Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 24: |
വരി 24: |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ= എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്= | | | സ്കൂൾ കോഡ്= 19030 |
| | ഉപജില്ല= തിരൂരങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= തിരൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= മലപ്പുറം | | | ജില്ല= മലപ്പുറം |
| | തരം= കഥ <!-- കവിത / കഥ / ലേഖനം --> | | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verification4|name= Anilkb| തരം=കഥ }} |
16:20, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രവാസ മുഖങ്ങളിലെ വേദന
ഈ പെരുന്നാളിനും മുത്തു ഗൾഫിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി അവൻ അവിടെയാണ്. എല്ലാം കഴിഞ്ഞ് ഈ വർഷം പെരുന്നാളിന് വരാമന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതായിരുന്നു. പക്ഷെ, കൊറോണ കാരണം ഈ വർഷവും അവനെ കാണില്ല. ഉമ്മ സ്വയം പറഞ്ഞു കൊണ്ടിരിക്കെ ഫോൺ റിങ് ചെയ്തു. നനഞ്ഞ കണ്ണുകൾ കൾ മുഖമൊക്കന കൊണ്ട് തുടച്ച് ഉമ്മ ഫോൺ എടുത്തു." ഹലോ ഉമ്മ ഉമ്മ സുഖമല്ലേ" മുത്തു ഫോണിൽനിന്ന് ഇടറിയ ശബ്ദത്തിൽ ചോദിച്ചു." ആ ആ സുഖമാണ് മോനെ, എന്തേ നിന്റെ ശബ്ദത്തിന് " ഏയ് ഒന്നുമില്ല, അവളെവിടെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്നാ പറയുന്നേ... ആ അത് മക്കള് അതിൽ കളിച്ച് ചാർജ്കഴിഞ്ഞതായിരിക്കും ഏതു നേരത്തും അതിന്മേലല്ലേ ... ഓ രണ്ടുപേരും ഫോണിന്മേൽ തന്നെയാണോ 24 മണിക്കൂറും സ്കൂൾ ഒന്നുമില്ലെങ്കിൽ എന്തെങ്കിലും പുസ്തകം വായിച്ചൂടോർക്ക് ... ഉം നല്ല ആൾക്കാരാ സ്കൂൾ പൂട്ടിയതിന് ശേഷം ഓണം ബുക്ക് ഓര് തൊട്ടോ ക്കിട്ടില്ല... പിന്നെ പിന്നെ എന്താ പാട്... സുഖാണ് അവിടെപ്പോ കുഴപ്പൊന്നില്ലല്ലോ... എന്ത് കുഴപ്പം എല്ലാദിവസവും രോഗിയാള് കൂടുതലല്ലേ ആ എന്തായാലും ഫോൺ മാളൂക്ക് കൊടുത്താണീ... ആ... മാളു ഫോൺ ധൃതിയോടെ വാങ്ങി ചോദിച്ചു. "എന്താപ്പാ സുഖല്ലേ " "അൽഹംദുലില്ലാ മോളെ സുഖാണ് അവിടെന്താ എല്ലാർക്കും സുഖല്ലേ " ആ പ്പാ സുഖാണ് പിന്നെ പിന്നെ ഇപ്പാ ടെക്സ്റ്റൈൽസൊക്കെ
തുറന്നാ പെരുന്നാൾ ഡ്രസ്സ് വാങ്ങൂലേ, അതൊക്കെ തുറക്കാൻ ഇളവ് കൊടുത്ത്ക്ക്ണന്നാ തോന്ന്ണേ... ആ മോളെ ഈ പ്രാശ്യം ആരാ പെരുന്നാൾക്ക് ഡ്രസ്സ് ഒക്കെ വാങ്ങ്ണ്, ഉപ്പാൻറെ അടുത്ത ആണെങ്കിൽ പൈസിം കുറവാണ് അടുത്ത പ്രാവശ്യം ഇട്ക്കാ, ഇപ്പൊ നീ വേറെ ഏതെങ്കിലും ഇട്ടാ... ഹലോ... ഹലോ" ഫോൺ കട്ടായതാവാം എന്ന് കരുതി മുത്തു കുത്ത് ഫോൺ താഴെ വെച്ചു.
ഉമ്മ അകത്തേക്ക് പോകുന്നതിനിടെ ആരോ ആരോ വിളിച്ചു. " നസീറാ" അവൾ തിരിഞ്ഞു നോക്കി. "ആരാ" "ഞാനാ ഖദീജ" ആ വാ കയറീ
എന്താ പാട് സുഖല്ലേ" അവൾ ചോദിച്ചു. നല്ല പാട് അന്റെ മോന് ജിദ്ദയിൽ അല്ലേ ന്താ ഓന്റെ പാട്... കുഴപ്പമൊന്നുമില്ല അവിടെ... ജിദ്ദയീലൊക്കെ കൂടുതലാന്നാ കേട്ടേ ഇങ്ങക്ക് ചിലവൊക്കെ കഴിഞ്ഞു പോകുന്നില്ലേ... ആ ഇപ്പൊ വല്യ
ബുദ്ധിമുട്ടില്ല ആയകാലത്ത് അവന് നയിച്ചത് അത് മക്കൾ മുഴുവനും ധൂർത്തടിച്ചീലേ മക്കളെ പറഞ്ഞിട്ടെന്താ കാര്യം ഒക്കെ വളം വെച്ചു കൊടുക്കാൻ ഓളില്ലേ... ഇനി പറഞ്ഞിട്ട് കാര്യല്ല്യാ അല്ല അവൻ വരുന്നില്ലേ എല്ലാവരെയും കൊണ്ടരാണ് എന്നാണല്ലോ കേട്ടേ... ഉം വര്യാ ഏറ്റവും നല്ലേ ജോലിയില്ലാതെ അവിടെ നിന്നിട്ടെന്താ... മുത്തു ഭാര്യയുടെ ഫോണിലേക്ക് വീണ്ടും വിളിച്ചു. " ഹലോ ഇജ്ജ് എവ്ടായിരിന്നടീ ഇത്രീം നേരം എത്ര വിളിച്ച്..." അത് പിന്നെ സ്വിച്ച് ഓഫ് ആയാൽ ഞാനെന്താ ചെയ്യാ... എങ്ങനെ സ്വിച്ചോഫാവാണ്ടിരിക്കല് കളിച്ച് കളിച്ച് രണ്ടർണും പഞ്ചറാക്കല്ലേ... ഏതായാലും സ്കൂളില്ല
പിന്നേണെങ്കീ പൊർത്തുക്കും പോണില്ല്യാ പറഞ്ഞാ കേക്കൂല... ഉം ന്താ സുഖല്ലേ ഞാൻ നേരത്തെ മ്മാക്ക് വിളിച്ചീനീ മാളൂനേറ്റ് സംസാരിച്ച് കൊർച്ചയ്നപ്പോ ഫോൺ കട്ടായി... ആ ന്നാ വെറുതല്ല ഓള് ഇവ്ടെ കെട്ന്ന് പിച്ചിം പെയിം പറയ്ണ്... ന്തേ ഓൾക്ക്... ഡ്രസ്സ് ഇട്ക്കാന്നിട്ട്... ഓൾക്ക് അറീല്ലേ ഡ്രസ്സ് ഇട്ക്കാൻ പറ്റൂലാന്ന് അൻക്കൊന്ന് പറഞ്ഞൊട്ത്തൂടെ... ന്ത്, ഓള് കാര്യണ്ട് ടെക്സ്റ്റൈൽസൊക്കെ ഇപ്പൊ തൊർക്കൂലേ... ആ നല്ലമ്മ ഇജ്ജും ഓള ഭാഗത്താ, തൊർന്നിട്ടെന്താ കാര്യം ന്റട്ത്തൊവ്ട്ന്നാ പൈസ... അത് അയൽ പക്കെത്ത രാമേച്ചീനോട് കടം പറഞ്ഞാ പോരെ പണിയൊക്കെ ആവുമ്പോ തിരിച്ചു കൊട്ത്താ മതിയല്ലോ... ഉം എന്ത് പണിയാടീ ഇനിവിടെ , പ്രാർത്ഥിച്ചോളീ വല്ലാതും ഇൻക്കും അൻക്കൊന്നും വരാതിരിക്കാൻ... ഓ ന്നാ വെച്ചാളീ... അവൾ ദേഷ്യ ഭാവത്തോടെ ഫോൺ കട്ടാക്കി.
മുത്തു വല്ലാതെ ടെൻഷനായി " പടച്ചവനേ എന്തെല്ലാം കാര്യങ്ങളുണ്ട് നടക്കാനിനി എത്ര കടമുണ്ട് വീട്ടാൻ നാഥാ കാക്കണേ " ഇടറിയ മനസ്സിൽ അവൻ പറഞ്ഞു. പിറ്റേ ദിവസം രാവിലെ മുത്തു എഴുന്നേറ്റു. വല്ലാതെ ചുമക്കുന്നുണ്ട് ചെറുതായി പനിയുമുണ്ട് , അങ്ങനെ കാര്യമാക്കാതെ കുഴിച്ച് ഫ്രഷായി. ഒരുപാട് കുരച്ച് കഴിഞ്ഞപ്പോ തൊണ്ടയും വേദനയാവാൻ തുടങ്ങി. പക്ഷെ, അവൻ വീട്ടിലേക്കു വിളിച്ചില്ല. അവന്റെ സുഹൃത്തിന്ന് ഒരു വോയിസ് അയച്ചു. " എടാ നീ എത്രയും പെട്ടെന്ന് ഇങ്ങോട്ടൊന്ന് വാ എനിക്കെന്താന്നറിയില്ല കുറച്ച് ദിവസമായി വല്ലാതെ പനിയും ചുമയും ഒന്ന് വാ ട്ടോ " സുഹൃത്ത് വേഗം റൂമിലേക്ക് പോയി തളർന്നു നിൽക്കുന്ന അവന്റെ ശരീരം കണ്ട് അവൻ വേഗം ആംബുലൻസ് വിളിച്ചു. അവനെ ആശുപത്രിയിലെത്തിച്ചു. അവൻക്ക് കൊറോണ പോസിറ്റീവായി. അവനെ വെന്റിലേറ്ററിലേക്ക് മാറ്റി. അവന്റെ സുഹൃത്തിന്ന് ഡോക്ടർ വിളിച്ചു. " അതെ നിങ്ങളുടെ സുഹൃത്താണോ മനാഫ് " അതെ ആരാണ് ? ആ ഡോക്ടറാണ് സംസാരിക്കുന്നത്... ആ മനാഫിനിപ്പോ എങ്ങനെയുണ്ട് ഡോക്ടർ... അവൻക്ക് കൊറോണ പോസിറ്റീവായി, മാത്രമല്ല വളരെയധികം മോഷമാണ് അവന്റെ അവസ്ഥ ഞങ്ങൾക്കൊന്നും ഇപ്പൊ പറയാൻ പറ്റില്ല... ഉം ഓകെ ഡോക്ടർ...
അൽപ്പ സമയം കഴിഞ്ഞ് മനാഫിന്റെ സുഹൃത്ത് നാട്ടിലെ മനാഫിന്റെ ഭാര്യക്ക് ഫോൺ വിളിച്ചു. " ഹലോ മനാഫിന്റെ ഭാര്യയാണോ" വളരെ
സങ്കടത്തോടെ അവൻ ചോദിച്ചു. "അതെ ആരാ?" ഞാൻ അവൻറെ സുഹൃത്താണ് അഫ്സൽ... ന്താ കാര്യം... അവൻക്കൊരു ചെറിയ പനിവെന്ന് ഹോസ്പിറ്റലിലായിരുന്നു, കുഴപ്പമൊന്നുമില്ലായിരുന്നു പക്ഷെ... ന്താ ന്താന്റെ ഇക്കാക്ക്... അവനെ ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല... അള്ളാ... ഹലോ ഹലോ..
ഇത് കേട്ട മനാഫിന്റെ ഭാര്യ തല ചുറ്റി വീണു. എല്ലാവരും അറിഞ്ഞു. ഒന്നു കാണാൻ പോലും പറ്റാതെ അവളും മക്കളും ഉമ്മയും വാവിട്ട് കരഞ്ഞു. സ്നേഹം വാരിക്കോരി തന്ന സമയത്ത് കൊടുക്കാത്തതിന്റെ വില അവളും മക്കളും അറിഞ്ഞു.
മക്കൾക്കും വേണ്ടി സ്വന്തം നാടുവിട്ട് മരുഭൂമിയിൽ ജീവിതം ദാനം ചെയ്ത് പോവുന്ന ഒരു പ്രവാസി സ്നേഹിതന്മാരെയോ, അല്ലെങ്കിൽ ഉറ്റവരെയും ചിന്തിക്കുന്നില്ല. അവർ കഷ്ടപ്പെട്ടതു ഒരു പ്രാവശ്യം പോലും നമ്മളിൽ എല്ലാ സുഖ സൗകര്യങ്ങളോടെയും വളർത്തിയെടുത്തു. ഇനിയുള്ള കാലം അവർക്കു വേണ്ടി ജീവിക്കാൻ അറ്റമില്ലാതെ വളർത്തിയെടുക്കുന്ന ഒരു പ്രവാസി ഉപ്പയുടെ വേദന മരുഭൂമിയുടെ മണൽത്തരികളിലെ ചൂടിനേക്കാൾ ഉരുകിപ്പൊട്ടുന്ന വേദനകളും നെഞ്ചിലേറ്റി നടന്ന് മക്കൾക്ക് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ച് കഴിയുന്ന ഓരോ പ്രവാസികളുടേയും മക്കൾക്ക് ഇതൊരു പാഠമാകട്ടെ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|