"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ പട്ടണയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

13:25, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കിളിയുടെ പട്ടണയാത്ര

“കുഞ്ഞിക്കിളീ നീ വളരെ സന്തോഷത്തിലാണല്ലോ. എന്താ കാര്യം? കുഞ്ഞനണ്ണാൻ ചോദിച്ചു. ” “അതേ ഞാൻ പട്ടണത്തിൽ താമസിക്കാൻ പോകുവാ. ബുദ്ധിമാന്മാരായ മനുഷ്യർ ഒരുപാടൂള്ള സ്ഥലം. എന്തുരസമായിരിക്കും? ഈ കാടുപോലെയൊന്നുമല്ല. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ. അന്നു പറയാം പട്ടണത്തിന്റെ വിശേഷം.” ഇത്രയും പറഞ്ഞ് കുഞ്ഞുക്കിളി പറന്നുപോയി.

കുഞ്ഞുക്കിളി അമ്മയോടൊപ്പം പട്ടണത്തിൽ കുറച്ചുനാൾ താമസിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. എല്ലാവരോടും വിവരം പറഞ്ഞ് അവർ യാത്രയായി. പട്ടണത്തിൽ എത്തിയ അവർക്ക് കൂടുകൂട്ടാനായി ഒരു കെട്ടിടത്തിന്റെ മേൽക്കൂരയേ കിട്ടിയൊള്ളൂ. കാട്ടിലെ മരത്തിലെ തന്റെ തണുപ്പുള്ള കൂടിനെ അവൾ ഓർത്തു. “ഇവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഓടിക്കാം”അതിനടുത്തുതന്നെ താമസിക്കുന്ന ഒരു ഉണ്ടക്കിളി പറഞ്ഞു. പട്ടണത്തിൽ തിരക്കിട്ടോടുന്ന വാഹനങ്ങളും അതിനുള്ളിലെ മനുഷ്യരും കുഞ്ഞിക്കിളിയ്ക്ക് കൗതുകമായി. പഴങ്ങളും പച്ചക്കറികളും ഒക്കെ കാണുവാൻ എന്തുരസം.

“നിങ്ങളെന്തിനാ ഈ മോശം നാട്ടിലേയ്ക്കു വന്നത്?” ഉണ്ടക്കിളി അവരോടുചോദിച്ചു. “മോശം നാടോ? അതെന്താ?” കുഞ്ഞിക്കിളിയുടെ ചോദ്യത്തിന് ഒരു ചിരിയിൽ ഉത്തരം നൽകി ഉണ്ടക്കിളി പറന്നുപോയി.

നന്നായി വിശക്കുന്നല്ലോ എന്തെങ്കിലും തിന്നാൻ കിട്ടുമോയെന്നു നോക്കണം. കുഞ്ഞിക്കിളി കൂടിനു പുറത്തിറങ്ങി. ചന്തയിൽ ചീഞ്ഞ മത്സ്യങ്ങളുടെയും വിഷമടിച്ച പച്ചക്കറികളുടെയും മണം. എന്തു വൃത്തികേടാണിവിടെ? പുഴയിൽ നിന്ന് അൽപ്പം വെള്ളം കുടിച്ച് ദാഹം മാറ്റാൻ നോക്കിയ കുഞ്ഞിക്കിളി അതിലെ അഴുക്കുകണ്ട് ഞെട്ടി. ഹോട്ടലിലേയും ചന്തയിലേയും മുഴുവൻ അഴുക്കുകളും അതിലുണ്ട്. ഈ വെള്ളം മനുഷ്യർ കുടിക്കുന്നതെങ്ങനെയാണ്? ഇവർക്കുബുദ്ധിയുണ്ടെന്ന് പറയുന്നത് വെറുതെയാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മലിനമാക്കുന്നതിനാൽ ഇവർക്കുതന്നെ വലിയ അസുഖങ്ങൾ വരുന്നു. കഷ്ടം, നല്ല മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ച് ചൂടും സഹിച്ചിരിക്കുന്നു.

അന്ന് രാത്രിതന്നെ കുഞ്ഞിക്കിളി അമ്മയോടൊത്ത് കാട്ടിലേയ്ക്കുതിരിച്ചു. വാഹനങ്ങളും തിരക്കും ഒന്നുമില്ലാത്ത, ശുദ്ധവായും ശുദ്ധജലവുമുള്ള സ്വന്തം നാട്ടിലേയ്ക്ക്.

ക്രിസ്റ്റ്യാനോ ജോബി
2 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ