"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കോവിഡ് 19- മൂന്നാം ലോക മഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsmuttara (സംവാദം | സംഭാവനകൾ) No edit summary |
(verification) |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
14:27, 4 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19- മൂന്നാം ലോക മഹായുദ്ധം
നാം എല്ലാവരും ഒരു മഹാമരിയെ തരണം ചെയ്യുവാനുളള പ്രയത്നത്തിലാണ് . കൊറോണ വൈറസ് എന്ന ഭീകരൻ നമ്മുടെ ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുകയാണ്. സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം കൊറോണ വൈറസ്- 2 ആണ് ഈ രോഗത്തിന് കാരണം. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തിന് നൽകിയട്ടുള്ള പേരാണ് കോവിഡ് 19 കൊറോണ വൈറസ് ഡിസീസ് എന്നാണ് ഇതിൻെറ പൂർണ്ണരൂപം കൊറോണ വൈറസ്സിന് ആ പേരുവന്നത് അതിൻെറ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് . അപകടകാരിയായ ഈ വൈറസുകൾ പെട്ടെന്നുതന്നെ മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക് പടർന്നുപിടിക്കും. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം ആദ്യമായി പൊട്ടിപുറപ്പെട്ടത്. പിന്നീട് ഇത് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു. ഒന്നരലക്ഷത്തിലധികം പേരെ ഈ രോഗം ഇതിവരെ കൊന്നൊടുക്കി. അതിനാൽ ഇതിനെ ചെറുത്ത് നിൽക്കുക എന്നത് മൂന്നാം ലോക മഹായുദ്ധത്തിനെ തരണം ചെയ്യുന്നതിന് തുല്യമാണ്. പല രാജ്യങ്ങളിലും ഇന്നും ഈ രോഗം അനിയന്ത്രിതമാണ്. ഒരു വികസിതരാജ്യമായ അമേരിക്ക പോലും ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ്. ഇനിയും അനവധി ആളുകൾ മരണപ്പെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനൽകുന്നു. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടുകൾചെയ്തിരിക്കുന്നത്. ലോക്ഡൗൺ നാലാഴ്ചകൾ പിന്നിടുമ്പോഴു ഇന്ത്യയിൽ 40% മാത്രമേ രോഗവ്യാപനം ചെറുക്കാൻ സാധിച്ചിട്ടുള്ളു. ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ ഇതുവരേയും സാധിക്കാത്തതിനാൽ സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം കൈവരിച്ചും മാത്രമേ ചെറുത്തു നിൽക്കാൻ കഴിയു. നമ്മളിൽ ഒരാളുടെ പിഴവ് മതി സമൂഹത്തെ ആകെ നശിപ്പിക്കാൻ, അതിനാൽ അതീവ ജാഗ്രതയോടെ വേണം നാം ഓരോരുത്തരും കഴിയേണ്ടത്. നമ്മുടെ സംസ്ഥാനത്തിൽ രോഗ വ്യാപനം പിടിച്ചുകെട്ടാൻ കഴിയുന്നുണ്ട് സർക്കാരിനും, പോലിസുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം തന്നെ ഒരോ മലയാളിക്കും സ്വയം പറയാം 'വീട്ടിലിരിക്കൂ കൊറോണയേ അകറ്റാം' ഇന്ന് പല ലോക രാജ്യങ്ങളും നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാക്കാനുള്ള ശ്രമത്തിലാണ് പക്ഷേ ഇനിയും ആശ്വസിക്കാൻ സമയമായിട്ടില്ല. ജാഗ്രതയോടെ കുറച്ചു നാളുകൾകൂടി കടന്നുപോയില്ലെങ്കിൽ നമ്മുടെ വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരും. വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഭീകരനെ തുരത്തി ഓടിക്കാം. ഒരേ മനസോടെ പ്രവർത്തിച്ചുകൊണ്ട് ഈ മഹാമാരിയെ ചെറുത്തുനിൽക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം