"എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിറപ്പിച്ച കൊറോണ


   നാം എല്ലാവരും ഭയപ്പെടുന്ന ഒരു വൈറസാണ് കൊറോണ. ലോകത്തെ മുഴുവൻ ഭയപ്പെടുത്തിനിർത്താൻ ഈ വൈറസിന് സാധിച്ചു. മനുഷ്യരിലാണ് ഈ വൈറസ് കൂടുതലായി കാണപ്പെടുന്നത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതും മരണപ്പെട്ടതും അമേരിക്കയിലാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്ക പോലും ഈ വൈറസിന് മുമ്പിൽ പകച്ചുനിൽക്കുന്ന കാഴ്ച്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. പനി, വരണ്ട ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇതിനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗവൺമെൻറും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്താൽ നമുക്ക് ഈ വൈറസിൽനിന്നും രക്ഷപ്പെടാം.
 

മുഹമ്മദ് ഫാദിൽ പി
4 എ. എം. എൽ. പി. സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം