"ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/ഉമർ മാഷ് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉമർ മാഷ് .... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 19616
| സ്കൂൾ കോഡ്= 19616
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

22:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉമർ മാഷ് ....

ഉമർ മാഷ് ക്ലാസ്സിൽ വന്നാൽ ഒരു ഹരമാണ്.ഉമർ മാഷിന് കുട്ടികൾ എന്ന് പറഞ്ഞാൽ ജീവനാണ്.ആരെയും അടിയ്ക്കില്ല. കഴിയുന്നത്ര ഉപദേശം നൽകും. ഒരു ദിവസം മാഷ് പഠിപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോൾ ഒരമ്മയും കുട്ടിയും വാതിൽക്കലെത്തി.കാര്യമന്വേഷി ച്ചപ്പോൾ മറ്റൊരു സ്കൂളിൽ നിന്നും ടി സി വാങ്ങി വന്നതാണ്

അവനെ ക്ലാസ്സിലാക്കി 'അമ്മ മടങ്ങി. കുറച്ചു ദിവസം അവൻ ആരോടും മിണ്ടിയിരുന്നില്ല.പിന്നെ എല്ലാവരോടും കൂട്ട് കൂടി. ദിവസം കൂടും തോറും അവന്റെ വികൃതിയും കൂടിവന്നു.

ഒരു ദിവസം ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മറ്റുള്ള കുട്ടികളുടെദേഹത്തേക്ക് എറിഞ്ഞു. ഈ വികൃതി അവൻ പലപ്പോഴും ചെയ്യാറുണ്ട്. എല്ലാ തവണയും മാഷ് അറിയാറുമുണ്ട്. മാഷ് ക്ഷമയോടെ അവനെ ഉപദേശിച്ചു. വീണ്ടും ചെയ്തപ്പോൾ മാഷ് അവനെ വഴക്കുപറഞ്ഞു. അത് കാരണം അവൻ മാഷിനെ വെറുത്തു. ക്ലാസ്സിൽ തീരെ ശ്രദ്ധിയ്ക്കാതെയായി. മാഷിനെ കുറിച്ച് അവൻ മറ്റു കുട്ടികളോട് കുറ്റം പറയാൻ തുടങ്ങി. ഒരു ദിവസം അവനെ ക്ലാസ്സിൽ കണ്ടില്ല. പിറ്റേദിവസവും വന്നില്ല . മാഷ് വീട്ടുകാരോട് അന്വേഷിച്ചു പനിയാണെന്നു 'അമ്മ പറഞ്ഞു. പിറ്റേദിവസം മാഷ് അവന്റെ വീട്ടിലേയ്ക്ക് പോയി. വീട്ടുമുറ്റത്ത്‌ എത്തിയതും മാഷിന്റെ കണ്ണുകൾ നിറഞ്ഞു . ഒരു ചെറിയ ഓല വീടാണ് . അച്ഛനില്ല അവന് . മോനെ ആശുപത്രിയിൽ കാണിച്ചിട്ടില്ല അമ്മ പതുക്കെ പറഞ്ഞു . മാഷ് കയ്യിലുണ്ടായിരുന്ന പൊതികൾ അമ്മയ്ക്ക് നൽകി , കുറച്ചു രൂപയും .... .മോനെ ഡോക്ടറെ കാണിയ്‌ക്കൂ മാഷ് പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു

കുറച്ചുദിവസങ്ങൾക്ക് ശേഷം അനീഷ് അസുഖം മാറി സ്കൂളിലെത്തി മാഷിനെ കണ്ടു .. മാഷ് എന്നോട് ക്ഷമിക്കണം അന്ന് മാഷ് എന്നെ വഴക്ക് പറഞ്ഞത് മുതൽ ഞാൻ മാഷിനെ വെറുത്തിരുന്നു .എന്നിട്ടും എനിക്ക് ഒരസുഖം വന്നപ്പോഴേക്കും മാഷ് എന്റെ വീട്ടിൽ വന്നു എന്നെ സഹായിച്ചു. ഇത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞു. മാഷ് അവനെ ചേർത്ത് പിടിച്ചു . അന്ന് മുതൽ അനീഷ് ആരെയും വികൃതി കാട്ടിയിട്ടില്ല , വെറുത്തിട്ടുമില്ല ..എല്ലാവരോടും സൗഹൃദം കൂടി നടന്നു.

അൻഷിദ എം സി
4 A ജി എം എൽ പി എസ്‌ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ