"ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വ ബോധത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ബോധത്തിലേക്ക് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

06:38, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വ ബോധത്തിലേക്ക്

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി-
മലിനമാമൊരു ഭൂമിയും.
 

നാം മനുഷ്യർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട വിഷയം. മറ്റുമേഖലകളിൽ മനുഷ്യരാശി നേടിയിട്ടുള്ള അഭിമാനാർഹമായ വിജയത്തെ അപമാനതുല്യമാക്കുവാൻ തക്കവണ്ണം ശക്തിയുള്ള ഒന്നാണ് ശുചിത്വ കാര്യത്തിൽ നാം നേരിടുന്ന വെല്ലുവിളി. റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ നമ്മുടെ മാറാത്ത മനോഭാവത്തിന്റെ സൃഷ്ടിയാണ്. ഉപയോഗശൂന്യമായ എന്തും മാലിന്യമാണ്. ഭൂമിയുടെ ഓരോ അവയവങ്ങളെയും കാർന്നുതിന്നുന്ന ഈ മാലിന്യം ഉൽഭവിക്കുന്നതിന് നിരവധിയായ സാഹചര്യങ്ങളുണ്ട്. നവീന ജീവിതശൈലി, ഉപഭോഗ സംസ്‌കാരം, സ്‌ഫോടനാത്മകമായി ഉയരുന്ന ജനസംഖ്യ, ഭൂവിസ്തൃതിയുടെ പരിമിതി തുടങ്ങി എണ്ണിയെണ്ണി പറയാവുന്നവ. ജീവിതശൈലിയിലും മനോഭാവത്തിലും ക്രമാനുഗതമായി ഉണ്ടായ അനഭിലഷണീയമായ മാറ്റങ്ങൾ നമ്മെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നാം വസിക്കുന്ന ഭൂമിയിൽ സർവജന്തു സസ്യജാലങ്ങളെയും ബാധിക്കുന്ന പ്രശ്‌നമായി ഇന്ന് മലിനീകരണം മാറിയിട്ടുണ്ട്. 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും' എന്നതിന്റെ ഉത്തമദൃഷ്ടാന്തമായി മനുഷ്യന് മാലിന്യപ്രശ്‌നം ദിനംപ്രതി അനുഭവപ്പെടുന്നു.

ഇനി നമുക്കും സമൂഹത്തിനും ചിന്തിക്കാനുള്ളത് ഒന്നുമാത്രമാണ്. എങ്ങനെ ഇതിനെ മറികടക്കും? വ്യക്തിശുചിത്വവും പരിസരശുചിത്വവും വളരെ പ്രധാനപ്പെട്ടവയാണ്. നാം നന്നായാൽ, നമ്മുടെ സമൂഹത്തിലെ ഓരോരുത്തരും നന്നായാൽ പകുതി പ്രശ്‌നം അവിടെ തീർന്നുവെന്നുപറയാം. 'എനിക്കൊരു മാറ്റമുണ്ടാക്കാൻ കഴിയും' എന്ന ചിന്തയാണ് ആദ്യമുണ്ടാവേണ്ടത്. നാം നമ്മുടെ വീടുകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പരിസ്ഥിതി സൗഹൃദങ്ങളായ മാർഗ്ഗങ്ങൾ കണ്ടെത്തുക. ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുവേണ്ടി ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ച് വീണ്ടും അവയെ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കിൽ അടുക്കളത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കുകയോ ചെയ്യാം. ഇനി ചെയ്യേണ്ടത് സമൂഹം ഒന്നിച്ചാണ്. പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കില്ലെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും നാം പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. പ്രതിജ്ഞകൾ പാഴ് വാക്കുകളാകാതെ അവയെ പാലിക്കേണ്ടതും നാമോരോരുത്തരുടെയും കടമയാണ്. ജൈവമാലിന്യസംസ്‌കരണത്തിന് ഓരോ വീടുകളിലും സംവിധാനമുണ്ടാക്കുക. മാലിന്യ നിർമാർജനം ഒരു ജീവിതചര്യയാണെന്ന ബോധം ജനതയിൽ സൃഷ്ടിക്കണം. ഈ വിഷയത്തിൽ കുട്ടികൾക്കും ചിലതു ചെയ്യുവാൻ കഴിയും. വ്യക്തിശുചിത്വവും, ഗാർഹിക ശുചിത്വവും സ്വന്തം ചുമതലയെന്നു ചിന്തിക്കുമ്പോൾതന്നെ പരിസര ശുചിത്വവും സാമൂഹ്യശുചിത്വവും പൊതുശുചിത്വവും നമ്മുടെ ചിന്തയിൽപോലും പലപ്പോഴും വരുന്നില്ല. സ്വന്തംവീട്ടിലെ ഏതുതരം മാലിന്യവും യാതൊരു സങ്കോചവും കൂടാതെ അന്യന്റെ പുരയിടത്തിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത നാം ഉപേക്ഷിക്കേണ്ടതായുണ്ട്. പ്രകൃതി സൗഹൃദവസ്തുക്കളോട് വിടപറഞ്ഞ്, പ്രകൃതിക്കിണങ്ങാത്തവയോട് പറ്റിചേരുകയാണെല്ലാവരും. ഇത് പ്രകൃതി വിഭങ്ങളുടെ ഉറവ വറ്റിക്കുകയും, വറ്റാത്തവയിൽ മാരകമായ മാലിന്യവിഷം കലർത്തുകയും ചെയ്യും. പവിത്രമായ നമ്മുടെ മണ്ണ് വലിയൊരു ചവറ്റുകൂനയായി മാറുന്നതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്. അഴുക്കുകളിലുത്ഭവിച്ച് ഓരോ നിമിഷവും പെറ്റുപെരുകുന്ന രോഗാണുവാഹികളായ ക്ഷുദ്രജീവികൾ നാം എന്നേ പടിയിറക്കി വിട്ട പകർച്ചവ്യാധികളെ മടക്കിക്കൊണ്ടുവരുന്നു. മണ്ണ് മാത്രമല്ല, പ്രകൃതിയുടെ അപൂർവ വരദാനങ്ങളായ വെള്ളവും വായുവും കൂടെ വിഷമയമാവുകയാണ്. പകർച്ചവ്യാധികൾ ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറിയിരിക്കുന്നു. നമ്മുടെ മനോഭാവത്തെ പുതിയൊരു ശുചിത്വ സംസ്‌കാരത്തിലേക്കുള്ള കൽവയ്പ്പുണ്ടാകാൻ പാകത്തിൽ നവീകരിക്കാൻ ഇനിയും വൈകിക്കൂടാ. ഇനിവരുന്ന ഒരു തലമുറയ്ക്ക് വസിക്കുവാൻ പാകത്തിൽ പരിസ്ഥിതി സൗഹാർദ ഭവനമായി ഭൂമിയെ മാറ്റുവാൻ ഏവർക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

ആയിഷ നിയ
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം