"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/കുട്ടികളുടെ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പുതുചിന്ത പുതുകേരളം
==ഉപതാളുകൾ==
അലൻ ഷിജു
<FONT SIZE=6>
            മഴ ഒരു മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന‌‌ു എന്ന വ്യക്തമായ കാഴ്ചപ്പാട് നൽകിയ ദിനങ്ങൾ.പ്രകൃതിയായ അമ്മയുടെ വരദാനമായ മഴ പ്രകൃതിയെ ഒന്നായി ശുചീകരിച്ച് കടന്നുപോകും, ഓരോ വർഷവും ഒരു കാലവർഷമായി വന്ന്.ഈ കൊല്ലം ശുചീകരണം ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളുവരെ കഴുകിയിറക്കി,ചിന്തയെ,ചിത്രീകരണത്തെ.മദ്യപാനിയുടെ തലച്ചോറ് തീരുന്നതുപോലെ കേരളം ഇടുക്കിയിൽനിന്ന് പതിയെ ഇടിഞ്ഞ് തീരാൻ തുടങ്ങി.പഴയ കേരളത്തെ മുഴുവനായി തൂത്തിറക്കി കഴുകി വൃത്തിയാക്കി ഇറങ്ങി.അപ്പോൾ തീർന്നിടുത്തുനിന്ന് തുടങ്ങണം.
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
                                പുതിയ കേരളം പുതുതായി പടുത്തുയർത്താൻ പതുക്കെ പണിതുടങ്ങാം. പ്രളയത്തിൽ മുങ്ങിത്താണ് തിരികെ പൊക്കി എടുക്കാൻ പുതിയ ചിന്തകളുമായി നമ്മുക്ക് ഒന്നായി കൈകോർക്കാം . സമ്പാദ്യം മുഴുവൻ ദാനം ചെയ്തതുകൊണ്ട് ഇത് തിരികെ പൊങ്ങില്ല. നാം കൈകോർത്ത് ഒന്നായി വലിച്ചു ഒന്നായി കൈകോർത്തു, ആയിരക്കണക്കിന് ജീവനുകൾ മരണത്തിൻ മടിത്തട്ടിൽനിന്ന്  ജീവിതത്തിൻ ചില്ലകളിലേറി. ഒരു ജാതി ,ഒരു മതം മനുഷ്യന് എന്ന് പണ്ട് ശ്രീനാരായണഗുരു പറഞ്ഞു പഠിപ്പിച്ചു,പഠിച്ചവ പരീക്ഷിക്കപ്പെട്ടു, പരീക്ഷണം വിജയിക്കുകയും ചെയ്തു നാം ഒന്നായി കൈകോർത്തതിനാൽ.ഒത്തുപിടിച്ചാൽ മല പോരും, കെട്ടുപിരിഞ്ഞാൽ തലപോരും .പുതുകേരളത്തിനായി  പുതു കൈകോർക്കൽ നടത്താം.
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
            ഇനി ഒരു ആപത്ത് അത് താങ്ങാൻ കേരളത്തിന് കഴിവില്ല എന്നു പറയുന്നവരുടെ മുമ്പിൽ നെഞ്ചു വിരിച്ച് പറയാം അതിന് കഴിവ് തീരുകയല്ല കൂടുകയാണ്എന്ന്. ഏതു പ്രതിസന്ധി വന്നാലും അതിനെ ഒന്നായി നേരിടാനുള്ള കഴിവ് കേരളം കേരളീയർക്കായി നൽകി .കേരളത്തെ സ്നേഹിച്ച് അമ്മയായി കണ്ട് ഇത് ഞാൻ പിറന്ന മണ്ണ്,ഞാൻ വലിഞ്ഞ മണ്ണ്, ഞാൻ നടന്ന മണ്ണ് ഇതിനായി ഞാൻ പോരാടും .ആഒരു ചിന്ത ഒരു പക്ഷേ നവകേരളത്തെ വാർത്തെടുക്കും.
''' [[{{PAGENAME}}/ഉപന്യാസങ്ങൾ|ഉപന്യാസങ്ങൾ]]'''|
                  നമ്മളാൽ കഴിയും കാര്യം നമ്മൾചെയ്താൽ നാമെല്ലാവരും നവോത്ഥാനത്തിൽ പങ്കാളികളാകും. അതിനാൽ ഒന്നിച്ച് ഒരുമയോടെ ഒരു ലക്ഷ്യത്തിനായി ഒരുങ്ങാം. പുതുകേരളത്തിനായി കുറച്ച് പുതു ചിന്തകളുമായി ,മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് മാതാപിതാക്കളായി ,സഹോദരങ്ങളെ നഷ്ടപ്പെട്ടവർക്ക് സഹോദരങ്ങളായി ,മക്കൾ നഷ്ടപ്പെട്ടവർക്ക് മക്കളായി, കൂട്ടുകാരേ നഷ്ടപ്പെട്ടവർക്ക് കൂട്ടുകാരായി.ഒന്നായി ഒരുമിച്ച് നവകേരളത്തെ പടുത്തുയർത്താം......
 
 
 
 
 
നവകേരളത്തിനായി കൈകോർക്കാം
മന‌ുഷ്യന്റെ ഭ‌ൂമിക്ക‌ുമേലുള്ള കൈകടത്തലിന്റെ ഫലമാണ് ആധുനിക കേരളത്തിന്റെ ഈ പരിതാപകരമായ അവസ്ഥ. ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ ജാതിമതവര്‌ഗ്ഗ വർണ വ്യത്യാസമില്ലാതെ ഓരോ കേരളീയനും ഒരൽപം ഭക്ഷണത്തിനും ശുദ്ധ ജലത്തിനും വേണ്ടി കേണ നാളുകളാണ് കഴിഞ്ഞു കടന്നുപോയ പ്രളയ ദിനങ്ങൾ.ആരെന്നു നോക്കാതെ ആർക്കും സഹായ ഹസ്തങ്ങൾ നീട്ടിക്കൊടുക്കാൻ സന്നദ്ധനായിരുന്നു ഓരോ മലയാളിയും. സ്വന്തം ജീവൻ ത്യജിച്ചും മറ്റുള്ളവരുടെ രക്ഷക്കായി മലയാളികൾ സന്നദ്ധരായി.
കേരളത്തിൽ പ്രളയദിനങ്ങൾ കഴിഞ്ഞുപോയെങ്കിലും നിറഞ്ഞൊഴുകിയ പുഴകൾ വറ്റിവരണ്ടെങ്കിലും മലയാളമനസ്സിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. ഈ ദിനങ്ങളിൽ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നാം കൊടുക്കുന്ന ഓരോ ചില്ലിക്കാശും പൊൻ നാണയങ്ങളോളം വിലമതിക്കുന്നതാണ്.നാം മനസ്സറിഞ്ഞ് നൽകുമ്പോളാണ് കേരളത്തിൽ യഥാർത്ഥത്തിൽ പുനരുദ്ധാരണം നടക്കുന്നത്.
തകർന്നടിഞ്ഞ റോഡുകളും വീടുകളും നഷ്ടപ്പട്ട രേഖകളും പലർക്കും മുറിവുകളാണ് . ഈ ചുരുങ്ങിയ ദിവസങ്ങളിൽ എത്രയോ ജീവനുകളാണ് പൊലിഞ്ഞു പോയത്. ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മാറാൻ നമ്മുക്ക് കഴിയണം . അവരുടെ നഷ്ടപ്പെട്ട വസ്തുക്കൾ മുഴുവൻ തിരികെ നൽകാൻ കഴിയില്ലെങ്കിലും സാധിക്കുന്നത്ര തിരികെ നൽകാൻ നാം ഓരോരുത്തരും വിചാരിച്ചാൽ സാധിക്കും.അഭയാർത്ഥി ക്യാമ്പുകളിലെ നിസ്സാഹായാവസ്ഥ കണ്ണു നനയിപ്പിക്കുന്നതാണ്. പലരുടെയും കണ്ണുനീർ പ്രളയജലത്തിനൊപ്പം ചേർന്ന് ഒഴുകി മറഞ്ഞു.
കേരളീയൻ എന്ന നിലയിൽ നാം ഓരോരുത്തരും പരസ്പരം സഹായിക്കാൻ മനഃസ്ഥിതി കാണിക്കണം. നാം അവരുടെ സ്ഥാനത്തുനിന്ന് ചിന്തിച്ച് അവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് അവരോടൊപ്പം കരയാനും പരസ്പരം ആശ്വസിപ്പിക്കാനും സാധിക്കണം.എത്രയോ പേരുടെ അധ്വാനമാണ് മഴവെള്ളം കൊണ്ടുപോയത്.
ഇനിയും പുനരുദ്ധാരണം തുടങ്ങാൻ കഴിയാത്ത സ്ഥലങ്ങൾ ഏറെയുണ്ട് .നമ്മുക്ക് കഴിയുന്ന മേഖലകളിൽ നമ്മുടെ സഹായ ഹസ്തങ്ങൾ എത്തിക്കണം .കേരളത്തിന്റെ പുനരുദ്ധാരണത്തിനായി എത്തുന്നവരെ നിറമനസ്സോടെ തിരികെ വിടണം . നമ്മാൽ കഴിയുന്ന സഹായം നാം ചെയ്യണം.
ഭക്ഷണം പോലും ലഭിക്കാത്ത ഏറെ സ്ഥലങ്ങളുണ്ടായിരുന്നു പ്രളയദിനത്തിൽ.നമ്മിൽ പലരും അവരെ സഹായിച്ചതുമാണ്.ഒരിക്കൽ സഹായിച്ചാലും പിന്നെയും സഹായിക്കുന്നതിൽ തെറ്റില്ല. നാം പല സ്ഥാപനങ്ങൾ വഴി നമ്മുടെ സഹായം എത്തിക്കുക.ആ സഹായം അർഹരായവരുടെ കൈകെളിൽതന്നെ എത്തുന്നുണ്ടോ എന്നും നാം അറിയാൻ ശ്രമിക്കണം .
വിദ്യാർത്ഥികൾ എന്ന നിലയിൽ നമ്മുക്കും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സ്കൂളുകളിൽ പിരിവുകൾ നടത്തി നമ്മുടെ സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്ന ആളുകൾക്ക് നൽകാം. നമ്മെപ്പോലെ വിടർന്ന പ്രഭാതവും നല്ല ജോലിയുമൊക്കെ സ്വപ്നം കണ്ട് പാറിപ്പറന്ന് നടന്നിരുന്ന പഠിക്കാൻ കൊതിച്ചിരുന്ന വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട് വിഷമിച്ച് കഴിയുന്നുണ്ട്. അവരിൽ ഒരാളായി നിന്നുകൊണ്ട് അവർക്ക് അവശ്യ വസ്തുക്കൾ നൽകാൻ കഴിയണം. അപ്പോഴാണ് നാം യഥാർത്ഥത്തിൽ മനുഷ്യരാവുന്നത്. മനുഷ്യത്വമുള്ളവരാകുന്നത്.
പ്രളയദിനങ്ങൾക്കുശേഷം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങാൻ കൊതിച്ചിരുന്ന പലരും കാണുന്നത് തകർന്ന തങ്ങളുടെ സ്വപ്നങ്ങളാണ്. അവരുടെ മാനസ്സികാവസ്ഥ നാം മനസ്സിലാക്കണം. പ്രളയത്തിനുശേഷം രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്. കുടിവെള്ളത്തിൽ പോലും മാലിന്യങ്ങൾ കലർന്നിരിക്കുന്നു.നാം സേവനവാരങ്ങൾ സംഘടിപ്പിച്ച് ശുചിത്വ സുന്ദരമായ കേരളത്തെ വാർത്തെടുക്കണം.
ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയിരുന്ന വിദേശികൾ മൂലം ലഭിച്ചിരുന്ന വരുമാനം നിലച്ചിരുന്നു പ്രളയദിനത്തിൽ.കേന്ദ്രത്തിൽനിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രം പോരാ കേരളത്തിന്റെ പുനരുദ്ധാരണത്തിന്. കേരളീയരായ നാമും വേണം. നവകേരള സൃഷ്ടിയിൽ നാം പങ്കുകാരായി എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കണം..
 
ഡോണ മരിയ ബിനോയി
മുത്തശ്ശി കേരളം
അമ്മയായ് പോറ്റി വളർത്തിടും
നെഞ്ചിലെ ചൂടു നൽകി പരിപാലിച്ചിടും
സ്വന്ത ദേഹമായൊരു പച്ചമണ്ണിൽ
നമ്മുക്കായി പച്ചപിടിപ്പിച്ചിടുന്നു വിഭവങ്ങൾ
 
വീടായി നൽകി നാടായി നൽകി
നമ്മുടെ സ്വന്തമെന്നു പറയാൻ നമ്മുടേതായി
പോറ്റമ്മ മക്കളെ പോറ്റുന്ന പോൽ
പോറ്റി വളർത്തിയ അമ്മയായ് കേരളം
 
പച്ച വിരിച്ച് നീണ്ടുനിവർന്ന് പരന്ന്
വിടർന്നു പടർന്ന് കിടക്കയാണവൾ
ചങ്കിലെ ചോരയും നീരുംപകർന്നവൾ
പുഷ്ടിപ്പെടുത്തുകയാണവൾ നമ്മളെ
 
അമ്മയായ് അച്ഛനായ് സ്നേഹമായി
നല്ല സഹപാഠിയായും ഇന്നും നിലനിൽക്കുന്നു
പൂർവികർ തന്നുടെ നെഞ്ചിലെ ചോര ഒഴുക്കി
വിടർത്തിയെടുത്തൊരു പൂവായ കേരളം
 
സാഹിത്യത്തറവാട്ടിലെ കവികൾ
പാടിപുകഴ്ത്തി മലരായണിയിച്ചു
അറിവിന്റെ അരുവിയായി
നന്മതൻ മണൽ തരികളായി
 
മൂന്നക്ഷരത്തിൽ ഒരുക്കിവച്ചെങ്കിലും
മൂന്നക്ഷരങ്ങൾ മതിയാകയില്ല
അവളുടെ മഹത്വം പാടിപുകഴ്ത്തുവാൻ
അവളുടെ നന്മയെ പ്രകീർത്തിക്കുവാൻ
 
കാറ്റായി വന്നു,മഴയായി വന്നു,
പേമാരിയായും വെള്ളപ്പൊക്കമായും വന്നു
പറ്റില്ല ആർക്കും തകർക്കാനവളെ
പറ്റില്ല ആർക്കും തൂത്തെറിയാൻ
 
പതിന്മടങ്ങ് ശക്തിയോടെ തിരിച്ചു വന്നു
 
ഇന്നവൾ കൊണ്ടാടിടുന്നു
അറുപത്തിരണ്ടാണ്ടിൻ നിറവ്
എബിന ബിജു
 
കാലം കാലത്തിന് കാതോർക്കുന്നു,നവകേരളം ,ശുചിത്വ കേരളം,സമൃദ്ധ കേരളം
പുതിയൊരു വിപ്ലവത്തിനായി സമൂഹ നന്മയ്ക്കായി ,മാറുന്ന കേരളത്തിനായി മായാത്ത സമൂഹ നന്മയുടെ ജീവാംശമായി മാറിയ നമ്മുടെ കേരളം.      എത്ര മാറിയാലും മായാത്ത മറിയാത്ത മലയാളികൾക്കൊപ്പം നമ്മുക്കും കൈകോർക്കാം.പുതിയ മുഖത്തിനായി സൂര്യ തേജസ്സിൽ നിറയുന്ന സ്നേഹദീപ മന്ത്രധ്വനികൾ നമ്മുക്കൊരുമിച്ച് മുഴക്കാം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ നമ്മുക്ക് സാധിക്കണം.
കേരളത്തിന്റെ ഇതളുകൾ ഓരോന്നായി കൊഴിയുകയാണ്.നമ്മുക്ക് ബോധ്യമുണ്ടായാൽ പോരാ മറ്റുള്ളവരോടുകൂടി നമ്മുടെ ബോധ്യം പങ്കുവയ്ക്കണം. പങ്കുവയ്ക്കൽ നവോത്ഥാനത്തിന്റെ ആദ്യപടിയാണ്. പുതിയ ജന്മദിനത്തിൽ പുത്തനുണർവോടെ സ്നേഹിക്കാനും സഹിക്കാനും നമ്മുക്ക് സാധിക്കണം. കാലം കേരളത്തെ കാത്തുവെച്ചിട്ടുണ്ട്. അഴുക്ക് ചാലുകളിൽ നിറഞ്ഞ് കിടന്നിരുന്ന കേരളമാകുന്ന നമ്മുടെ അമ്മയെ സംരക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണ്. നമ്മളല്ലാതെ ആരു നോക്കും നമ്മുടെ അമ്മയെ? സേവനത്തിന്റെയും ശുശ്രൂഷയുടെയും ചാലുകൾ വെട്ടി നമ്മുക്ക്  കേരളത്തെ നവീകരിക്കാം.
ആൽബിൻ സിബി
കുട്ടിക്കാലം
അപ്പൂപ്പൻ താടികൾ പാറിപ്പറക്കുമ്പോൾ
ഓടിപ്പിടിക്കുന്ന കുട്ടിക്കാലം
കുട്ട‌ുകാരോടൊത്ത് ചാടിമറിഞ്ഞ്
ഓടിക്കളിക്കുന്ന കുട്ടിക്കാലം
വർണക്കുടയും ച‌ൂടിയങ്ങ്
സ്കൂളിൽ പോയിടുന്ന കുട്ടിക്കാലം
കുട്ടിക്കുറ‌ുമ്പുകൾ കാട്ടീട്ട്
ഓടിയൊളിച്ചൊരു കുട്ടിക്കാലം
പുസ്തകത്താളിലെ അറിവെന്ന മലരിനെ
നേടിയെട‍ുക്ക‌ുന്ന ക‌ുട്ടിക്കാലം
            ശ്രീനന്ദന രാജീവ്
5  B
 
 
ബുദ്ധിമാനായ ചിക്കു
ഒരിടത്തൊരിടത്ത് ഒരു മഞ്ചാടിക്കാടുണ്ടായിര‍ുന്ന‍ു.അവിടെ ചിക്കു എന്ന് പേരുള്ള ഒരു മുയൽ ഉണ്ടായിരുന്നു. ചിക്കു ഒരിക്കൽ ഭക്ഷണം തേടി നടക്കുകയായിരുന്നു.കുറേ ദൂരം അലഞ്ഞു നടന്നു. അങ്ങനെ അവൻ നടന്നപ്പോൾ ഒരു വലിയ കാരറ്റ് തോട്ടം കണ്ടു. അവൻ അവിടെ നിന്ന് കുറേ കാരറ്റ് പറിച്ച് തിന്നു.അതിനു ശേഷം തിരികെ വീട്ടിലേക്ക് നടന്നു. അപ്പോൾ അതാ വരുന്നു,വളരെ അഹങ്കാരിയും ഭീകരനുമായ കിട്ടു കരടി.ഇരതേടി നടക്കുകയായിരുന്നു കിട്ടു.ചിക്കു ആദ്യം ഒന്നു പേടിച്ചുവെങ്കിലും അവനൊരു ബുദ്ധിതോന്നി. അവൻ മനസ്സിൽ പറഞ്ഞു,കരടിയുടെ വിചാരം അവനെക്കാട്ടിലും ബുദ്ധി മറ്റാർക്കും ഇല്ലെന്നാ,ഇവനിൽനിന്ന് എനിക്ക് രക്ഷപെട്ടേ മതിയാവൂ.അവന്റെ അഹങ്കാരം അടക്കുകയും വേണംചിക്കു അടുത്തുള്ള മരത്തിന്റെ പുറകിൽ ഒളിച്ചിരുന്നു. കരടിക്കുള്ള ഇര മരത്തിന്റെ പുറകിലുണ്ടെന്നറിയിക്കാൻ.ചിക്കു ഒച്ചവെച്ചു കൊണ്ടോടി. ചിക്കു തിരിഞ്ഞു നോക്കിയപ്പോൾ കിട്ടു പുറകെ വരുന്നു.ചിക്കു വിചാരിച്ചപോലെ തന്നെ നടന്നു. ചിക്കു കൂടുതൽ വേഗത്തിലോടി. പുറകെ കരടിയും. ചിക്കു ഓടിക്കയറിയത് രാജാവായ സിംഹത്തിന്റെ മടയിൽ .കരടി വിചാരിച്ചു അത് മുയലിന്റെ വീടാകുമെന്ന്.മുയൽ കയറിയപ്പോൾ സിംഹം ഉറക്കമായിരുന്നു. ചിക്കു സിംഹത്തിന്റെ മരയിലെ ഒരൽപം വലിയ ദ്വാരത്തിൽ കയറി ഒളിച്ചിരുന്നു. കരടി ഒച്ചവെച്ചുകൊണ്ട് മടയിൽ പാഞ്ഞു കയറി. സിംഹം ഒച്ച കേട്ടുണർന്നു. അപ്പോൾ അതാ കരടി. കരടി സിംഹത്തെ കണ്ട് പേടിച്ചു.തന്റെ ഉറക്കം കളഞ്ഞ കരടിയെ സിംഹം അടിച്ചോടിച്ചു.കരടി ജീവനും കൊണ്ടോടി. സിംഹം വീണ്ടും ഉറങ്ങി. ആ തക്കത്തിന് ചിക്കു ദ്വാരത്തിന്റെ പുറത്തിറങ്ങി,വീട്ടിലേക്കോടി. നാണം കെട്ട കരടിയുടെ അഹങ്കാരവും തീർന്നു.                           
                                                  ശ്രീനന്ദന രാജീവ്

22:41, 25 ജൂലൈ 2020-നു നിലവിലുള്ള രൂപം