"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/അക്ഷരവൃക്ഷം/രോഗവിഷാണു മൂലം അടയ്ക്കപ്പെട്ട ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗവിഷാണു മൂലം അടയ്ക്കപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
18:27, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗവിഷാണു മൂലം അടയ്ക്കപ്പെട്ട ലോകം
ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തിൽ നിന്ന് ഉയർന്നു വന്ന കൊറോണ എന്ന മാരകമായ രോഗബാധ ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഒരു മഹാവിപത്താണ്. കോവിഡ്-19 എന്ന ഈ രോഗബാധ ലോകത്തെ മുഴുവനും പ്രതിസന്ധിയിലാഴ്ത്തിയെങ്കിലും കൂടുതൽ സാമൂഹ്യ ബന്ധങ്ങൾ വളർത്തിയെടുക്കുവാൻ ഇതിനു സാധിച്ചു. ഇപ്പോൾ ലോകത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും പൊടുന്നനെ നിന്ന് പോയിരിക്കുന്നു. പ്രകൃതി കൈപ്പേറിയ വാക്കുകൾ നമ്മുക്ക് മുൻപിൽ നിരത്തുന്നു. രോഗികളായി ചുറ്റപ്പെട്ടിരുന്ന ആശുപത്രികളും മറ്റും ശൂന്യമായി. രാവും പകലും മരണവെപ്പ്രാളത്തിൽ പാഞ്ഞിരുന്ന മനുഷ്യർ ഇപ്പോൾ വീടുകളിൽ ഒതുങ്ങി. അങ്ങാടികളും തെരുവുകളും ഒക്കെ അടങ്ങുന്ന സമൂഹം ഇപ്പോൾ നിശ്ചലമായിരിക്കുന്നു. യാത്രകൾ മുറിഞ്ഞ് പോയിട്ടും നമ്മുക്കൊന്നും സംഭവിച്ചില്ല. അത്യാവശ്യം എന്ന് കരുതിയിരുന്ന പലതും അനാവശ്യമാണെന്ന് നാം തിരുത്തി. ആദ്യമൊക്കെ വീടുകളിൽ കഴിയുന്നതും ബുദ്ധിമുട്ടായി കണ്ടിരുന്ന ആളുകൾ ഇപ്പോൾ കുടുംബസമേതം ഒന്നിച്ചിരുന്ന് പല പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു സന്തോഷം കൈവരിക്കുന്നു. ഇത്രയും നാൾ ജോലിയും മറ്റ് കാര്യങ്ങളുമായി കഴിഞ്ഞിരുന്ന ചിലരെങ്കിലും ഇപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസിയെ ആദ്യമായി കാണുകയാവാം. ഇങ്ങനെയാണ് നമ്മുടെ സമൂഹം എന്ന് നാം മനസ്സിലാക്കാൻ ഏറെ വൈകിയിരിക്കുന്നു. ലോകത്തിലേക്കും ഏറ്റവും ബുദ്ധിയേറിയ ജീവി എന്ന് സ്വയം കരുതപ്പെട്ടിരുന്ന മനുഷ്യൻ ഇപ്പോൾ ഈ വിപത്തിനെതിരെ ഒന്നും ചെയ്യുവാൻ ആകാതെ വിറങ്ങലിച്ചു നിൽക്കുന്നു. ശാസ്ത്രത്തിന് പോലും തടുക്കാനാവാത്ത ഈ വൈറസ് കാലത്ത് അനേകം നന്മകളും തിന്മകളും ഉണ്ടായിട്ടുണ്ട്. വീട്ടിലെ എല്ലാവരും ഒന്നിച്ചതോടുകൂടി പരസ്പരം കുടുംബ- ബന്ധങ്ങൾ വളർത്തിയെടുക്കുവാനായി. ജോലിത്തിരക്കും അമിതമായ സമ്മർദ്ദവും മൂലം അടിച്ചമർത്തപ്പെട്ട പലരിലേയും കഴിവുകൾ ഈ ലോക്ഡൗൺ കാലത്ത് മികവുറ്റതായി വളർത്തിയെടുക്കാനായി. മാലിന്യങ്ങൾ കുറഞ്ഞു, അന്തരീക്ഷത്തിലെ മലിനീകരണവും കുറഞ്ഞു. അന്തരീക്ഷമലിനീകരണവും മറ്റുമായി മൂടപ്പെട്ടിരുന്ന ഡെൽഹിയിലും മഹാരാഷ്ട്രയിലുമൊക്കെയാണല്ലോ ഏറ്റവുമധികം രോഗികളും മരണങ്ങളും!!. ബാറുകളും മറ്റും അടച്ചതോടെ ചിലരെങ്കിലും മദ്യപാനത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ മദ്യത്തിളുള്ള അമിതാസക്തി മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചവരും നമ്മുടെ ഇടയിലുണ്ട്. അതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. അതെല്ലാം ഈ ലോക്ഡൗൺ കാലത്ത് അനിവാര്യമാണെങ്കിലും അത് ഭാവിയിൽ ഏറെ ദോഷകരമാണ്. പരസ്പരം ബന്ധം പോലുമില്ലാതെ കുട്ടികൾ ചിലപ്പോൾ ഒറ്റപ്പെട്ടു പോയേക്കാം. ആതുരസേവനങ്ങളിലും മറ്റും ഏർപ്പെട്ടിരുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റ് പ്രവർത്തകരും ഒന്നിച്ചു പ്രവർത്തിച്ചതോടെ കൊറോണയെ ഒരു പരിധിവരെയെങ്കിലും നമ്മുക്ക് തടയാനായി. അവരുടെയൊക്കെ രാഷ്ട്രത്തിന് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രയത്നങ്ങൾ അനുസ്മരണീയമാണ്. അവിസ്മരണീയമായ അവരുടെ ഒക്കെ ഈ കാഴ്ച്ചപാടിനെ നമ്മുക്ക് നമിക്കാം. ഇതിൽ നിന്ന് ഒരു കാര്യം നാം മനസ്സിലാക്കണം. നമ്മുടെ ഈ ഇഹലോകവാസം നൈമിഷികമാണ്. ഇനി ഒരു പരിണാമം കൂടി സംഭവിക്കാന് കൂടി സാദ്ധ്യത ഉണ്ടായിരിക്കാം!!! ഒരു പക്ഷെ അതിന്റെ തെളിവായിരിക്കാമിത്.... ഈ കൊറോണ ഭീതിയിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ......എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടുകൂടി എന്റെ ഈ ചെറു ലേഖനം ഞാനിവിടെ ചുരുക്കുന്നു....!!!!🙏
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം