"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂൾ= നൊച്ചാട് എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= നൊച്ചാട് എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 47110 | | സ്കൂൾ കോഡ്= 47110 | ||
| ഉപജില്ല= | | ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Bmbiju| തരം= ലേഖനം}} |
11:01, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
പരീക്ഷകളുടെ തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു ഞങ്ങൾ ഏവരും. അന്നൊന്നും എവിടെയോ പടർന്നു പിടിക്കുന്ന ഒരു വൈറസിനെയോ അതിനെ ഭയന്ന് വീടുകളിൽ തളച്ചിടപ്പെട്ട എന്നെ പോലുള്ള മനുഷ്യരെയും പറ്റി ചിന്തിക്കാനോ, അല്ലെങ്കിൽ അതിനെതിരായി ലോകം നടത്തുന്ന പോരാട്ടങ്ങളെയും കണ്ടെന്നു നടിക്കാൻ പോലും ഞാൻ മുതിർന്നിരുന്നില്ല. പക്ഷെ, പരീക്ഷ തിരക്കിനൊടുവിൽ അത് താൽക്കാലികമായി നിർത്തി വെച്ച് എന്ന പ്രഖ്യാപപനമാകാം ആ വിഷയത്തിന്റെ ഗൗരവത്തിലേക്ക് എന്റെ മനസ്സിനെ പാകപ്പെടുത്തിയത്. മനുഷ്യകുലത്തെ മുഴുവൻ വീടുകളിലും മറ്റും തളച്ചിടാൻ പോന്ന ഈ ഇത്തിരികുഞ്ഞനെ ഒറു പക്ഷെ അന്ന് അതിശയത്തോടെ ഉറ്റു നോക്കണേ എനിക്ക് കഴിഞ്ഞുള്ളു. കാരണം ലോകം കീഴടക്കി എന്ന് വാദിക്കുന്ന മനുഷ്യർ ഈ ഇത്തിരിക്കുഞ്ഞനെ ഭയപ്പെട്ടു ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താലും വെപ്രാളത്തിലും പരസ്പര ബന്ധമില്ലാതെ അകന്നു കഴിയുമ്പോളാകണം എനിക്ക് ജീവിതത്തിന്റെ നൈമിഷികത മനസിലാകുന്നത്. ഒരു ഉറുമ്പിനെക്കാൾ, അല്ലെങ്കിൽ നമ്മുടെ നഗ്ന നേത്രങ്ങൾക്ക് കാണുവാൻ പോലും കഴിയാത്ത ഒരു വസ്തുവിനെ നാമാകുന്ന മനുഷ്യർ ഭയപ്പെടുന്നതിൽ അതിശയിക്കാതിരുന്നിട്ട് കാര്യമില്ല. പക്ഷെ, എനിക്ക് എന്നിട്ടും ഈ വൈറസിനെ ഭയമില്ലായിരുന്നു ഒരു പക്ഷെ നിപയെ തോൽപ്പിച്ച നമുക്കെന്ത് കൊറോണ എന്നാ അമിതാത്മവിശ്വാസമാകാം എന്നെ കൊണ്ട് അന്ന് അങ്ങനെ ചിന്തിപ്പിച്ചത്. പക്ഷെ, ചൈനയിൽ ഒതുങ്ങാതെ തന്റെ താണ്ടവം മറ്റു രാജ്യങ്ങളിലേക്കും മനുഷ്യരിലൂടെ തന്നെ വ്യാപിപ്പിച്ച വൈറസ് എന്നിൽ ഒരു മഹാ വിപത്തിന്റെ സൂചനയാണോ തന്നത് എന്നറിയാൻ കഴിയാതെ ശങ്കിച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു എന്നതാണ് വാസ്തവം. അങ്ങനെ ഇരിക്കെ ഓരോ ദിവസവും ആയിരങ്ങളെ വൈറസ് നിഷ്പ്രഭം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാക്കുമ്പോൾ ഒരിക്കലും നമ്മുടെ കൊച്ചു കേരളത്തിലേക്കും ഇവൻ എത്തിയേക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല പക്ഷെ ഒന്നേ പറയാനുള്ളു നമ്മിൽ ഒരുവൻ രോഗിയാകുമ്പോഴേ നമുക്ക് അതിന്റെ ഗൗരവം മനസിലാകൂ എന്ന ലോക സത്യം അപ്പോഴാണ് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്. ശേഷം ഞാൻ അപ്പോഴൊന്നും തോന്നാത്ത ഭയത്തിനും ജാഗ്രതയ്ക്കും ശ്രമിക്കാനാരംഭിച്ചു പക്ഷെ മനുഷ്യർ എന്നും മനുഷ്യർ തന്നെയാണ്, അവൻ ഒരിക്കലും മറ്റുള്ളവരുടെ സുഖത്തിനല്ല മറിച്ച് സ്വന്തം ഇഷ്ടത്തിനും സുഖത്തിനുമാണ് പ്രാധാന്യം കൽപ്പിക്കുന്നത്.ഞാൻ വീണ്ടും പഴയ സ്ഥിതിയിലേക്ക് വഴുതി മാറി എന്നർത്ഥം. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനം. ഇത്രക്ക് ഒക്കെ ഈ വൈറസിനെ ഭയപ്പെടണമോ ഞാബി ചിന്തിച്ചു. പക്ഷെ അവനെ ചെറുതായി കാണരുതെന്ന് എന്നെ അനുദിനം വർധിച്ചു വരുന്ന മരണ സംഘ്യ പഠിപ്പിച്ചു. ഞാൻ അന്ന് മുതൽ എന്ത് ചെയ്യും എന്നാലോചിച്ചു കാരണം ഇരുപത്തിയൊന്ന് ദിവസം അലോസരമില്ലാതെ എങ്ങനെ കഴിച്ചു കൂട്ടും എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല . മൊബൈൽ ഫോണുകളിലേക്ക് കൂടുതൽ ഞാൻ അടുക്കുകയായിരുന്നു ഈ ലോക്ക് ഡൗണിലൂടെ. ആദ്യത്തെ അഞ്ചാറു ദിവസം മൊബൈൽ ഫോണുകളും ടീവി യും എന്റെ ദൈനംദിന ജീവിതത്തെ നയിച്ചു പക്ഷെ, ഇവക്കൊന്നും എന്നെ പ്രീതിപ്പെടുത്താനായില്ല എന്നതാണ് സത്യം. പക്ഷെ ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ കൊറോണയെയും മറ്റും പറ്റിയുള്ള ട്രോളുകൾ എനിക്ക് നാമാകുന്നവർ ഇതിനെ കാണുന്ന വിധം കാണിച്ചു തന്നു. ആൾപ്പാശ്വസമായിക്കൊണ്ട് വാർത്ത സമ്മേളനങ്ങൾ ഞങ്ങൾക്ക് വേണ്ടി വൈകുന്നേരങ്ങളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ചാർത്തുമ്പോഴും, വാർത്ത ചാനലുകൾ തങ്ങളുടെ സൈഡ് ബോക്സിൽ മരണ സംഘ്യ സ്കോർ ബോർഡ് പോലെ പ്രദർശിപ്പിക്കുന്നത് കാണുമ്പോൾ ആധിയുടെ തീ ജ്വാലകളാണ് ഞങ്ങളെ തേടിയെത്തിയത് എന്നതാണ് സത്യം. അതിനിടയിലാണ് ഞങ്ങൾക്ക് ഓൺലൈൻ പരീക്ഷകൾ തങ്ങളുടെ വരവറിയിച്ചത് സത്യം പറഞ്ഞാൽ തുടക്കത്തിൽ അത് ഒരു ബാധ്യതയായി തോന്നിക്കാൻ എന്നെ പ്രേരിപ്പിച്ചെങ്കിലും ഞങ്ങളുടെ അധ്യാപകർ ഞങ്ങൾക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ അതിനെ ഇഷ്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചു. ശേഷം അതൊരു നിത്യവൃത്തിയെന്നപോലെ എന്റെ ജീവിതത്തിന്റെ ഭാഗമായി എന്നതാണ് സത്യം. ഇന്ന് മരണം ഏകദേശം രണ്ട് ലക്ഷ്യത്തോട് അടുക്കുന്നു, എന്നെപ്പോലെ നിങ്ങളെപ്പോലെ പച്ച മാംസമുള്ള കൂട്ടം മനുഷ്യർ സ്വന്തം ഉറ്റവർക്കും കൂട്ടുകാർക്കും ഒന്നും കാണാൻ പോലും കഴിയാത്ത വിധം നമ്മിൽ നിന്നകലുമ്പോൾ, നമുക്കായി ലോകവും പോലീസുകാരും ആരോഗ്യപ്രവർത്തകരും ചെയ്യുന്നത് കണ്ടില്ല എന്ന് നടിച്ചു പുറത്തേക്കിറങ്ങുകയോ, അല്ലെങ്കിൽ അവയെ പറ്റി നമുക്കിടയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ അല്ല നാം വേണ്ടത് മറിച് അവരുടെ നിർദേശങ്ങൾ പാലിച്ചു വീട്ടിലിരുന്നു കൊണ്ട് നാം കോറോണയെ എതിരിടുകയാണ് വേണ്ടത്. ഈ കൊറോണ കാലം എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു, കരുതലോടെ വ്യാധികളെ നേരിടാൻ പഠിപ്പിച്ചു കൂടാതെ മനുഷ്യരിൽ ഇന്നും മനുഷ്യത്വം മരിക്കാതെ കിടപ്പുണ്ട് എന്നാ തിരിച്ചറിവും ലഭിച്ചു... എനിക്ക് നിങ്ങളോടായി അല്ലെങ്കിൽ എന്നോട് തന്നെയായി പറയാനുമുള്ളത് ഒന്ന് തന്നെയാണ്. മനുഷ്യ ജീവിതം നൈമിഷികമാണ് നാം ഈ കുറഞ്ഞ കാലം പ്രകൃതിയെ നശിപ്പിച്ചും ലോകം ജയിക്കാനായി പരസ്പരം മല്ലിട്ടുമല്ല ജീവിക്കേണ്ടത് മറിച് സഹോദര്യത്തോടെ അന്യോന്യം സ്നേഹത്തോടെ ജീവിക്കാൻ നമുക്ക് പഠിക്കാം. കൊറോണ പ്രകൃതിയെ നമ്മിൽ നിന്നും രക്ഷിച്ചു എന്ന് എനിക്ക് തോന്നുന്നു. മുൻപ് പ്രളയം വന്നു നിപ വന്നു ആ സമയം നാം ഒന്നിച്ചു, പക്ഷെ വീണ്ടും ജാതി മത യുദ്ധങ്ങളും ജയിക്കാനായുള്ള പോരാട്ടങ്ങളും നാം തുടർന്നു . ഭൂമി സ്വയം നാം ചാർത്തിയ മുറിവുണക്കുന്ന ഈ വേളയിൽ പഴയ സ്ഥിതി നാം അതാവർത്തിക്കാതിരിക്കട്ടെ കൂടാതെ നാം ഈ സ്ഥിതി മറികടന്നു തിരി ച്ചു വരട്ടെ. ശുഭം......
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം