"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/പൂന്തോട്ടത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം= കഥ}}

17:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടത്തിലെ കൂട്ടുകാർ

പൂന്തോട്ടത്തിലെ കൂട്ടുകാർ

കാക്കകളുടെ ശബ്ദം കേട്ടാണ് അമ്മു ഉണർന്നത്." ഇത്രയും പെട്ടെന്ന് നേരം വെളുത്തോ"അവൾ പിറുപിറുത്തു.പിന്നെ വേഗം പ്രഭാത കൃത്യങ്ങൾ ചെയ്ത് അവൾ സ്കൂളിലേക്ക് പോയി.പെട്ടെന്ന് തന്നെ ബെല്ല് അടിച്ചു.ഇന്നത്തെ വിഷയം പരിസര പഠനമാണ്.സുധ ടീച്ചർ ക്ലാസിൽ വന്നു.കുറച്ചു സമയം ക്ലാസ് എടുത്ത ശേഷം ടീച്ചർ പറഞ്ഞു: "എല്ലാവരും നാളെ വരുമ്പോൾ ഒരു സർവ്വെ തയ്യാറാക്കി കൊണ്ടുവരണം".കുട്ടികൾ ചോദിച്ചു:"എന്താണ് സർവ്വേ" ടീച്ചർ പറഞ്ഞു:"ഒരു വിഷയത്തിൻറെ കണക്കെടുത്ത് അത് പട്ടികയാക്കുന്നതിനാണ് സർവ്വെ എന്ന് പറയുന്നത്.അപ്പോൾ അമ്മു ചോദിച്ചു:"ഞങ്ങൾ എന്താണ് കണക്കെടുക്കേണ്ടത്"."എല്ലാവരുടെയും വീട്ടിൽ പൂന്തോട്ടം ഉണ്ടാകുമല്ലോ.അവിടെയുള്ള ചെടികളുടെ വേരുകൾ നിരീക്ഷിച്ച് അതിനെ തരംതിരിക്കണം".ടീച്ചർ പറഞ്ഞു.കുട്ടികൾ തലയാട്ടി.സ്കൂൾ വിട്ടു.വീട്ടിലെത്തിയതും അമ്മു പുസ്തകമെടുത്ത് പൂന്തോട്ടത്തിലേക്കോടി. അവിടെ കണ്ട കാഴ്ചകൾ അവളെ അമ്പരപ്പിച്ചു.ചെടികളിലെല്ലാം പൂക്കൾ വിരിഞ്ഞിരിക്കുന്നു.പൂക്കൾക്ക് ചുറ്റും പൂമ്പാറ്റകൾ പറന്നു നടക്കുന്നു.വണ്ടുകൾ മൂളി നടക്കുന്നു.ചില വണ്ടുകൾ തേൻ നുകരുന്നു.അവൾക്ക് സന്തോഷമായി.അവൾ അവയ്ക്കൊപ്പം കളിച്ചു. സന്ധ്യയായി.അവൾ പെട്ടെന്ന് എല്ലാം പട്ടികപ്പെടുത്തി വീട്ടിലേക്ക് മടങ്ങി.അന്ന് മുതൽ അവൾ പൂന്തോട്ടത്തിൽ പോയി അവിടെ സമയം ചിലവഴിച്ചു.....

ഹിബ ഫാത്തിമ
7C ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ