"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/അതിജീവനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

ഒരിടത്ത് ഒരു കുഞ്ഞു രോഗാണു ജനിച്ചു . ജനിച്ചത് എവിടെയാണെന്നറിയേണ്ടേ. നമ്മുടെ അയൽ രാജ്യമായ ചൈനയിൽ. ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് അത് വളർന്നത്. അവന് അവർ ഇട്ട പേരാണ് കൊറോണ. വളരെ പെട്ടെന്ന് തന്നെ ആ കുഞ്ഞു രോഗാണു പ്രസിദ്ധനായി. പക്ഷേ അവൻ പ്രസിദ്ധനാകുന്നതനുസരിച്ചു ജനങ്ങൾ മരിച്ചുവീണു തുടങ്ങി. അവന്റെ വളർച്ച എല്ലാവരെയും ഭയപ്പെടു ത്തിക്കൊണ്ടായിരുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ആ രോഗാണു താമസം ആരംഭിച്ചു. ഉയർന്ന ശരീര താപനില, ശ്വാസ തടസ്സം, ചുമ, തലവേദന തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അപ്പോൾ മനുഷ്യർക്ക് ഉണ്ടായി. പക്ഷേ അവന് പേടിയുള്ള അഥവാ അവനെ പേടിപ്പെടുത്തുന്ന അവന്റെ ദൗർബല്യം ഞങ്ങൾ കണ്ടുപിടിച്ചു. വൃത്തി അത് അവനെ വളരെ അധികം പേടിപ്പെടുത്തുന്നതായിരുന്നു. വൃത്തിയുള്ളടത്തുനിന്നും അവൻ ഓടിയൊളിച്ചു. ഞങ്ങൾ പൊട്ടിച്ചിരിച്ചു. എപ്പോഴും കയ്യ്കൾ വൃത്തിയായി സൂക്ഷിക്കാൻ അതിലൂടെ രോഗാണുവിനെ ഓടിയ്ക്കാനും കൂടാതെ എപ്പോഴും മുഖാവരണം ധരിക്കാനും ഞങ്ങൾ ശീലമാക്കി. ഈ കഥയിലെ നായകനായി വന്നത് കൊറോണ ആണെങ്കിലും പെട്ടന്നു തന്നെ വില്ലന്റെ സ്ഥാനത്തേക്കു മാറി. അപ്പോൾ തന്നെ നായക വേഷത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ ഇവരെല്ലാം ഒരേമനസോടെ എത്തി. ഇല്ല ഞങ്ങൾ തളരില്ല. അതിജീവനം ഞങ്ങളുടെ ശക്തിയാണ്. ഒരുമിച്ചു നിൽക്കുക ഞങ്ങളുടെ പ്രതിഞ്ജയാണ്.ലോക സമസ്ത സുഖിനോ ഭവന്തു ഇതാണ് ഞങ്ങളുടെ പ്രാർത്ഥന......


- ചന്ദന. എസ്സ്. നായർ

ചന്ദന. എസ്സ്. നായർ
6A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ