"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ  ഗ്രാമം  <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 60: വരി 60:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

എൻ്റെ  ഗ്രാമം 

കാത്തിരിക്കുന്നു ഞാൻ ആ നല്ല
നാളിൻ്റെ ആഗമനത്തിനായി മൂകനായി
ആശ്ചര്യം ഇല്ലാതെ അങ്കലാപ്പ് ഇല്ലാതെ
കാത്തിരിക്കുന്നു ഞാൻ ഏകനായി ഓർക്കുന്നു
ഞാൻ ഈ മരുഭൂമിയിൽ നിന്നും
ദൈവനാടിൻ്റെ ആ ഗ്രാമഭംഗി ഓർക്കാതിരിക്കാൻ
കഴിയില്ല എനിക്കിന്ന് വിരഹദുഃഖത്തിൻ്റെ
വേദനയിൽ മകരമാസത്തിൻ്റെ മഞ്ഞിൽ
വിരിയുന്ന പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായി നിദ്ര ഉണർത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പടങ്ങളുമുള്ള
ഒരു കൊച്ചു ഗ്രാമമാണ് എൻ്റെ ഗ്രാമം ടാറിട്ട റോഡിലു
വൈദ്യുതിയുമില്ല ഓലയാൽ മേഞ്ഞുള്ള
കൂരകളും നിദ്ര ഉണർന്നു ഞാൻ
നേരെ നടന്നല്ലേ ആ കൊച്ചുപാട
 വരമ്പിലൂടെ മകരമാസത്തിൻ്റെ മഞ്ഞിൻ
കണങ്ങളെ മുത്തുപോൽ തഴുകിയ
 പുല്ലിലൂടെ ഞാറുപറിക്കുന്ന പെണ്ണുങ്ങൾ ഉണ്ടെന്ന്
ഉഴുതുമറിക്കുന്നൊരു ആണുങ്ങളും
 കർഷക പാട്ടിന്റെ ആ നല്ല വരികളാൽ
എൻ്റെ മനസ്സിനെ തൊട്ടുണർത്തി
വിദ്യാലയങ്ങൾക്ക് അവധി ഉണ്ടാകുമ്പോൾ
കുട്ടികൾ തെരുവിൽ നിറഞ്ഞിരുന്നു
ബലിക ബലന്മാർ ഒന്നായി നിരന്നിരുന്നു
ഗ്രാമത്തിന് ഐശ്വര്യ ദീപം പോലെ
മീനുപിടിച്ചാതും തുമ്പിപിടിച്ചാതും
ചെളിയിൽ കളിച്ചാതും ഓർമ്മ തന്നെ
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും
ബാല്യകാലത്തിന്റെ സ്മരണ തന്നെ
കുന്നിലെ മരമില്ല പടങ്ങൾ ഇല്ല 
ഇന്ന് ഉഴുതുമറിയില്ല പാട്ടുമില്ല
ഗ്രാമത്തിന് ഐശ്വര്യ ദീപമായി നിന്ന
ബാല്യകബാലന്മാർ എങ്ങുമില്ല
കാലികൾ നിൽക്കും തൊഴുത്തുകൾ 
പോലുമിന്ന്ഓലയാൽ എങ്ങും അശേശമില്ല
കർഷക പാടില്ല കർഷകരുമില്ല
എന്തൊരു ദുർവിധി ലോകനാഥാ
വൈദ്യുതി ഉണ്ടിന്ന് കേബിളും ഫോണും
കുട്ടി ഫോണിന്റെ ടവറുകളും
സൗഭാഗ്യം ഇങ്ങനെ ചേർന്നു നിന്നിട്ടും
എന്തേ ഇന്നാർക്കും സമയമില്ല
എന്തോ ഇന്നാർക്കും സമയമില്ല

ജൂലി ദേവസ്യ
VI  B സെന്റ് മേരീസ് എച്ച്‌ എസ് എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത