"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകാശഗോപുരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രകാശഗോപുരങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകാശഗോപുരങ്ങൾ

ശാരികപൈതലിൻ കിളിക്കൊഞ്ചലും
കഥകളിതൻ കേളികൊട്ടും
മധുഭൃംഗങ്ങൾ പാറിപ്പറക്കുന്ന വനസ്‌ഥലികൾ
തൻ കാർകൂന്തലിൽ കേരവൃക്ഷങ്ങൾ തഴുകിയ
ചേലും.........
ചെമ്മേ;മുടിയിഴകളിൽ നിന്നും ഭൂമാതാവിനെ
ചുംബിച്ച്
കവിളത്ത് പതിക്കും പമ്പയും .....
അറിഞ്ഞതേയില്ല കാമസുന്ദരി ,നീ ലോകനാഥൻ
തൻ നന്ദിനി കേരളമെന്ന്

അഷ്‌ടൈശ്വര്യസമൃദ്ധികൾ ഒഴുകുന്ന
നിൻ ഹൃത്തത്തിൽ
എന്തേ !അന്ധകാരം തൻ കാടകൂളമ്പുകൾ എയ്തു ?
ഈശ്വരൻ തൻ ഇരിപ്പിടത്തിൽ എന്തേ നിൻ
ശുദ്ധമാം രക്‌തം പതിച്ചു ?
അവൾ... മരണം തൻ ബീജവും
വുഹാനിലെ തൻ അണ്ഡവും സ്വീകരിച്ച്
യമന്റെ രഥത്തിലേറി എന്തേ
കൊറോണേ നീ വന്നൂ !

മാറുപിളർക്കട്ടെ ,പൊട്ടിത്തെറിക്കട്ടെ
നിൻ നീചത
നീ എന്തേ എന്നമ്മയെ തൻ കണ്മുന്നിലിട്ട്
പിച്ചിചീന്തി
എൻ കരങ്ങൾതൻ ഭീതിതൻ ചങ്ങലയിൽ ,
ചോരത്തിളപ്പിൽ ,വേദനയിൽ എൻ ചടുലമാം താളത്തിൽ,
ഉയർന്നുവരട്ടെ അഗ്നിതൻ ധീരത
നീ വിതച്ച അന്ധകാരം;മരണത്തെ
നാശത്തിന്റെ വയലിൽ വിതച്ച നീ
എൻ ഊർജ്ജത്താൽ കൊയ്‌തെറിയും ഞാൻ
ഉയർന്നുവരട്ട,അഗ്നിതൻ താണ്ഡവം
അതിജീവനം തൻ പ്രകാശഗോപുരങ്ങൾ.

അപ൪ണ.വി.
8 എ ഗവ:എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത