"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:28, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്ത്രീ

കാണാം നമുക്കാ തഴമ്പിച്ച കൈകളും
 ജീർണ്ണിച്ച ഹൃത്തിന്റെ നൊമ്പരവും കേൾക്കാം നമുക്കാ ഇടറിയ ഗ്രീവത്തിന് അർത്ഥസമ്പുഷ്ടമാം ചോദ്യങ്ങളും
കാണാൻ കൊതിച്ച കനവുകൾ എല്ലാം ചിന്നി ചിതറി അകന്നുപോയി
ഇരുമ്പഴിക്കുട്ടിൽ അകപ്പെട്ട ഖഗംപോലും കേഴുകയാണിന്നു ആമനവും
സാമൂഹ്യവ്യവസ്ഥയാം നിശാചരൻ
 മുറിവേൽപ്പിച്ചതാ ണാചിറകുകൾ
മുറിവേറ്റ ചിറകുമായി ഉയരാൻ ശ്രമിച്ചതുംആ ഘാതകൻ തൻ കരത്താൽ തന്നെ-
 അരിഞ്ഞുവീഴ്ത്ത പെട്ടു ആ ചിറകുകൾ
 വേദനയോടെ അവൾ കേണതും കണ്ടില്ല
 ഗദ്ഗദത്തോട അവള് ചൊന്നതും കേട്ടില്ല
ആ ഇരുമ്പഴി തൻ ഇടനാഴിയിൽ
 വ്യർത്ഥമാം രജനി തൻ ആലയത്തിൽ
 ഇന്നും തടവിലായി കഴിയുന്നവൾ
മോഹാദിലോഭങ്ങൾ അടക്കിയവൾ
 എന്നാൽലവൾതൻ മനസ്സിൻ പ്രദിദ്വനി ഊതുകയായി
 ഞാനൊരു സ്ത്രീയായി പിറന്നത് ഖാതകാ
  ഈ പാപഭാരം ചുമക്കുവാനോ
അവളുടെ ചോദ്യശരം ഏറ്റ ഖാദകൻ
 മൗനത്തിലാണ്ടു മറഞ്ഞു പോയി
ആ ചോദ്യംമാകുന്ന അഗ്നിതൻ ജ്വാലയിൽ-
 ഇരുമ്പഴിക്കുട് തകർന്നുപോയി
 അറിയണമോരോ നിശാചരൻ മാരും രണ്ടക്ഷരത്തിൽ നിറയുന്നു മാനവ
ഈ ഭുവന സത്യമെല്ലാം

അമൃത എസ്
11 എൻ എസ്സ് എസ്സ്‌ എച്ച് എസ്സ്‌ എസ്സ്‌ കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത