|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കഥ|കഥ]]
| | [[പ്രമാണം:Synu.jpg|ലഘുചിത്രം|synu]] |
| <center>കൊറോണ ഒരു ആത്മകഥ </center>
| |
| <p>ഞാൻ കൊറോണ വൈറസ് . പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെ പോലെ തന്നെ ഈ
| |
| പ്രപഞ്ചത്തിലെ ഒരു പ്രജ. ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി
| |
| പരാധീനങ്ങളുമായി കഴിഞ്ഞു കൂടുക ആയിരുന്നു ഞാൻ. നിങ്ങൾക് അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക്
| |
| പുറത്തു ജീവിക്കാൻ കഴിയില്ലാന്ന് . ഏതെങ്കിലും ജീവിയുടെ ആന്തരികാവയങ്ങളിൽ ആണ് ഞങ്ങൾ വാസ
| |
| സ്ഥലം കണ്ടെത്താർ. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കു ഉള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി
| |
| ,പെരുച്ചാഴി,പന്നി,വവ്വാൽ ,കൊതുക് , കുറുനരി, തുടങ്ങിയ ജീവികളെ ആണ് ഞങ്ങൾ തിരഞ്ഞെടുക്കാറ് .
| |
| കഥയിലേക്ക് തിരികെ വരാം.</p>
| |
| <p>ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ട്കാരനും സംഘവും കടന്ന് വന്നു. നിയമങ്ങളെ
| |
| കാറ്റിൽ പറത്തി അനേകം ജീവികളെ അവർ വെടിവെച്ച വീഴ്ത്തി. ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും.
| |
| ചത്ത് വീണ മൃഗങ്ങളെ എല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ
| |
| കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ച വിറച്ചു. ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. എന്റെ
| |
| ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരീകായവങ്ങൾ പുറത്തു കളഞ്ഞു. ആ
| |
| പാകത്തിൽ ആ ചെറുപ്പക്കാരന്റെ കയ്യിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ
| |
| ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക് . ഇനി 14 ദിവസം സമാധിയാണ് . ഈ സമയത്തിലാണ്
| |
| ഞങ്ങൾ പെറ്റു പെരുകുന്നത് . കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടു ആകാനും പിന്നെ രണ്ടിൽ നിന്നും
| |
| ആയിരങ്ങളും ലക്ഷങ്ങളും കോടികളും ആകാൻ ഞങ്ങള്ക് 14 ദിവസം ധാരാളം മതി. ഞാൻ ശരീരത്തിൽ
| |
| കടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെ തുടങ്ങി. എന്റെ
| |
| കുഞ്ഞുങ്ങൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും അയൽവാസികളുടെയും ശരീരങ്ങളിൽ കയറിപ്പറ്റി
| |
| ലോക സഞ്ചാരത്തിനുള്ള ഏർപ്പാടുകൾ നടത്തുകയായിരുന്നു. ശ്വാസതടസ്സവും ശ്വാസകോശത്തിലെ പഴുപ്പും
| |
| ഉണ്ടായിരുന്നത്കൊണ്ട് ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത് . പക്ഷെ ആറാം ദിവസം
| |
| ചൈനക്കാരൻ മരിച്ചു.ഞാൻഡോക്ടറിന്റെ കയ്യിൽ കയറിപ്പറ്റി.എന്റെ പൊന്നു മക്കൾ കളി
| |
| തുടങ്ങിക്കഴിഞ്ഞിരുന്നു. പനി പടർന്ന് പിടിച്ചു. മരുന്നുകൾ ഫലിക്കാത്തതിനാൽ ലോകം പകചു നിന്നു.
| |
| ഗവേഷകർ തല പുകച്ചു. ഈ രോഗം ഏത് ? എനിക്ക് പുതിയൊരു പേരും കണ്ടെത്തി.. കോവിഡ് 19
| |
| അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ, ബ്രിട്ടൺ,അറേബ്യ,നമ്മുടെ രാജ്യമായ ഇന്ത്യ .ഇപ്പോഴിതാ ഹരിത
| |
| സുന്ദരമായ കൊച്ചു കേരളത്തിലും എത്തിച്ചേർന്നിരിക്കുന്നു. ഈ യുദ്ധം ജയിച്ചാൽ മാത്രമേ നിങ്ങൾക് ഇനി
| |
| മുൻപോട്ട് പോകാൻ ആവൂ. തോറ്റു തരാൻ ഞങ്ങൾ തയ്യാറല്ല. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്.
| |
| അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എന്റെ ആഗ്രഹം. ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ
| |
| വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്ന് കയറരുത്. കുടത്തിലെ ഭൂതങ്ങളെ ഊരി തുറന്ന് വിടരുത്. അപ്പോഴാണ്
| |
| ഞങ്ങളെ പോലുള്ളവർ പുറത്തു വരുന്നത് . ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്നു പ്രാർത്ഥിച്ചു
| |
| കൊണ്ട് </p>
| |
| സ്നേഹപൂർവ്വം
| |
| കൊറോണ വൈറസ്
| |
| | |
| ആര്യനന്ദ .പി IV A ,
| |
| അക്ഷരവൃക്ഷം 2020 ,
| |
| കുറുമാത്തൂർ സൗത്ത് യു .പി സ്കൂൾ ,
| |
| കണ്ണൂർ ജില്ല ,
| |
| തളിപ്പറമ്പ നോർത്ത് ഉപജില്ല
| |