"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ പുതുവർഷത്തിൽ പുത്തൻ കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുവർഷത്തിൽ പുത്തൻ കാര്യം  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 3     
| color= 3     
}}
}}
{{verification4| name=pcsupriya| തരം=  കഥ}}

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പുതുവർഷത്തിൽ പുത്തൻ കാര്യം      

വലിയൊരു മലമുകളിൽ തേയിലക്കാടുക്കൾക്ക് നടുവിലാണ് ആ സ്ക്കൂൾ. കുട്ടികളെല്ലാം അവിടെ താമസിച്ചു പഠിക്കണം. പുതുവത്സരദിനത്തിന്റെ തലേ രാത്രി അധ്യാപകൻ കുട്ടികളോടു പറഞ്ഞു ഈ പുതുവർഷത്തിൽ നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം എന്തായിരിക്കുമെന്ന് തീരുമാനിച്ച് ഒരു കടലാസിൽ എഴുതൂ .മികച്ച കാര്യം എഴുതുന്നവർക്ക് ഒരു സമ്മാനമുണ്ട്. കുട്ടികൾ വേഗം ഒരു കടലാസെടുത്ത് അവർ പുതിയ വർഷത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ എഴുതിത്തുടങ്ങി."എനിക്ക് എൻജനീയ റാകണം. ഞാൻ അതിനായ് വായിച്ചു തുടങ്ങും ".ഞാൻ വലിയ എഴുത്തുകാരനാകും നാളെ മുതൽ എഴുതിത്തുടങ്ങും. അങ്ങനെ എല്ലാവരും എഴുതി എന്നിട്ട് ആർക്കായിരിക്കും സമ്മാനമെന്നറിയാൻ കാത്തിരുന്നു. ഒരാഴ്ച കഴിഞ്ഞു. അധ്യാപകൻ ഒരു കടലാസുമായി വന്നു പറഞ്ഞു: ദാ, ഇതെഴുതിയ ആൾക്കാണ് സമ്മാനം '.കുട്ടികൾ ആകാംക്ഷയോടെ ആ കടലാസ് വാങ്ങി നോക്കി."നാളെ മുതൽ ഞാൻ കിടന്ന വിരിപ്പും പുതച്ച പുതപ്പും നന്നായി മടക്കിവയ്ക്കും'കുട്ടികൾ പരസ്പരം നോക്കി. അധ്യാപകൻ പറഞ്ഞു: നിങ്ങളെല്ലാവരും എഴുതിയത് നല്ല കാര്യങ്ങൾ തന്നെയാണ് .പക്ഷേ, കടലാസിൽ എഴുതിയ കാര്യത്തിന് വേണ്ടി നിങ്ങളാരും പിന്നീട് പ്രയത്നിച്ചില്ല. ഇതെഴുതിയ കുട്ടി ഈ ഒരാഴ്ച അതു കൃത്യമായി പാലിച്ചു.ലക്ഷ്യം എത്ര ചെറുതോ വലുതോ ആകട്ടെ, അതിനു വേണ്ടി പ്രയത്നിച്ചില്ലെങ്കിൽ അത് വെറും സ്വപ്നമായിത്തന്നെയിരിക്കും.

ആഘോഷ് ആർ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ