"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:28, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ

നമ്മുടെ കർത്യവങ്ങൾ കൃത്യമായി നിർവഹിക്കുവാനും നമ്മുടെ കുടുംബത്തെയും നമ്മെ സ്നേഹിക്കുന്നവരെയും നെഞ്ചിലേറ്റുവാനും ഉദയത്തിന്റെ ആ പ്രസരിപ്പിൽ തന്നെ അസ്തമയത്തിൽ തുടരുവാനും നമ്മുടെ പൂർവികാചര്യൻമാർ പഠിപ്പിച്ച ശീലങ്ങൾ പിൻതുടരുവാനും ഉള്ള ശ്രദ്ധ നിമ്മിൽ നിന്ന് വിട്ടകന്നപ്പോൾ വീണ്ടും പഴമയിലേക്ക് പോകുവാൻ ഒരു മഹാമാരി വേണ്ടി വന്നു. അതിനു നമ്മൾ ഇങ്ങനെയൊരു ഓമനപേര് നൽകി കേവിഡ് 19. ഇനി വരും കാലമെങ്കിലും ആ ശ്രദ്ധയാണ് നാം പുലർത്തേണ്ടത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു അസ്വസ്ഥരായാൽ മേൽ പറഞ്ഞ പ്രസരിപ്പ് നമ്മുക്ക് ദിവസത്തിലുടനീളം പുലർത്തുവാനാകാതെ പോകും....... കൊറോണ ദിനങ്ങൾ നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. നമ്മൾ മുൻപ് സാധാരണ സഹിച്ച ദുരിതങ്ങൾ ഇനി അതിലും തീവ്രതയോടെ അനുഭവിക്കേണ്ട ദിനങ്ങൾ ആണ് കടന്നുവരുന്നത്. ഇവിടെ നമ്മൾ ചെയ്യേണ്ടുന്ന പ്രധാന കാര്യം ഇതാണ് എന്ന് തോന്നിയത് കൊണ്ട് തഴെകുറിക്കുന്നു. നമ്മുടെ മുന്നിലേക്ക് വരുന്ന ഏത് ഒരു കാര്യത്തെ നീരിക്ഷണ വിധേയമാക്കിയിട്ടു മാത്രം നാം സ്വകരിക്കുക .ഇന്ന് ഒരുപാട് സോഷ്യൽ മീഡിയകൾ ഉണ്ട്. ഓരോ വാർത്തകളും മറ്റുള്ളവർക്ക് അയ്ക്കുന്നതിന് മുൻപ് അതിലെ നിജസ്ഥിതി വിലയിരുത്തോണ്ടതുണ്ട്. നമ്മൾ ഇന്ന് നെഞ്ചിലെറ്റുന്ന പല ഇസങ്ങൾക്ക് അപ്പുറമുള്ള ഒരു ഇവനാണ് ആദ്യം നമ്മൾ നെഞ്ചിലെററണ്ടത്. അതാണ് "ഹ്യുമാനിസം" .മുൻപ് പ്രളയകാലത്തും നമ്മൾ പഠിച്ചു. എന്നിട്ടും എന്ത് ഫലം? ഈ അവസ്ഥയിൽ ശരിക്കും ഓർമ്മ വരുന്നത് നമ്മുടെ മഹാബലി തമ്പുരാന്റെ ഓണപ്പാട്ട് ആണ്. കള്ളം പലിശക്കാരനും ഇല്ല. പണക്കാരനും പാവപ്പെട്ടവനും എന്ന് വിത്യാസം ഇല്ല. സമയമിലാതെ ഓടികെണ്ടിരുന്ന മനുഷ്യൻ ഇന്ന് പരസ്പരം സ്നേഹിക്കാനും കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ഇരിക്കാനും അയൽപക്കത്തുളളവരുമായി സൗഹൃദം പങ്കിടാനും പഴയിലേക്ക് ഒരു പരിധി വരെ തിരിച്ചു പോകുവാനും സാധിച്ചു. ഹോട്ടലിലെ ആഹാരത്തിന്റെ രുചി പിടിച്ച നമ്മൾ ഇന്ന് നമ്മുടെ വീട്ടിലെ ആഹാരത്തിന്റെ രുചി പിടിച്ചു. പണ്ട് ആരോ പറഞ്ഞത് പോലെ" ഒന്നോ ചീഞ്ഞാലെ മറ്റ് ഒന്നിനു വളമാകു". " നേര് നിരങ്ങിയെ വരു, കള്ളം പറന്നു വരും". എന്ന് പഴഞ്ചൊല്ല് നമ്മുക്ക് ഈ അവസരത്തിൽ ഓർക്കാൻ ഉള്ളതാണ്. നെഗറ്റീവ് കാര്യങ്ങൾ അതിവേഗം പ്രസരിക്കും. വാർത്തകൾ കിട്ടാൻ ഒരു സ്രോതസ്സ് അല്ല. പല സ്രോതസ്സുകൾ ഉണ്ട്. എന്നുള്ള ബോധ്യം ഉണ്ടാകാണം. അന്തിരിക്ഷത്തിന്റെ സാഹചര്യമനുസരിച്ച് വിവരങ്ങൾ ശേഖരിക്കുവാൻ കുറച്ചു സമയം മാറ്റിവയ്ക്കണം. നമ്മുടെ മുന്നിലേക്ക് വരുന്ന എന്ത് വാർത്തകളുടെയും നിജസ്ഥിതിക്കായി കാത്തിരിക്കുക. അതിനു ശേഷം വിശകലനം ചെയ്യുക . അതിനു ശേഷം വിശ്വസിക്കുക പ്രചരിപ്പിക്കുക. ശാരീരിക ആരോഗ്യം കൈവരിച്ചാൽ മാത്രം നമ്മുടെ നാട് നന്നാവുകില്ല.മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടതുണ്ട്. നീരിക്ഷണത്തിലുടെയും വിശകലനത്തിലുടെയും നമ്മുടെ സാമന്യ ബൗദ്ധികതലം വർദ്ധിപ്പിക്കേണ്ടതുണ്ട്. കുറെ കൂടി നല്ല " yes"ഉം "no" യും പറയുവാനുള്ള ശീലം നമ്മൾ സ്വയത്തമാക്കണ്ടതുണ്ട്. "ഞാൻ പറഞ്ഞതായാലും മറ്റുള്ളവർ പറഞ്ഞതായാലും. ഗ്രന്ഥങ്ങളിൽ വായിച്ചറിഞ്ഞതായാലും നിങ്ങളുടെ സാമന്യബുന്ദിക്ക് നിരക്കാത്ത ഒന്നും സ്വികരിക്കാതെ ഇരിക്കുക". ബുദ്ധൻ." തത്വദീഷയില്ലാത്ത രാഷ്ട്രീയം, മനസ്സാക്ഷിയില്ലാത്ത ആനന്ദം അദ്ധ്വനമില്ലാത്ത സ്വത്ത് , സ്വഭാവവൈശിഷ്ടമില്ലാത്ത ജ്ഞാനം , സമ്മാർഗികത തീണ്ടാത്ത കച്ചവടം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം എന്നിവ മനുഷ്യനെ നശിപ്പിക്കുന്നു"... ഗാന്ധിജി.

പവിത്രാ സനിൽ
9C എൻ.എസ്സ്.എസ്സ്.എച്ച്. എസ്സ്.എസ്സ്. കരുവാറ്റ .
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം