"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== MY JOURNEY TO UTTAR PRADESH ==
ഖൊ-ഖൊ യുടെ നാഷണല്‍ ടീമിലേക്ക് ഞാനും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!!! ഈവിവരം അറിയുമ്പോള്‍ ഞാന്‍ തിരുവനന്തപരത്തായിരുന്നു.  ഖൊ-ഖൊ കളിയില്‍ ‘നാഷണല്‍’ ഒക്കെ കളിക്കുക എന്നത് ഒരപൂര്‍വ്വ ഭാഗ്യം തന്നെയാണ്.  ഈ കാര്യം അറിഞ്ഞനിമിഷം ഞാന്‍ ആഗ്രഹിച്ചത്, പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ കാണാന്‍ കഴിയണേ എന്നായിരുന്നു.  എന്തായാലും നമ്മുടെ ടീം ഒന്നാം സ്ഥാനമൊന്നും കരസ്ഥമാക്കാന്‍ പോകുന്നില്ല.  പിന്നെയുള്ളത് സ്ഥലങ്ങള്‍ കാണുക എന്നതാണ്.  ‘അല്ലാഹു’ എന്റെ പ്രാര്‍ത്ഥന കേട്ടെന്നുതന്നെപറയാം.  കളി നടക്കുന്നത് ഉത്തര്‍ പ്രദേശിലായിരുന്നു.  നിസാമുദ്ദീന്‍ എക്സ്​പ്രസ്സ് എന്ന ട്രെയിനിലാണ് ഞങ്ങള്‍ പോകുന്നത്.  ഉദ്ദേശം ഒരു രണ്ട് മണിയ്ക്കായിരിക്കും തീവണ്ടി എത്തുകയെന്ന് ഞങ്ങളുടെ കോച്ച് ശ്രീജിത്ത് സര്‍ പറഞ്ഞു.  അതുകൊണ്ട് തന്നെ തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങള്‍ എല്ലാവരും പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം റെഡിയായി നിന്നു.  പ്രിന്‍സ്, സജിത്ത്, ശ്രീജിത്ത്, ഉദയന്‍, ആദര്‍ശ്, മുഹമ്മദ് ഷാ, രണ്ട് അജിത്തുമാരും, മഹേഷ്, ഷിയാസ്, സിബിന്‍, പിന്നെ ഞാന്‍ (നൈഫ്-ജെ) ഇങ്ങനെ പന്ത്രണ്ടുപേരടങ്ങുന്ന ഒരു ടീമായിരുന്നു ഞങ്ങളുടേത്.  മഹേഷ്  ഒരു നല്ല തമാശക്കാരനാണ്.  അവന്റെ അടുത്തിരുന്നാല്‍ സമയം പോകുന്നതറിയില്ല.  അദ്ധ്യാപകര്‍ മൂന്ന് പേരുണ്ട്.  ശ്രീജിത്ത് സര്‍, പിള്ള സര്‍, പിന്നെ മൂന്നാമത്തെ സാറിനെ എനിയ്ക്കു് പരിചയമില്ല.
ഉച്ചക്ക് 2.15-ഓടെ ഞങ്ങള്‍ ‘നിസാമുദീന്‍’ എക്സ്പ്രസ്സില്‍ കയറി.  വണ്ടി നീങ്ങി. കുറച്ച് സമയം യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ‘കേരളത്തിലെ ശുചിത്വ സുരക്ഷക്ക് മാതൃക’യായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെത്തി -ആറ്റിങ്ങലില്‍. അവിടുത്തെ റെയില്‍വെ സ്റ്റേഷന്‍ കണ്ടപ്പോള്‍ ഈ തെരഞ്ഞെടുപ്പിലെ വിരോധാഭാസം ഞങ്ങള്‍ മനസ്സിലാക്കി. ആദ്യമൊക്കെ വളരെ സന്തോഷത്തോടെയായിരുന്നു യാത്ര.  കുറെക്കഴിഞ്ഞപ്പോള്‍ ബോറടിക്കാന്‍ തുടങ്ങി.  സൈഡിലെ സീറ്റിലായിരുന്നതിനാല്‍ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല.  അതു കണ്ട് കണ്ട് ഞാന്‍ എന്റെ ബോറടി മാറ്റി.  പാലക്കാടെത്തിയപ്പോഴായിരുന്നു ഞാന്‍ കേരളത്തിന്റെ പ്രകൃതിമനോഹാരിത ശരിക്കും മനസ്സിലാക്കിയത്.  കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍വയലുകള്‍…. അതിന്റെ പിറകിലായി വന്‍ മലനിരകളും പാറകളും…. ‘ദൈവത്തിന്റെ സ്വന്തം നാടി’ന്റ ഭംഗി എന്റെ കണ്ണിനും കാതിനും കുളിര്‍മ നല്‍കി.
ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ തമിഴ്​നാട്ടിലേക്ക് പ്രവേശിച്ചു.  ഒരു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ചൂടിന്റെ കാഠിന്യം അറിയാന്‍ കഴിഞ്ഞു.  പക്ഷെ അവിടുത്തെ കൃഷിക്കാരെ സമ്മതിക്കണം.  ഒരു കൃഷിസ്ഥലത്തുതന്നെ എല്ലാ കൃഷിരീതികളും അവര്‍ പരീക്ഷിക്കുന്നു.  എത്ര തരം വിളകളാണ് ഒരേ സ്ഥലത്തുതന്നെ  കൃഷി ചെയ്യുന്നത്!  നെല്ല്, പച്ചമുളക്, പാവല്‍, പടവലം, മത്തന്‍, ഇഞ്ചി, വഴുതന, തക്കാളി, ചീര….. പച്ചക്കറിക്കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ തമിഴരെക്കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.
യാത്ര തുടര്‍ന്ന ഞങ്ങള്‍ കര്‍ണ്ണാടകത്തിലെത്തിയപ്പോള്‍ എന്റെ കൂടെയുള്ള സിബിന്‍ വളരെ വിചിത്രമായ ഒരു കാഴ്ച കാണിച്ചുതന്നു.  കൃഷിയിടങ്ങളില്‍ ഇടയ്ക്കിടെ കുറെ കബറിടങ്ങള്‍ !!  ഞാന്‍ ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന ഒരു പട്ടാളക്കാരനോട് വിവരം തിരക്കി. (ഒരു തമിഴനായിരുന്നു ആള്‍, അദ്ദേഹവുമായി ഞങ്ങള്‍ വേഗം ചങ്ങാത്തം കൂടി).  “ഇത് ഇവിടുത്തെ ഒരാചാരമാണ്.  കാര്‍ഷീക കുടുംബത്തില്‍ ജനിച്ച് ജീവിതകാലം മുഴുവന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തവര്‍ മരിക്കുമ്പോള്‍ ഇവിടെ അടക്കം ചെയ്യും.” അയാള്‍ പറഞ്ഞു.  വളരെ വിചിത്രമായിത്തോന്നി ആ ആചാരം.
കാഴ്ചകള്‍ കണ്ടിരുന്ന് കുറെ സമയം കടന്നുപോയി.  അപ്പോഴാണ് മലയാള പുസ്തകങ്ങള്‍ വില്‍ക്കാനായി ഒരാള്‍ എത്തിയത്.  എനിക്ക് വളരെ ആശ്വാസമായി, വേനലില്‍ ഒരു മഴ പോലെ.  ഞാന്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങി.  അങ്ങനെ വായിച്ചും, ഉണ്ടും ഉറങ്ങിയും കാഴ്ചകള്‍ കണ്ടും ബുധനാഴ്ച്ച വൈകുന്നേരം 6.30-ഓടെ ഞങ്ങള്‍ ഡെല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി.
അവിടെ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ‘ഗാസിയാബാദ് ‘എന്ന സ്ഥലത്ത് എത്തണം. അവിടെയാണ് കളികള്‍ നടക്കുന്നത്. ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് ഒരു അനുഭവമുണ്ടായി.  എന്റെ പേഴ്സ് ഒരാള്‍ പോക്കറ്റടിച്ചു.  കള്ളനെ കൈയോടെ പിടിച്ചു.  ഒരു പിച്ചക്കാരനായിരുന്നു.  പേഴ്സ് തിരിച്ചുകിട്ടി. താമസവും ഭക്ഷണവും അവിടെത്തന്നെയായിരുന്നു.  നമ്മള്‍ മലയാളികള്‍ക്ക് പിടിക്കുന്ന ഭക്ഷണമായിരുന്നില്ല. ഓരോരുത്തര്‍ക്കും മെത്ത വിരിച്ച ഓരോ കട്ടില്‍.  ക്ഷീണം കൊണ്ട് നേരത്തെ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം 7-30-ന് ഞങ്ങള്‍ ഭോജനശാലയിലെത്തി.  റൊട്ടിയും എന്തോ ഒരുതരം കറിയും.  അതുകഴിച്ച് ഞങ്ങള്‍ കളിക്കളത്തിലെത്തി. ആദ്യമല്‍സരം ഒറീസ്സയുമായിട്ടായിരുന്നു. ഞങ്ങള്‍ ആ കളി ഇന്നിങ്സിന് ജയം നേടി. അടുത്ത  കളി വൈകുന്നേരമായിരുന്നു. അതു വരെ ഞങ്ങള്‍ക്ക് വിശ്രമം. ഉച്ചഭക്ഷണത്തിന് റൊട്ടിയും കറിയും കുറച്ചു പച്ചരിച്ചോറും.  മൂന്നാം നിലയിലാണ് ഞങ്ങളുടെ താമസം.  മുറിയിലെത്തിയ ഞങ്ങള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.  നോക്കെത്താദൂരത്തോളം ഗോതമ്പ് കൃഷി കാണാം.  ചിലയിടത്ത് ബാര്‍ളി.  മയിലും കഴുതയും, പോത്തുകളും പന്നികളുമെല്ലാം മേഞ്ഞുനടക്കുന്നു.
വൈകുന്നേരം ഗുജറാത്തുമായിട്ടായിരുന്നു കളി.  കളി ജയിച്ചശേഷം ചായ കുടിക്കാന്‍  കാന്റീനിലേക്ക് പോയി.  ചായ കുടിക്കുന്നതിനിടയില്‍ കടക്കാരനെ പരിചയപ്പെട്ടു.  ആന്ധ്രക്കാരനാണ്, പേര് മണി.  ഭാഷ അറിയാത്തതിനാല്‍ അയാളുമായി സംസാരിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.  പിറ്റേദിവസത്തെ 3കളികളില്‍ അവസാനത്തേതിന് ഞങ്ങള്‍ക്ക് പശ്ചിമ ബംഗാളിനോട് തോല്‍ക്കേണ്ടിവന്നു.  അതോടെ കേരളാ ടീം ആറാം സ്ഥാനത്തായി.  അന്ന് വൈകുന്നേരം അവിടെ ഒരു കൊടുങ്കാറ്റ് വീശി. ഞങ്ങള്‍ കളി കഴിഞ്ഞ് ഞങ്ങള്‍ റൂമിലേക്ക്  പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു അത്.  അവിടെയുണ്ടായിരുന്ന വലിയ ഫ്ലക്സ് ബോര്‍ഡുകളൊക്കെ മറിഞ്ഞുവീണു. ഞങ്ങളുടെ കണ്ണിലൊക്കെ മണ്ണ് അടിച്ചുകയറി. മരങ്ങളൊക്കെ ആടിയുലഞ്ഞു.  ഞങ്ങളൊക്കെ ഭയന്നുപോയി.  ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു പുതിയ ഒരനുഭവമായിരുന്നു.
മനസ്സിലെന്നും കത്തിനില്‍ക്കുന്ന ഒരുപാട് ഓര്‍മ്മകളുമായിട്ടാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്.  നാഷണലില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞുപോയ പത്ത് ദിവസങ്ങള്‍ സമ്മാനിച്ച വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍, പരിചയപ്പെട്ട നിരവധി വ്യക്തികള്‍, കാണാന്‍ കഴിഞ്ഞ ഒത്തിരി സ്ഥലങ്ങള്‍ ……ഇതെല്ലാം കൊണ്ട് നിറഞ്ഞ മനസ്സുമായാണ് ഞങ്ങള്‍ നാട്ടിലേക്ക് വണ്ടി കയറിയത്.
തയാറാക്കിയത്- നൈഫ്  ജെ.
സ്റ്റാന്റേര്‍ഡ് – X. D.
== സ്വപ്നം.....വെറുമൊരു സ്വപ്നം....... ==   
== സ്വപ്നം.....വെറുമൊരു സ്വപ്നം....... ==   
<br/> (കഥ)  അഭിനവ് തോമസ് <br/>
<br/> (കഥ)  അഭിനവ് തോമസ് <br/>