"എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/സൗന്ദര്യമോ, സ്വാതന്ത്രമോ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൗന്ദര്യമോ, സ്വാതന്ത്രമോ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/സൗന്ദര്യമോ, സ്വാതന്ത്രമോ." സംരക്ഷിച്ചിരിക്കുന്നു:...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കവിത}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സൗന്ദര്യമോ, സ്വാതന്ത്രമോ
ഒരിടത്ത് ഒരു കാട്ടിൽ കറുത്ത ചിറകുള്ള ഒരു മയിൽ താമസിച്ചിരുന്നു .ഒരു ദിവസം മയിൽ കാട്ടിലൂടെ പറന്നു പോവുമ്പോൾ മറ്റുള്ള പക്ഷികൾ മയിലിനെ കളിയാക്കി. അയ്യേ.. ഒട്ടും ഭംഗിയില്ലാത്ത ചിറകുകൾ.ഇത് കേട്ട മയിലിന് സങ്കടമായി. മയിൽ തന്റെ സങ്കടം വനദേവതയോട് പറഞ്ഞു. എന്റെ ഈ കറുത്ത ചിറകുകൾ കാരണം എല്ലാവരും എന്നെ കളിയാക്കുകയാണ്. അത് കൊണ്ട് എനിക്ക് വർണ്ണമുള്ള ചിറകുകൾ വേണം. ശരി നിന്റെ ആഗ്രഹം പോലെ വർണ്ണമുള്ള ചിറകുകൾ തരാം. പക്ഷേ ഒരു കാര്യം' നിനക്ക് ആദ്യത്തെ പോലെ പറക്കാൻ പറ്റില്ല. ഇത് കേട്ട മയിൽ പറഞ്ഞു. എനിക്ക് പറക്കണ്ട. പകരം വർണ്ണമുള്ള ചിറകുകൾ മതി. ശരി നിന്റെ ആഗ്രഹം പോലെ ഇതാ നിനക്ക് വർണ്ണമുള്ള ചിറകുകൾ വനദേവത പറഞ്ഞു. വർണ്ണ ചിറകുകളുമായി മയിൽ സന്തോഷത്തേടെ കാട്ടിലേക്ക് പോയി. സുന്ദരിയായ മയിലിനെ കണ്ട മറ്റു പക്ഷികൾ പറഞ്ഞു ;ഹായ് എന്ത് ഭംഗിയുള്ള ചിറകുകൾ 'ഇത് കേട്ട മയിലിന് സന്തോഷമായി. അങ്ങനെ ഒരു ദിവസം മയിൽ കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു പരുന്ത് ആകാശത്തിലൂടെ പറന്ന് പോവുന്നത് കണ്ടത്. ഇത് കണ്ട മയിലിന് പറക്കാൻ ആഗ്രഹമായി.അവൾ പറക്കാൻ ശ്രമിച്ചു.കഴിഞില്ല. അപ്പോഴാണ് തനിക്ക് പറക്കാൻ ഇനി കഴിയില്ല എന്ന് വനദേവത പറഞ്ഞത് ഓർത്തത്. മയിലിന് സങ്കടമായി. മയിൽ സ്വയം പറഞ്ഞു എന്റെ ഭംഗിയുള്ള ഈ ചിറകിനേക്കാൾ നല്ലത് എന്റെ ആ പഴയ കറുത്ത ചിറകായിരുന്നു.എന്നാൽ എനിക്ക് പറക്കാൻ ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടില്ലായിരുന്നു. ' ഇതിൽ നിന്നും നമുക്ക് ഒരു ഗുണപാഠം മനസ്സിലാക്കാം. " സൗന്ദര്യത്തിന് വേണ്ടി സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്. "
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത