"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ പ്രേതാലയം-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ പ്രേതാലയം-കഥ എന്ന താൾ ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ പ്രേതാലയം-കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പ്രേതാലയം
മനോഹരമായ വെള്ളച്ചാട്ടം: എത്ര നാളായി ഇതുപോലൊന്ന് കണ്ടിട്ട്! 'നിങ്ങളെന്താ ഫോണിന്റെ വാൾപേപ്പർ നോക്കിയിരിക്കുന്നത്.' വന്ന് "ഫുഡ് കഴിക്ക്". ഭാര്യയുടെ ശബ്ദം അയാളെ ഉണർത്തി.പതിവു ഭക്ഷണമായ ബ്രഡും ജാമും എടുത്തു കഴിച്ചു .ഒരു തല ചുറ്റൽ! കട്ടിലിൽ കിടക്കുമ്പോഴും ആ ചിത്രം അയാളുടെ മനസ്സിൽ ഉയർന്നു വന്നു. പെട്ടെന്നാണ് അയാൾ ശ്രദ്ധിച്ചത്. എവിടെനിന്നു ഒരു നേർത്ത നിലവിളി ശബ്ദം. കട്ടിലിൽ നിന്നും ചാടിയിറങ്ങി ശബ്ദം കേട്ട ഭാഗത്തേക്ക് അയാൾ ഓടി. ഒാടുന്തോറും ശബ്ദം കൂടി വന്നു. അയാളുടെ മനസ്സിൽ ഒരു ത്രസിപ്പിക്കുന്ന ഭയം വന്നുകൂടി. പെട്ടെന്ന് ഒരു കാഴ്ച കണ്ട് അയാൾനിന്നു. മാലിന്യങ്ങൾ കൂടി ഒഴുക്കു നിലച്ച പുഴ. ആ പുഴയിൽ നിന്നാണ് നിലവിളി വരുന്നതെന്ന് അയാൾക്ക് മനസ്സിലായി .ചത്തതും ചാവാറായതുമായ മത്സ്യങ്ങളെ മാത്രമേ അതിൽ കണ്ടുള്ളൂ .തിരിഞ്ഞുനടക്കാനാഞ്ഞ അയാൾ പുറകിൽ നിന്നൊരു വിളി കേട്ടു. അവിടെയെങ്ങും ആരെയും അയാൾ കണ്ടില്ല .ഭയത്തിന്റെ തീക്കനലുകൾ അയാളുടെ ഉള്ളിലേക്ക് വീണു.”നിൽക്കൂ" പുഴയിൽ നിന്ന് പകുതി മരിച്ച മത്സ്യം തലപൊക്കി അയാളെ വിളിച്ചു. ഒരു പാറ കണക്കെ അയാൾ അനങ്ങാതെ നിന്നു. "ഹേ മനുഷ്യ, നീ ചുറ്റുുമൊന്നു നോക്കൂ..... നിനക്കൊക്കെ ജീവവായു തന്ന മരങ്ങളെവിടെ? ജലം തന്നു എന്നെ വളർത്തി വളർത്തിയ പുഴയെവിടെ? മറ്റു പലരുമെവിടെ?എല്ലാം നിങ്ങൾ ഇരുകാലികൾ നശിപ്പിച്ചില്ലേ .മരങ്ങളെല്ലാം വെട്ടി നീ നിന്റെ വീട്ടിലെ അലമാരകളും മേശകളും മറ്റ് അലങ്കാര വസ്തുക്കളുമാക്കിയില്ലേ . ഈ പുഴയെ നീ മാലിന്യമെറിഞ്ഞു കൊന്നില്ലേ.ഈ കാടിനെ നീ മരു...................... പിന്നെയൊന്നും അയാൾ കേട്ടില്ല .ഒരു തുള്ളി വെള്ളത്തിനായി അയാൾ ചുറ്റുംനോക്കി. പ്രേതാലയം പോലുള്ള അവിടെ കുറെ അസ്തികൾൾ മാത്രമേ അയാൾക്ക് കാണാൻ കഴിഞ്ഞുള്ളൂ. ആരൊക്കെയോ പകയുടെ കണ്ണുമായി തന്നെ കൊല്ലാൻ വരുന്നതുപോലെ തോന്നി. അയാൾ പുറകിലേക്ക് നീങ്ങാൻ തുടങ്ങി.................. കട്ടിലിൽ നിന്ന് വീണ അയാൾ ഞെട്ടിയുണർന്നു. എന്തുചെയ്യണമെന്നറിയാതെ അയാൾ മുറ്റത്തേക്കിറങ്ങി. തലേന്ന് വാങ്ങിവെച്ച ഇലഞ്ഞിയുടെ തയ്യുമായി അയാൾ ആ ഇന്റർലോക്കിലൂടെ നിസ്സഹായനായി നടന്നു. അപ്പോഴും അയാളുടെ മനസ്സിൽ ആ പ്രേതാലയം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ