"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വിമലീകരണം വീട്ടിൽനിന്നും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിമലീകരണം വീട്ടിൽനിന്നും.
     നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് രോഗപ്രതിരോധത്തിനായി നാം ആദ്യം ചെയ്യേണ്ടത്. ഇതു മാത്രമല്ല നമ്മുടെ വീട്, പരിസരം, നമ്മുടെ സ്കൂൾ, എന്നിവയൊക്കെ വൃത്തിയുള്ളതാ യിരിക്കണം.ഇതിനുവേണ്ടി നാം ഓരോരുത്തരും പ്രയത്നിക്കണം. ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ പ്രതിരോധ ശേഷി ഉണ്ടാകുകയുള്ളൂ 
       കൂടാതെ ഇന്നത്തെ കുട്ടികൾക്ക് അതായത് നമുക്കൊക്കെ മുൻതലമുറയെക്കാൾ പ്രതിരോധശേഷി   കുറവാണ്. മുൻ തലമുറ എന്ന് ഞാൻ ഉദ്ദേശിച്ചത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മ...... ഇവരുടെ കുട്ടി കാലത്തെ ആണ്. അവരുട കുട്ടി കാലത്തെ ഭക്ഷണരീതി ഒക്കെ നമ്മുടേതിൽ നിന്നും വ്യത്യാസം ആണ്. അവർ സ്വയം കൃഷി ചെയ്തിരുന്നതും വിഷ രഹിതവുമായ ഭക്ഷണം ആണ് കഴിച്ചിരുന്നത്. ഉദാഹരണത്തിന ്  ചക്ക, മാങ്ങ, പറങ്കി മാങ്ങ, ആത്തി ചക്ക കൈത ചക്ക, അയണി ചക്ക, ഓമയ്ക്ക, സീത പഴം, മുട്ട പഴം, കിഴങ്ങു വർഗ്ഗങ്ങൾ മുതലായവ. ഇവ പച്ചക്കും പാകം ചെയ്തും ഇവർ ഭക്ഷിച്ചിരുന്നു. ഇതിന്റെ ഒക്കെ ശക്തിയും തേജസും അവർക്ക് ഇന്നും ഉണ്ട്. 
     എന്നാൽ  ഇന്നത്തെ ഒട്ടുമിക്ക കുട്ടികൾക്കും, ഈ ഭക്ഷണങ്ങളേക്കുറിച്ചു അറിയില്ല. നമുക്കൊക്കെ അറിയാവുന്നത് ബൂമർ, സിപ് -അപ്പ്‌,  ബിൻഗോ, ചോക്ലേറ്റ്, ഐസ് -ക്രീം, കേക്ക്, ബിസ്ക്കറ്റ്, എന്നിവയൊക്കെയാണ്. ഫാസ്റ്റ്- ഫുഡിന്റെ ലോകത്താണ ് നാം ജീവിക്കുന്നത് ഈ ഐറ്റംസ് കഴിക്കുന്നതിലൂടെ നമ്മുക്ക് എന്ത് പ്രതിരോധശേഷി യാണ്  ലഭിക്കുന്നത്? ആരും ഇതൊന്നും ചിന്തിക്കില്ല. കടയിൽ നിന്നു കിട്ടുന്ന പുതിയ പുതിയ ഐറ്റംസ് taste ചെയ്യുകയും ഇഷ്ടപ്പെടുന്നവ വീണ്ടും നമ്മൾ വാങ്ങി കഴിക്കുകയും ചെയ്യുന്നു. ഇതിൽ എന്തൊക്കെ അടങ്ങി ഇരിക്കുന്നു എന്നു പോലും ചിന്തിക്കുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. 
     രോഗ പ്രതിരോധശേഷി കുറയുന്നതിനും മാരകമായ അസുഖങ്ങൾ വിളിച്ചു വരുത്തുന്നതിനും കാരണം മനുഷ്യർ തന്നെ ആണ്. ഉദാഹരണതിന്നു കണ്ടില്ലേ ഉഹാനിലെ മാംസചന്തയിൽ നിന്നും പൊട്ടി പുറപ്പെട്ട"കൊറൊണ വൈറസ്. അത് ലോകം ആകെ പടർന്നു പിടിച്ചിരിക്കുന്നതു കണ്ടില്ലേ? ഇതിന്റ ഫലം ആയ "ലോക്ക് ഡൌൺ"കാരണം നമ്മുക്ക് പുറത്തു ഇറങ്ങാനോ കളിയ്ക്കാനോ കഴിയുന്നോ? ഇതിനെ പ്രതിരോധിയ്ക്കാനും നമ്മുക്ക് കഴിയും. കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ദിച്ചാൽ മതി. 
  • കൈകൾ ഇടയ്ക്ക് ഇടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ചുമ, തുമ്മൽ എന്നിവ എന്നിവ അനുഭവപെട്ടാൽ ഒരു തൂവാല എടുത്ത് മുഖം മറയ്ക്കുക.
  • എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുക.
ഇവയൊക്കെ ചെയ്താൽ മതി. 
  മാത്രമല്ല, baby food കഴിച്ചു വളരുന്ന കുട്ടികളെക്കാൾ അമ്മയുടെ പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് പ്രതിരോധശേഷി കൂടുതൽ ആയിരിക്കും എന്ന് എന്റെ അമ്മുമ്മയൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാം കുറച്ചു കാര്യങ്ങൾ ശീലമാക്കിയാൽ മതി. 
*വിഷരഹിതവും,സ്വയം കൃഷി ചെയ്തതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. 
*തിളപ്പിച്ച്‌ ആറിയ വെള്ളം കുടിക്കുക 
*വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക.   *ഭക്ഷണത്തിൽ,  പച്ചക്കറികളും,  ഇലക്കറികളും, ധാരാളമായി ഉൾ പ്പെടുത്തുക. 
*ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 
*വൃത്തിയുള്ള വസ്ത്രം ധരിക്കുക. 
*വീടും, പരിസരവും, വൃത്തിയായി, സൂക്ഷിക്കുക. 
    
    
 
ആദിത്യ റെജി എസ്
5B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം