"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകത്തെ നടുക്കിയ മഹാമാരി
ഇന്ന് നമ്മുടെ ലോകം ഭയത്തോടെ നേരിടുന്നത് ലോകമഹായുദ്ധത്തിനെയല്ല പകരം കണ്ണിൽ കാണാൻ പറ്റാത്ത കോവിഡ് 19 (കൊറോണ) എന്ന വൈറസ് ആണ്. 2019 വർഷാവസാനത്തിലാണ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിലാണ്. ഇന്ന് ലോകത്ത് കൊറോണ വൈറസ് മൂലം ഒരുലക്ഷത്തിൽ കൂടുതൽ ആളുകൾ മരണമടഞ്ഞു. കൊറോണ വൈറസ് രോഗത്തിന് ലോകാര്യോഗ സംഘടന നൽകിയ പേരാണ് കോവിഡ് 19. കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ് കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2020 ജനുവരി 30 നാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിനാണ് ബ്രേക്ക ദ ചെയിൻ കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്ന മറ്റ് രോഗങ്ങളാണ് മെൻസ്, സാൻസ്. MRNA 1273 ആണ് കൊറോണ വൈറസിനെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലെ കലബുർഗയിലാണ്. കൊറോണ വൈറസ് രോഗം നിർണ്ണയിക്കുന്ന ടെസ്റ്റുകളാണ് പി സി ആറും എൻ എ എ റി യും. ഇന്ന് നമ്മൾ നേരിടുന്ന ഈ മഹാമാരി മനുഷ്യന്റെ സ്വാർത്ഥതയ്ക്കും അത്യാർത്തിയ്ക്കും വേണ്ടി നാം പ്രകൃതിയെ വേട്ടയാടിയപ്പോൾ പ്രകൃതി തന്ന തിരിച്ചടിയാണ്. ഇതൊരു തിരിച്ചറിവാണ്. നാം എന്തൊക്കെ നേടിയെന്നു പറഞ്ഞാലും ഇന്ന് നമ്മുടെ ജീവന് ഒരുറപ്പും ഇല്ലാതെയാണ് ജീവിക്കുന്നത്. ഒരു പക്ഷെ ഇത് ഒരു തുടക്കം മാത്രമായിരിക്കും. എന്നിരുന്നാലും മനുഷ്യരാശി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നവരാണ്. ഇതും നാം ഒറ്റക്കെട്ടായി അതിജീവിക്കുകതന്നെ ചെയ്യും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം