"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
മാധുര്യം നിറഞ്ഞ ശോഭകളാലും സവിശേഷതകളാലും സമ്പന്നമാണ് നമ്മുടെ പരിസ്ഥിതി. ഹരിതാഭയുള്ള വൃക്ഷങ്ങളും പൂക്കളും ഫലങ്ങളും എല്ലാം നിറഞ്ഞ ഒരു പച്ചപരവതാനി തന്നെയാണ് കേരളം. ഈ പരിസ്ഥിതി നമുക്കു നേടിതന്ന ഒരു ബഹുമതിയാണ് "ദൈവത്തിന്റെ സ്വന്തം നാട്” എന്നത്. എന്നാൽ കുറച്ചു കാലങ്ങളായി ആ വിശേഷണം കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
മനുഷ്യരുടെ ആഢംബരം നിറഞ്ഞ തിരക്കേറിയ ജീവിതത്തിൽ ഇല്ലാതെയാകുന്നത് പരിസ്ഥിതിയെന്ന മഹാസമ്പത്താണ്. ഉറുമ്പുകൾ പോലെ വാഹനങ്ങൾ പെരുകിയപ്പോൾ അവ പുറന്തള്ളുന്ന മലിനമായ പുക ഏറ്റുവാങ്ങുന്നതും തുടക്കത്തിൽ പറഞ്ഞ ഹരിതാഭയുള്ള ആ പരിസ്ഥിതി തന്നെയാണ്. ഫാക്ടറികളിലെ ഭീമൻകുഴലുകളിൽ നിന്ന് ഉയരുന്ന വിഷവാതകങ്ങൾ എത്തിച്ചേരുന്നതും ഇവിടേയ്ക്കുതന്നെ. മാലിന്യങ്ങളാൽ നിറഞ്ഞുകവിയുന്ന പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യകുലത്തിന്റെ സുഖസൗകര്യങ്ങൾക്കായി മുറിക്കപ്പെടുന്ന സകല വൃക്ഷങ്ങളും , മനുഷ്യ സംതൃപ്തിക്കായി നികത്തപ്പെടുന്ന പാടങ്ങളും ഇടിക്കുന്ന കുന്നുകളും എല്ലാം പരിസ്ഥിതിയുടെ സൗഭാഗ്യങ്ങളാണ്.
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതിദിനം മറക്കാതെ ആഘോഷിക്കുന്ന ജനത അതിനെ ഒരു പ്രകടനമായി മാത്രം കാണുന്നു. എല്ലാവർഷവും വിദ്യാലയങ്ങളിൽ നിന്നു ലഭിക്കുന്ന വൃക്ഷതൈകൾ നട്ടുനനച്ച് സംരക്ഷിക്കുന്ന ഒരുകൂട്ടം പരിസ്ഥിതി സ്നേഹികളും , ആ തൈകളെ വീടിന്റെ ഏതോ കോണിൽ സ്വയം നശിക്കാൻ വിടുന്ന മറ്റൊരു ജനതയുംസമൂഹത്തിലുണ്ട്. പരിസ്ഥിതിദിനം എന്നത് ഒരു പ്രഹസനമല്ല, മറിച്ച് ഒരു സംരക്ഷണമാണ്-ഈ ലോകത്തിലെ എല്ലാ പ്രകൃതിസൗഭാഗ്യങ്ങളുടെയും.
നമുക്ക് എല്ലാവർക്കും ഒരു പരിസ്ഥിതിയുടെ പുനരുത്ഥാനം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാം. മനുഷ്യന്റെ ജീവിതത്തിനായി പരിസ്ഥിതിയെ മാറ്റുന്നതിനു പകരം പരിസ്ഥിതിയ്ക്കുവേണ്ടി സ്വയം മാറാം. എന്തും നശിപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ വലുതാണ് ഒന്ന് സംരക്ഷിക്കുമ്പോൾ ലഭിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന ആപ്തവാക്യം നമുക്കു പിന്തുണയ്ക്കാം. അങ്ങനെ പരീസ്ഥിതിയെ ശോഭയുള്ള വൃക്ഷങ്ങളെ പോലെ തലകളുയർത്തി, നൻമയെ നെഞ്ചോടു ചേർക്കാം.
ജീവിതമാകുന്നയാത്രയിൽ പരിസ്ഥിതിയെന്ന മായാവിസ്മയത്തെ നഷ്ടപ്പെടുത്താതെ നമ്മുടെ സ്നേഹമാകുന്ന കൈക്കുമ്പിളിൽ സൂക്ഷിക്കാം-മായാതിരിനാളം പോലെ...
</poem>
{{BoxBottom1
| പേര്= ആഞ്ജലിൻ ബെന്നി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 24038
| ജില്ല=  തൃശ്ശൂർ
{{Verification4|name=Sunirmaes| തരം=  ലേഖനം}}
20:50, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതിയുടെ നന്മ
മാധുര്യം നിറഞ്ഞ ശോഭകളാലും സവിശേഷതകളാലും സമ്പന്നമാണ് നമ്മുടെ പരിസ്ഥിതി. ഹരിതാഭയുള്ള വൃക്ഷങ്ങളും പൂക്കളും ഫലങ്ങളും എല്ലാം നിറഞ്ഞ ഒരു പച്ചപരവതാനി തന്നെയാണ് കേരളം. ഈ പരിസ്ഥിതി നമുക്കു നേടിതന്ന ഒരു ബഹുമതിയാണ് "ദൈവത്തിന്റെ സ്വന്തം നാട്” എന്നത്. എന്നാൽ കുറച്ചു കാലങ്ങളായി ആ വിശേഷണം കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
മനുഷ്യരുടെ ആഢംബരം നിറഞ്ഞ തിരക്കേറിയ ജീവിതത്തിൽ ഇല്ലാതെയാകുന്നത് പരിസ്ഥിതിയെന്ന മഹാസമ്പത്താണ്. ഉറുമ്പുകൾ പോലെ വാഹനങ്ങൾ പെരുകിയപ്പോൾ അവ പുറന്തള്ളുന്ന മലിനമായ പുക ഏറ്റുവാങ്ങുന്നതും തുടക്കത്തിൽ പറഞ്ഞ ഹരിതാഭയുള്ള ആ പരിസ്ഥിതി തന്നെയാണ്. ഫാക്ടറികളിലെ ഭീമൻകുഴലുകളിൽ നിന്ന് ഉയരുന്ന വിഷവാതകങ്ങൾ എത്തിച്ചേരുന്നതും ഇവിടേയ്ക്കുതന്നെ. മാലിന്യങ്ങളാൽ നിറഞ്ഞുകവിയുന്ന പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യകുലത്തിന്റെ സുഖസൗകര്യങ്ങൾക്കായി മുറിക്കപ്പെടുന്ന സകല വൃക്ഷങ്ങളും , മനുഷ്യ സംതൃപ്തിക്കായി നികത്തപ്പെടുന്ന പാടങ്ങളും ഇടിക്കുന്ന കുന്നുകളും എല്ലാം പരിസ്ഥിതിയുടെ സൗഭാഗ്യങ്ങളാണ്.
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതിദിനം മറക്കാതെ ആഘോഷിക്കുന്ന ജനത അതിനെ ഒരു പ്രകടനമായി മാത്രം കാണുന്നു. എല്ലാവർഷവും വിദ്യാലയങ്ങളിൽ നിന്നു ലഭിക്കുന്ന വൃക്ഷതൈകൾ നട്ടുനനച്ച് സംരക്ഷിക്കുന്ന ഒരുകൂട്ടം പരിസ്ഥിതി സ്നേഹികളും , ആ തൈകളെ വീടിന്റെ ഏതോ കോണിൽ സ്വയം നശിക്കാൻ വിടുന്ന മറ്റൊരു ജനതയുംസമൂഹത്തിലുണ്ട്. പരിസ്ഥിതിദിനം എന്നത് ഒരു പ്രഹസനമല്ല, മറിച്ച് ഒരു സംരക്ഷണമാണ്-ഈ ലോകത്തിലെ എല്ലാ പ്രകൃതിസൗഭാഗ്യങ്ങളുടെയും.
നമുക്ക് എല്ലാവർക്കും ഒരു പരിസ്ഥിതിയുടെ പുനരുത്ഥാനം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാം. മനുഷ്യന്റെ ജീവിതത്തിനായി പരിസ്ഥിതിയെ മാറ്റുന്നതിനു പകരം പരിസ്ഥിതിയ്ക്കുവേണ്ടി സ്വയം മാറാം. എന്തും നശിപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ വലുതാണ് ഒന്ന് സംരക്ഷിക്കുമ്പോൾ ലഭിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന ആപ്തവാക്യം നമുക്കു പിന്തുണയ്ക്കാം. അങ്ങനെ പരീസ്ഥിതിയെ ശോഭയുള്ള വൃക്ഷങ്ങളെ പോലെ തലകളുയർത്തി, നൻമയെ നെഞ്ചോടു ചേർക്കാം.
ജീവിതമാകുന്നയാത്രയിൽ പരിസ്ഥിതിയെന്ന മായാവിസ്മയത്തെ നഷ്ടപ്പെടുത്താതെ നമ്മുടെ സ്നേഹമാകുന്ന കൈക്കുമ്പിളിൽ സൂക്ഷിക്കാം-മായാതിരിനാളം പോലെ...
</poem>
ആഞ്ജലിൻ ബെന്നി
10 B ജി ആർ എസ് ആർ വി എച്ച് എസ് എസ്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം