"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
15:00, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മനുഷ്യനും പ്രകൃതിയും
‘മനുഷ്യന് ആവശ്യത്തിനുളളതെല്ലാം ഭൂമിയിലുണ്ട്, പക്ഷേ, ആർത്തിതീർക്കാൻ വേണ്ടത്ര ഇല്ല' എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമെല്ലാം മനുഷ്യൻ പ്രകൃതിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീടുളള മനുഷ്യന്റെ കണ്ടുപിടിത്ത- ങ്ങൾ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചു. അതോടെ പ്രകൃതി നമ്മുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേതും കൂടിയാണ് എന്ന കാര്യം നാം മറന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്നകന്നു. തങ്ങൾക്കാവശ്യമുളളത് എടുക്കാവുന്ന, വിറ്റഴിക്കാവുന്ന വെറും മണ്ണായി മനുഷ്യൻ ഭൂമിയെ കണ്ടുതുടങ്ങി. സ്വാ൪ത്ഥതയോടെ, ലാഭക്കൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചുതുടങ്ങിയതോടെ വായുവും വെളളവും മണ്ണുും എല്ലാം മലിനമായി. ഭാവിയെതന്നെ ആശങ്കയിൽ ആഴ്ത്തും വിധം അത് ഭയാനകമായിക്കഴിഞ്ഞു. ഡൽഹിയിലെ വായുമലിനീകരണവും രാജ്യത്തെ ജലലഭ്യതയുടെ കുറവുമെല്ലാം നമ്മെ ഒാർമിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയാണ്. മനുഷ്യന്റെ ദുരമൂലം പ്രകൃതിയിൽ നിന്ന് പല ജീവജാലങ്ങളും അപ്ര- ത്യക്ഷമായിക്കഴിഞ്ഞു. അയിനിയുടെയും പ്ലാവിന്റെയും ചുവട്ടിൽ വംശവർദ്ധനവിനായി വീഴ്ത്തുന്നു കുരുപോലും മനുഷ്യൻ തിന്നാനായി പെറുക്കിയെടുക്കും എന്ന് തേൻവരിക്കയിൽ നാരായൻ പറയുന്നു. വിത്തെടുത്തുണ്ണാനും മടിയില്ലാത്ത മനുഷ്യന്റെ മനോഭാവത്തെ വിമർശിക്കുകയാണ് എഴുത്തുകാരൻ ഇന്ന് നാം കൊറോണയ്ക്ക് മുന്നിൽ വിറങ്ങതിച്ചു നിൽക്കമ്പോഴും ഒാർക്കുക... ഇതിനെ തരണം ചെയ്യാൻ നമുക്കേ കഴിയൂ.. പ്രകൃതിയെ സംരക്ഷിച്ച് സഹജീവികളെ സ്നേഹിച്ച് ഒരു നവലോകം പടുത്തുയർത്താം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം