വരി 1: |
വരി 1: |
| {{BoxTop1
| | തലക്കെട്ട്= ' ദൈവത്തിന്റെ സ്വന്തം നാട്' ' എന്ന പ്രയോഗം അർത്ഥവത്താകുമ്പോൾ!!!
അതെ, കേരളം നമ്മുടെ സ്വന്തം നാട്. പ്രകൃതി സൗന്ദര്യം നമ്മുടെ നാടിന്റെ മുഖമുദ്രയാണ്. എത്രയോ കവികളാണ് നമ്മുടെ നാടിന്റെ പ്രകൃതിരമണീയതയെ വാഴ്ത്തി പാടിയിരിക്കുന്നത്.ലോകമാകമാനം ഇന്ന് കൊറോണ എന്ന വൈറസിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനു മനുഷ്യജീവനുകൾ ഈ മഹാമാരി
| നിമിത്തം പൊലിഞ്ഞു കൊണ്ടിരിക്കുന്നു. ഭരണാധികാരികൾ തങ്ങളുടെ നാടിന്റെ സംരക്ഷണത്തിനായി വേവലാതിപ്പെടുന്നു. എന്തിന്, ലോകരാജ്യങ്ങൾക്കിടയിലെ ' ലോക പോലീസ് ´
| എന്നറിയപ്പെടുന്ന സമ്പന്ന രാജ്യമായ അമേരിക്കയാണ് ഈ വിപത്തിനു മുന്നിൽ മൂക്കും കുത്തി വീണിരിക്കുന്നത്.
പണം കൊണ്ട് മാത്രം എല്ലാം നേടാമെന്ന അഹങ്കാരത്തിന് ഇവിടെ കടിഞ്ഞാൺ വീണിരിക്കുന്നു.ഇവിടെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നു വിദേശികൾ പോലും വാഴ്ത്തിപ്പാടിയിരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രസക്തി വ്യക്തമാകുന്നത് .ലോകം മുഴുവൻ കൊറോണ എന്ന മഹാവിപത്തിൽ കുടുങ്ങി കിടക്കുമ്പോൾ നാം അതിനെ അതിജീവിച്ച് ലോക രാജ്യങ്ങൾക്കു മുന്നിൽ വിജയത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്നു. എന്താ, കേരളീയരായ നമുക്ക് അഭിമാനത്തിന്റെ നിമിഷങ്ങളല്ലേ ഇത് ?....
'ഐകമത്യം മഹാബലം' അതാണ് കേരളജനതയുടെ മുദ്രാവാക്യം. കേരളത്തിന്റെ ശക്തി. ഏതു പ്രതിസന്ധി വന്നാലും കേരള ജനത അതിനെ ഒറ്റക്കെട്ടായി അതിജീവിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പ്രളയം നമ്മുടെ നാടിനെ കീഴടക്കി. പക്ഷേ ഏകോദര സഹോദരങ്ങളെപ്പോലെ കേരള ജനത അതിനെ നേരിട്ടു. ഓരോ കേരളീയനും തന്റെ സഹോദരനാണെന്ന മനോഭാവത്തോടെ പ്രവർത്തിച്ചു .നമ്മുടെ നാടിനെ വൈകാതെ സാധാരണ നിലയിലേക്ക് എത്തിച്ചു.
ലോകത്തെയാകമാനം പിടിമുറുക്കിയിരിക്കുന്ന കോവിഡ് 19 ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ് .ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരു മലയാളി വിദ്യാർത്ഥിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നീട് കേരളത്തിലെത്തിയ ഒട്ടേറെ പ്രവാസികളിൽ രോഗം കണ്ടെത്തി ,അവരിൽ നിന്നു മറ്റുള്ളവരിലേക്കും. ആ സമയം ചൈന, ഇറ്റലി, അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ ഈ വൈറസ് കവർന്നെടുത്തു കഴിഞ്ഞിരുന്നു.
| വീണ്ടും വീണ്ടും രോഗികളുടെ എണ്ണം കൂടി കൊണ്ടിരുന്നു. എന്നാൽ കേരളത്തിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ വളരെ വ്യക്തവും ശക്തവുമായ സൂക്ഷ്മതല മെഡിക്കൽ പ്രവർത്തനങ്ങളിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
കോവിഡ് 19 വൈറസിനെതിരെ കൃത്യമായ ഒരു മരുന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും നമ്മുടെ കൊച്ചു കേരളത്തിലെ ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ഓരോ കേരളീയനും വേണ്ടി പ്രവർത്തിക്കുന്നു. കേന്ദ്ര, കേരള സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ പ്രാധാന്യം മനസ്സിലാക്കി കേരളീയർ തങ്ങളുടെ വീടിനുള്ളിൽ ഒതുങ്ങിക്കൂടി. ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ നാം നമിക്കേണ്ട മറ്റൊരു കൂട്ടരാണ് പൊലീസുകാർ. രാവും പകലും വിശ്രമമില്ലാതെ അവർ കേരള ജനതയുടെ ജീവനും ജീവിതത്തിനും കാവൽ നിൽക്കുന്നു.
മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് പടർന്ന് പിടിക്കുമ്പോൾ നമ്മൾ വ്യക്തമായ കാഴ്ചപ്പാടോടെ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഭരണാധികാരികൾ ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും കൈക്കൊള്ളുന്നു. നമ്മൾ ഓരോ കേരളീയനും അത് അനുസരിക്കുന്നു .പ്രതിസന്ധിഘട്ടങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ എന്തിന് ലോകരാജ്യങ്ങളെവരെ പിന്നിലാക്കി കോവിഡ് 19 എന്ന ഈ മഹാമാരിയെ ഓരോ ഘട്ടത്തിലും പതറാതെ അതിജീവിക്കാൻ നമ്മുടെ കൊച്ചു കേരളത്തിനു കഴിഞ്ഞു. കേരളത്തിലെത്തിയ രോഗ ബാധിതരായ എല്ലാ വിദേശീയരുടെയും ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. ലോകാരോഗ്യ സംഘടനയും മറ്റു ലോകരാജ്യങ്ങളും കേരളത്തെ പ്രശംസിച്ചു. മറ്റു രാജ്യങ്ങളെ ഈ മഹാമാരി പേടിപ്പെടുത്തുമ്പോൾ നമ്മൾ കേരള ജനത ഒറ്റക്കെട്ടായി ജാഗ്രതയോടെ അതിനെ നേരിട്ട് അതിജീവിക്കുന്നു.
ലോകമെങ്ങും കേരള മോഡൽ എന്നു പ്രശംസിച്ചു നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാക്കാൻ ശ്രമിക്കുമ്പോൾ ഓരോ കേരളീയന്റെ ഉള്ളവും സന്തോഷം കൊണ്ടു നിറയും. അനേകം മഹാന്മാർ വാഴ്ത്തിപ്പാടിയ ദൈവത്തിന്റെ സ്വന്തം നാടാണിത്. പ്രകൃതി രമണീയത നിറഞ്ഞ ഈ നാട്ടിൽ ഒരു കൂട്ടം ആളുകൾ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്നു. ഏതു വിപത്തിനെയും നേരിടാൻ ഇതു മാത്രം പോരെ? ഈ ഒരുമ എന്നെന്നും നിലനിൽക്കട്ടെ...
| {{BoxBottom1
| | പേര്= അഭിനവ് ഷിനോജ്
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 28317
| | ജില്ല= എറണാകുളം
| {{Verification4|name= Anilkb| തരം=ലേഖനം }}