"ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മൃഗങ്ങളും പക്ഷികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മൃഗങ്ങളും പക്ഷികളും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

20:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

മൃഗങ്ങളും പക്ഷികളും

പണ്ട് പണ്ട് ഒരു കാട്ടിൽ മൃഗങ്ങളും പക്ഷികളും തമ്മിൽ ഏറ്റുമുട്ടി. പൊരിഞ്ഞ യുദ്ധമായി. യുദ്ധത്തിൽ ഇരു കൂട്ടരും മാറി മാറി ജയിച്ചു. ഒരു യുദ്ധത്തിൽ മൃഗങ്ങൾ ജയിച്ചാൽ അടുത്ത യുദ്ധത്തിൽ പക്ഷികളാണ് ജയിക്കുക. ആരാണ് പൂർണ വിജയം നേടുക? ആരു ജയിച്ചാലും തനിക്കു സുരക്ഷിതത്വം ലഭിക്കണമെന്ന മോഹത്തോടെ വവ്വാൽ ചില യുദ്ധങ്ങളിൽ പക്ഷികളുടെയും ചില യുദ്ധങ്ങളിൽ മൃഗങ്ങളുടെയും കൂടെ ചേർന്നു. അങ്ങനെ വവ്വാൽ അവസരവാദിയായി. ഒടുവിൽ മൃഗങ്ങളും പക്ഷികളും സന്ധി ചെയ്തു. യുദ്ധം മതിയാക്കി യോജിച്ചുകഴിയാൻ തീരുമാനിച്ചു. സ്വന്തം കാര്യം മാത്രം നോക്കി അവസരവാദി നിലപാട് സ്വീകരിച്ച വവ്വാലിനെ പക്ഷികളും മൃഗങ്ങളും പുറം തള്ളി. ഒടുവിൽ വവ്വാ ലിന് ആ കാട്ടിൽ നിന്നും ഒളിച്ചോടി പോകേണ്ടിവന്നു. അങ്ങനെയാണത്രെ വവ്വാലിന് പകൽ ഒളിക്കുകയും രാത്രി ഭക്ഷണം തേടുകയും ചെയ്യേണ്ടി വന്നത്.

     - ഗുണപാഠം -

ഏത് പ്രശ്നത്തിലും സ്വന്തം കാര്യം മാത്രം നോക്കുന്നവരെ എല്ലാവരും പുറംതള്ളും

ഫാത്തിമ റൗഹി
3 ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ