരുമായ എൻ.എ നെല്ലിക്കുന്ന് എന്നിവരെ എടുത്തു പറയേണ്ടതാണ് . വിദ്യാലയ രൂപീകരണത്തിനുശേഷം 90 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ് . നെല്ലിക്കുന്ന് ബങ്കരക്കുന്ന് , കടപ്പുറം , പള്ളം  , പ്രദേശങ്ങളിലെ മുഴുവൻ ആൾക്കാർക്കും അക്ഷര വെളിച്ചം പകർന്നു നൽകുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് വിദ്യാലയത്തിന്റെ ഏറ്റവും വലിയ മേന്മ  ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന പ്രദേശം ഇപ്പോൾ സമ്പൽ സമൃദ്ധിയിലാണ് . വിദ്യാഭ്യാസ പുരോഗതി ഒരു സമൂഹത്തിന്റെ വികസ നത്തിൽ വരുത്തിയ നേട്ടങ്ങൾ തന്നെയാണ് ഇവിടത്തെമാറ്റങ്ങൾ . ALPS പള്ളത്തു നിന്നും അൺ എയ്ഡസ് മേഖലയിൽ നിന്നും കുട്ടികൾ തുടർപഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു . നെല്ലിക്കുന്ന് പള്ളം , തായിലങ്ങാടി , ചൂരി , ചേരകൈ  എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുത ലായി കുട്ടികൾ ഈ സ്കൂളിൽ പ്രവേശനം നേടുന്നത് . വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ജനങ്ങളാണ് ഇന്ന് ഈ പ്രദേശത്ത് അതുകൊണ്ടു തന്നെ ആരോഗ്യരംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് . പക്ഷെ ജനവാസം കൂടുതലായതിനാൽ പരിസരം ശുചിത്വ ത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട് . ജാതിഭേദമന്യേ നാട്ടിലെ മുഴുവൻ കുട്ടികളെയും സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസം നൽകുവാനും കഴിയുന്നുണ്ട് . ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടി സബ്ജില്ലയിൽ അഭിമാനമായ സ്കൂളാണ് നെല്ലിക്കുന്ന് അൽവാറുൽ ഉലൂം  എ.യു.പി സ്കൂൾ .'''
{{PSchoolFrame/Pages}}'''<u><big>നമ്മുടെ സ്കൂൾ</big></u>'''
{{PSchoolFrame/Pages}}'''<u><big>നമ്മുടെ സ്കൂൾ</big></u>'''