"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ സ്വപ്നത്തിലെവയൽ(വർണന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:05, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

എന്റെ സ്വപ്നത്തിലെ വയൽ

മലയുടെ മുകളിൽ പ്രഭാത സൂര്യൻ ഉദിച്ചുണർന്നു . ആകാശം ഒരു കവിൾപ്പാടം പോലെ ചുവന്നു . പക്ഷികൾ കാ . . കാ . . . എന്നു ശബ്ദമുണ്ടാക്കി അന്നത്തെ അന്നം തേടിപ്പോയി . വയൽച്ചെടിയിൽ മഞ്ഞുത്തുള്ളി സ്വർണ്ണ നിറത്തിൽ കതിർപ്പോലെ തിളങ്ങി. നാടിനെ ഐശ്വര്യവും സന്തോഷവും തരുന്നത് വയലാണ്. വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കാൽവിരലിൽ ചെറുമീനുകൾ ഇക്കിളിക്കൂട്ടുന്നു . ചെറുജീവികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന വയൽ. വയലിൽ ധാരാളം കതിർക്കുലകളാടി നൃത്തം ചെയ്തുകൊണ്ട് ഗ്രാമത്തിന് ഭംഗി ചൊരിയുന്നു . വയലിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ഇളംകാറ്റിൽ നൃത്തം ചെയ്യുന്ന ധാരാളം മരങ്ങൾ.വയലിനെ വീശറിപോലെ വീശുന്നു . വയലിനു സമീപം വലിയൊരു മല , വയലിനെ ഭംഗി ചേർക്കുന്ന സ്ത്രീകൾ , വയലിനു ചുറ്റും പാറി പറക്കുന്ന കൊറ്റികൾ, പക്ഷികൾ , ശലഭങ്ങൾ , കുഞ്ഞി തവളകൾ , ചെറുപുൽച്ചാടികൾ , കുഞ്ഞി തുമ്പികൾ , ചെറുമീനുകളും താമസിക്കുന്ന വയൽ ജീവികളുടെയും മനുഷ്യരുടേയും അമ്മയാണ്. ഞാനെന്നും എൻ വയലിൻ മടിത്തട്ടിൽ മയങ്ങും.

മുഹമ്മദ് ജിസ്വാൻ
5A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കഥ