"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകുക എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകുക എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
16:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വമുള്ളവരാകുക
ഇന്നത്തെ കാലത്ത് ഏറെ പ്രാതിനിധ്യമുള്ള ഒരു വിഷയം ആണ് ശുചിത്വം.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ ശുചിയായി സൂക്ഷിക്കണം.ഇന്ന് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകൂടുന്നുണ്ട്.നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു.അങ്ങനെ പലതരം രോഗത്തിന്റെ പിടിയിൽ പെട്ട് ജീവിക്കേണ്ട അവസ്ഥയാണ് ഇന്നത്തെ തലമുറയ്ക്ക് ഉള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ തീരൂ.ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആവണം.നാം ദിവസവും രണ്ട് നേരം കുളിക്കുക,നഖം വെട്ടി വൃത്തിയാക്കുക,അലക്കി തേച്ച വസ്ത്രങ്ങൾ ധരിക്കുക,ആഹാരത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പ്രത്യേഗിച്ച് കൊറോണ എന്ന മഹാമാരി ലോകജനതയെ തന്നെ പിടിമുറുക്കിയിരിക്കുന്ന ഈ സമയത്ത് നാം കർശനമായും വ്യക്തി ശുചിത്വവും പരസരശുചിത്വവും പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.ഒരോരുത്തരുടേയും വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.നമ്മുക്ക് ഇന്ന് തന്നെ നല്ല വ്യക്തിത്വം ഉള്ളവരായി മാറാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം