|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉറവിടം തേടി]] |
| | തലക്കെട്ട്= ഉറവിടം തേടി
| |
| | color= 3
| |
| }}
| |
| | |
| <center> <poem>
| |
| ശ്വസിക്കുന്ന വായുവിലോ അതോ,
| |
| കുടിക്കുന്ന വെള്ളത്തിലോ?
| |
| ചരിക്കുന്ന പാദത്തിലോ അതോ
| |
| നടക്കുന്ന വഴികളിലോ?
| |
| തുടിക്കുന്ന ഹൃദയത്തിലോ അതോ,
| |
| കൊടുക്കുന്ന കരങ്ങളിലോ?
| |
| എവിടെ? എവിടെയാണു നിൻ
| |
| ഒളിത്താവളം?
| |
| ദുരിതമെത്രയോ കണ്ടതാണീ ഞങ്ങൾ
| |
| വസൂരിയായ്, പ്ലേഗായ്, സാർസായ്...
| |
| സുനാമിയായ്, നിപ്പയായ്...
| |
| തക്കാളി, ഡെങ്കിപ്പനികളായ്...
| |
| മഹാ പ്രളയത്തിലും മുങ്ങിയവർ ഞങ്ങൾ
| |
| എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ
| |
| ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും
| |
| ഒരുമിച്ചുണ്ടും ഉറങ്ങിയും നീണ്ട നാൾ
| |
| ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു
| |
| അതിജീവനത്തിന്റെ പാതയിലൂടിവർ
| |
| നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ-
| |
| പച്ചപ്പിടിച്ചു വരും നാളിൽ തന്നെ
| |
| കടയ്ക്കൽ കോടാലി വച്ചവനാര്, നീ?
| |
| പലതും കേൾക്കുന്നു; വാസ്തവമറിവീല-
| |
| ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ
| |
| ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം!
| |
| ജീവൻ പലതും പൊലിഞ്ഞുകഴിഞ്ഞപ്പോൾ
| |
| ആരാണിവനെന്നു ലോകം തിരക്കുന്നു.
| |
| ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ
| |
| വൈറസ്സ് 'കൊറോണ' തന്നെ പ്രതിയെന്ന്
| |
| ആർക്കും തടുക്കുവാനാകാതവനുടെ
| |
| അദൃശ്യയാത്രയതാരംഭിച്ചപ്പോൾ
| |
| ലോകരാജ്യങ്ങൾ ഞെട്ടിവിറയ്ക്കുന്നു
| |
| തമ്മിൽ പഴിചാരി ആശ്വാസം തേടുന്നു...
| |
| യൂറോപ്പിലെങ്ങും കൂട്ടമരണങ്ങൾ
| |
| പ്രതിവിധിയായെങ്ങും പ്രതിരോധം തീർത്തപ്പോൾ
| |
| ഭീതിയാൽ ആളുകൾ നെട്ടോട്ടമോടുന്നു
| |
| അതിർത്തികളടയ്ക്കുന്നു, സേനയെ ഇറക്കുന്നു...
| |
| അനുമതിയില്ലാർക്കും പുറത്തേക്കിറങ്ങിടാൻ
| |
| സർക്കാര് ' ലോക്ക് ഡൗൺ' പ്രഖ്യാപിച്ച ക്ഷണം
| |
| ലോക്കപ്പിലായല്ലോ മാലോകരെല്ലാരും...
| |
| ചോരത്തിളപ്പുള്ള പയ്യന്മാരെല്ലാരും
| |
| ബൈക്കിന്മേലേറാതെ നട്ടം തിരിച്ചിലായ്-
| |
| പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട്
| |
| നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു...
| |
| ആരുംമറിയാതെ നാടുചുറ്റാനായി നമ്മുടെ-
| |
| പയ്യന്മാർ നിരത്തിലിറങ്ങീതും
| |
| പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു-
| |
| പണമായി, പണിയായി ആകെ പിശകായി...
| |
| താക്കീതുപദേശ നിർദ്ദേശങ്ങൾ നൽകി
| |
| നിന്നുടെ തോഴരെ ഫോണിൽ വിളിച്ചിട്ട്
| |
| തെല്ലുമേ വെള്ളവും ചേർക്കാതറിയിക്ക-
| |
| കൈകഴുകേണം, മാസ്ക് ധരിക്കേണം
| |
| ഏറെക്കുറെയങ്ങ് അകലവും കാക്കണം
| |
| മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ
| |
| പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം!
| |
| നിന്നെ തൊട്ടവർ, കണ്ടവരെല്ലാരോ
| |
| തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു
| |
| എവിടുന്നു വന്നു, നിന്നുറവിടമെവിടെ?
| |
| സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി
| |
| ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ...
| |
| ഒാന്തിൻ നിറം മാറും വൈഭവം പോലെ
| |
| രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും...
| |
| മാനുഷലോകത്തെ വിട്ടുപിരിയൂ...
| |
| നല്ലൊരു രൂപം ധരിച്ചു പിൻവാങ്ങൂ !
| |
| | |
|
| |
|
| |
| </poem></center>
| |
| | |
| {{BoxBottom1
| |
| | പേര്= ഷീന ജോസ്
| |
| | ക്ലാസ്സ്= എച്ച്.എസ്.ടി. മലയാളം
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
| |
| | സ്കൂൾ കോഡ്= 21001
| |
| | ഉപജില്ല=ആലത്തൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
| | |
| {{Verification4|name=Padmakumar g| തരം= കവിത}}
| |