"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
കൊറോണ
2019 നവംബർ ഡിസമ്പർ മാസങ്ങളിലാണ് കൊറോണ എന്ന മഹാമാരിയെപ്പറ്റി ഞാൻ കേട്ടു തുടങ്ങിയത്. നമ്മുടെ അയൽ രാജ്യമായ ചൈനയിലാണ് ഈ വിചിത്ര രോഗം ആദ്യമായി പിടിപെട്ടത്. അവിടെ ആളുകൾ തുടരെ തുടരെ മരിക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കൂടുതൽ സങ്കീര്ണമാവുന്നു. ആദ്യമൊന്നും മറ്റുള്ള രാജ്യങ്ങൾ ഇതിനെ അത്ര ഗൗനിച്ചില്ല. പിന്നീട് മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. പെട്ടെന്നു തന്നെ ഇറ്റലിയിലേക്കും സ്പെയിൻ ലേക്കും അമേരിക്കയിലേക്കും അതിവേഗം വ്യാപിച്ചു. ഇത് ഇവിടെയൊക്കെത്തന്നെ നിരവധി മരണത്തിനിരയാവാൻ കാരണമായി. ശ്വാസകോശത്തെ ബാധിക്കുന്ന ഈ മഹാമാരി സമ്പർക്കത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. അധികം വൈകാതെ തന്നെ ഈ മാരക രോഗം ഇന്ത്യയിലും എത്തി. ആദ്യം ഇന്ത്യ അത്ര ഗൗനിച്ചില്ല. പിന്നീട് രോഗത്തിന്റെ അവസ്ഥ മനസിലായപ്പോൾ അതീവ ജാഗ്രതയിലായി. എല്ലാ മേഖലയിലും കൊറോണയെ ക്കുറിച്ചുള്ള സന്ദേശങ്ങൾ എത്താൻ തുടങ്ങി.പിന്നീട് അത് കേരളത്തിലും എത്തി. സ്കൂൾ ടൂർ പ്രോഗ്രാം മാറ്റിവച്ചു. ഞങ്ങളുടെ സ്കൂൾ വാർഷികത്തിന്റെ തലേ ദിവസം മുഖ്യമന്ത്രിയുടെ അറിയിപ്പു വരുന്നു. ഞങ്ങളെല്ലാം ഞെട്ടി തരിച്ചു പോയി. കാരണം സ്കൂളുകളെല്ലാം പെട്ടെന്നു തന്നെ അടക്കണം എന്നായിരുന്നു അറിയിപ്പ്. വാർഷിക പരീക്ഷ, യാത്രയയപ്പ് ഇതൊന്നുമില്ലാതെ സ്കൂൾ അടച്ചു. ആദ്യമൊക്കെ വളരെ വിഷമം തോന്നി. പിന്നീടാണ് കുട്ടികളായ ഞങ്ങൾക്കും ഇതിന്റെ ഗൗരവം മനസിലായത്. പിന്നീട് മാർച്ച് 22 ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ലോക്ക് ഡൌൺ. ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ഒരു ജീവിതം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകാനും തുമ്മുമ്പോൾ തൂവാല പിടിക്കാനും മാസ്ക് ധരിക്കാനും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുവാനും തുടങ്ങി. കേരളത്തിൽ ഈ രോഗം മൂലം 3 ആളുകൾ മരണപ്പെട്ടു. പ്രവാസികൾക്കു നാട്ടിൽ വരാൻ പറ്റാതായി. ഷബ്നാസ്, അജ്മൽ, സഫ്വാൻ തുടങ്ങി നമ്മുടെ സഹോദരങ്ങൾ ഉറ്റവരെ കാണാതെ പ്രവാസ ലോകത്തിൽ നിന്നും നമ്മോട് വിട പറഞ്ഞു. Kovid 19 എന്നു പേരുള്ള ഈ വൈറസിനെ ഈ ലോകത്തു നിന്നും തുടച്ചു നീക്കം ചെയ്യാൻ കഴിയാവുന്ന എല്ലാ മാർഗങ്ങളും നമുക്കു സ്വീകരിക്കാം. വീട്ടിൽ നിർബന്ധമായും hand wsh, sanitiser തുടങ്ങിയ വൈറസ് മുക്തമാക്കുന്ന സാമഗ്രികൾ ഉണ്ടായിരിക്കണം. എത്രയോ കുടുംബങ്ങൾ കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുന്നു. ആളുകൾക്കു ജോലിയില്ല, ഗതാഗതമില്ല.എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥ. സർക്കാർ സഹായമുണ്ട്. എന്നാലും ജനങ്ങളുടെ ദുരിതം തീരുമോ? ദൈവമേ എത്രയും വേഗം ഞങ്ങളുടെ കുടുംബത്തിൽ നിന്നും രാജ്യത്തു നിന്നും ലോകത്തു നിന്നും ഈ മഹാമാരി നീ തുടച്ചു നീക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം