"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]]
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]]
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച                    കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് 1905 തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്താണ്. മണ്ണഞ്ചേരിയിലെ മഹാധനിക കുടുംബമായിരുന്ന ചിരട്ടക്കാട്ടുതറവാട്ടിലെ കുടുംബ ക്ഷേത്രമായിരുന്ന തൃക്കോവിൽ ക്ഷേത്ര ഭൂമിയിൽനിന്ന് അന്നത്തെ തറവാട്ട് കാരണവരായ ശ്രീ കേശവകുറുപ്പ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റി കൊണ്ട് വിട്ടുകൊടുത്ത 50 സെൻറ് ഭൂമിയിലാണ് സ്കൂൾ ആരംഭിച്ചത്. വ്യക്തികളിൽനിന്ന് സൗജന്യമായി ഭൂമി സ്വീകരിക്കുവാൻ വ്യവസ്ഥ ഇല്ലാതിരുന്നത് കൊണ്ടാണ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റിയത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിബന്ധനക്ക് വിധേയമായി സ്കൂൾ കെട്ടിടവും ശ്രീ കേശവകുറുപ്പ് തന്നെ പണിയിച്ച് നൽകി. നാടിൻ്റെ നവോത്ഥാനത്തിന് ചിരട്ടക്കാട്ട് കുടുംബം നൽകിയ കൈതാങ്ങ് ആയിരുന്നു സ്കൂൾ. ഭൗതിക വികസനത്തിനുവേണ്ടി വീണ്ടും 55 സെൻറ് സ്ഥലം കൂടി കുറഞ്ഞ വിലയ്ക്ക് നൽകി.അങ്ങനെ മണ്ണഞ്ചേരിയുടെ ആദ്യത്തെ സംസ്ഥാന സർക്കാർ സ്ഥാപനം കൂടിയായി മണ്ണഞ്ചേരി സ്കൂൾ.
 
മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം.
 
ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്ന ദിവസം സ്കൂളിൽ നിന്നും ഘോഷയാത്രയായി ചെന്ന കുട്ടികൾ തൃകോവിൽ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവം നാടിൻറെ സാമൂഹ്യ ചരിത്രത്തിലെ പ്രധാന ഏടാണ്. 1964ൽ എം. യൂസഫ് കുഞ്ഞ് സാർ  ഹെഡ്മാസ്റ്ററും, എം.പി വിശ്വനാഥൻ, മാചിറയിൽ പി ടി ഐ പ്രസിഡൻ്റ്  ആയിരുന്ന സമയത്ത് നമ്മുടെ സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. വീണ്ടും
 
സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത് കനത്ത വെല്ലുവിളിയായിരുന്നു. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ കെട്ടിടത്തിനും ഫർണിച്ചറും കൂടി ആവശ്യമായിരുന്നു. ഈ തുക കണ്ടെത്തുന്നതിനായി പി കെ വാസു
 
രക്ഷാധികാരിയായും ഷാഹുൽഹമീദ് നൈന പ്രസിഡൻ്റായും അപ്ഗ്രേഡിങ്ങ് കമ്മിറ്റി രൂപീകരിച്ചു.അങ്ങനെ 1980ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
 
കേരള വിദ്യാഭ്യാസ മേഖല സമ്പൂർണ്ണ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി മണ്ണഞ്ചേരി സ്കൂളും 2016 -17 വർഷത്തിൽ ഹൈടെക്കായി.ഏതാണ്ട് 22 ക്ലാസ് മുറികൾ ഹൈടെക് ആക്കുവാൻ അധ്യാപകരും പൂർവവിദ്യാർഥികളും പൂർവകാല അധ്യാപകരും കൈകോർത്തു. സ്കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായപ്പോൾ മണ്ണഞ്ചേരിയുടെ മഹാവിദ്യാലയവും പുതിയ കെട്ടിടങ്ങളുടെ തലയെടുപ്പോടെ, ഗാംഭീര്യത്തോടെ നിലനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 107:




<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്