"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

17:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

മനുഷ്യൻ
ഭൂമിയിൽ മനുഷ്യൻ എന്ന ജീവിയുണ്ട്. ഇത്രയും സ്വാർത്ഥതയുള്ള വേറെയൊരു ജീവിവർഗം ഉണ്ടാവില്ല എന്നു തന്നെ പറയാം. തനിക്ക് വേണ്ടി , തന്റെ നേട്ടങ്ങൾക്ക് വേണ്ടി പരിസ്ഥിതിയേയും മറ്റു സഹജീവികളേയും കൊന്നു തിന്നാൻ ഒരു മടിയും ഇല്ലാത്തവർ ! അവർക്ക് വെറുതെ കളയാൻ സമയമില്ല എന്ന് സ്വയം പറഞ്ഞ് നടക്കും.2 കാലുകൾ ഒള്ളുവെങ്കിലും അവർക്ക് ഈ ഭൂമിയിൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. ഭൂമിയെ ഇത്രയധികം മലിനമാക്കിയത് അവർ മാത്രമാണ്.
           ഒരിക്കൽ ചൈന എന്നൊരു രാജ്യത്ത് 'വുഹാൻ' എന്ന പ്രദേശത്ത് ഒരു രോഗം പൊട്ടിപ്പുറപ്പെട്ടു. എല്ലാ ജീവികളേയും കൊന്നു തിന്നുന്ന ഒരു മാർക്കറ്റ് . അതാണ് വുഹാൻ. രോഗം വന്നു കഴിഞ്ഞാൽ ലക്ഷണം പുറത്തു കാണിക്കാൻ 2 ആഴ്ചയോളം പിടിക്കുന്നതിനാൽ രോഗത്തെ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. മനുഷ്യൻ ഈ രോഗത്തിന് കൊറോണ(കോവിഡ്-19) എന്ന പേര് നൽകി. രോഗം പടർന്ന് പിടിക്കാൻ തുടങ്ങി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ചൈനയിൽ മാത്രം ഒതുങ്ങി നിന്നില്ല. ലോകം മുഴുവൻ പടരാൻ തുടങ്ങി. ആളുകൾ ദിവസവും മരിച്ചു കൊണ്ടേയിരുന്നു. രോഗത്തെ പേടിച്ച് ആളുകൾ പുറത്തിറങ്ങാതായി. ജീവിതത്തിൽ വെറുതെ കളയാൻ സമയമില്ലാ എന്ന് പറഞ്ഞ് നടന്നവർ സ്വന്തം വീടുകളിൽ സമയം പോവാൻ കൊതിച്ചു. മനുഷ്യൻ പുറത്തിറങ്ങാതായതോടെ സഹജീവികളായ മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞു. മനുഷ്യൻ മലിനമാക്കിയ ഈ ഭൂമി മനുഷ്യന്റെ അസാന്നിധ്യത്തിൽ മലിനമുക്തമായി.
              ദിവസങ്ങൾ നീണ്ടു പോയി. മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ വൈറസ്, ആളുകൾ പുറത്തിറങ്ങാതെ ആയതോടെ നശിക്കാൻ തുടങ്ങി.
             മനുഷ്യൻ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങും, പഴയതെല്ലാം മറന്നു കൊണ്ട്, സഹജീവികളെ കൊന്നൊടുക്കാൻ വേണ്ടി, ഭൂമിയെ മലിനമാക്കാൻ വേണ്ടി !
അനശിഖ വി
2 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം