"എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/കുട്ടന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/കുട്ടന്റെ ലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുട്ടന്റെ ലോകം

മുത്തച്ഛന്റെ നിർത്താതെയുള്ള ചുമ കേട്ടാണ് കുട്ടൻ ഉറക്കിൽ നിന്നും ഉണർന്നത്. കുട്ടൻ മുത്തച്ഛന്റെ മുറിയിലേക്ക് ചെന്നു. അപ്പോൾ മുത്തശ്ശി അവനോട് പറഞ്ഞു."കുട്ടാ.. മുറിയിലേക്ക് വരണ്ട.. മുത്തച്ഛന് പനിയാ…" പുറത്തിറങ്ങാത്ത മുത്തച്ഛന് എങ്ങിനെയാണ് പനി വന്നത് . കുട്ടൻ ചോദിച്ചു. രണ്ട് മൂന്ന് ദിവസമായി നല്ല കൊതുകുണ്ട്. അവൻ ഉമ്മറത്തേക്ക് ചെന്നു. ഉദയ സൂര്യന്റെ രശ്മികൾ അവന്റെ കണ്ണിൽ തറച്ചു. കുട്ടൻ തോട്ടത്തിലേക്ക് നടന്നു. വേനൽ കടുത്തപ്പോൾ വെട്ട് നിർത്തിയ റബ്ബർ മരങ്ങളിൽ സ്ഥാപിച്ച ചിരട്ടകളിലെല്ലാം നാല് ദിവസം മുമ്പ് പെയ്ത മഴവെള്ളം നിറഞ്ഞിരിക്കുന്നു. വെള്ളത്തിൽ നിറയെ കൊതുകിൻ കുഞ്ഞുങ്ങൾ. ഒരു കവർ കൈയിൽ ചുറ്റി ചിരട്ടകളിലെ വെള്ളം ഒഴിവാക്കി. അവ അടുക്കിവെച്ച് ചാക്കിലാക്കി വിറക് പുരയുടെ മൂലയിൽ കൊണ്ട് വെച്ചു. തൊടിയുടെ വടക്കെ അറ്റത്തേക്ക് നടന്നു. അവിടെ വരിക്ക പ്ലാവിന്റെ ചുവട്ടിൽ ധാരാളം ചക്കകൾ പഴുത്ത് ചീഞ്ഞ് കിടക്കുന്നു. അമ്മ വല്ലപ്പോഴും മാത്രമേ ചക്ക ഇതിൽ നിന്നും ഇടാറുള്ളൂ. അവൻ തൊട്ടപ്പുറത്ത് താമസിക്കുന്ന നങ്ങേലിപെണ്ണിനെ വിളിച്ചു. "നിങ്ങൾക്ക് ആവശ്യമുള്ള ചക്ക അമ്മയോട് ചോദിച്ച് ഇതിൽ നിന്നും പറിച്ചോളൂ. വെറുതെ പാഴാക്കി കളയണ്ടല്ലോ.” പിന്നീട് അവൻ അഞ്ചാറ് കുഴികൾ വട്ടത്തിൽ കുഴിച്ചു. അമ്മയുടെ കൈയ്യിൽ നിന്നും ചുരങ്ങ, പടവലം, കുമ്പളം, പീച്ചിക്ക, ബീൻസ് എന്നിവ ഓരോ കുഴിയിലും ആറെണ്ണം വീതം നട്ടു. മുളച്ച് വരുമ്പോഴേക്കും അച്ഛനെകൊണ്ട് മുറ്റത്ത് നല്ലൊരു പന്തലിടീക്കണം. ഇവ പടർന്ന് പന്തലിച്ചാൽ മുത്തച്ഛന്റെ മുറിയിലേക്കും ഉമ്മറത്തേക്കും വെയിൽ കൊള്ളില്ല. പിന്നീട് കുളിമുറിയിൽ പോഴി നല്ലൊരു കുളി പാസാക്കി വസ്ത്രം മാറി അമ്മേ വിശക്കുന്നു എന്ന് പറഞ്ഞ് കുട്ടൻ അടുക്കളയിലേക്ക് ഓടി.

DANIYA A
4 B എ എം എച്ച്എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ