"ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ആരോഗ്യം നമ്മുടെ കയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

06:47, 4 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ

കേരളീയ സംസ്ക്കാരത്തിന്റെ സവിശേഷതയാണ് ശുചിത്വം. ലോകത്തെ നാലിലൊന്ന് രോഗങ്ങളുടെയും മുഖ്യകാരണം പരിസര മലിനീകരണമാണെന്നും പല രോഗങ്ങളുടെയും കാരണം മോശപ്പെട്ട മാലിന്യ പരിപാലനവുമാണെന്ന് നമുക്കറിയാം. പഴയ കുപ്പി , കടലാസ് , ലോഹ വസ്തുക്കൾ എന്നിവയൊക്കെയാണ് പ്രധാന മാലിന്യങ്ങൾ . ഈ മാലിന്യങ്ങൾ അടിഞ്ഞുകൂടി വിഘടിച്ച് മണ്ണും ജലവും വായവും മലിനമാക്കുന്നു. കാർബൺ കലർന്ന മാലിന്യങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി അർബുദം പോലെയുള്ള മാരക രോഗങ്ങൾ മനുഷ്യരിൽ പ്രത്യക്ഷപ്പെടുന്നു. ഒരു വ്യക്തി വിചാരിച്ചാൽത്തന്നെ മാലിന്യങ്ങൾ കുറയ്ക്കാൻ സാധിക്കും. സാധനങ്ങൾ വാങ്ങാൻ പോവുമ്പോൾ തുണി സഞ്ചികൾ കൊണ്ടുപോയാൽ പ്ലാസ്റ്റിക് സഞ്ചികളെ നമുക്ക് ഒഴിവാക്കാം. അതു പോലെ തന്നെയാണ് പ്ലാസ്റ്റിക് കുപ്പികൾ . യാത്ര ചെയ്യുമ്പോൾ പരമാവധി തിളപ്പിച്ചാറിയ വെള്ളം കൊണ്ടുപോവാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ഒട്ടനവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചാൽ നമ്മുടെ ഈ കൊച്ചു കേരളത്തെ നമുക്കൊരു പൂങ്കാവനമാക്കി മാറ്റാം. നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിലാണുള്ളതെന്ന് ഓർക്കുക.

അവന്തിക
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം