"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ദിയമോളുടെ ലോക്ക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ദിയമോളുടെ ലോക്ക് ഡൗൺ കാലം സൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:41, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദിയമോളുടെ ലോക്ക് ഡൗൺ കാലം സൃഷ്ടിക്കുന്നു

"ഉമ്മൂമാ, ഉമ്മൂമാ, ഈ ഉമ്മൂമ ഇത് എവിടെ പോയി കിടക്കാ? എന്താ ദിയമോളെ ഞാൻ ഇവിടെ തന്നെ ഉണ്ട്. ആഹാ, എന്താ ഉമ്മൂമ അവിടെ ചെയ്യുന്നത്? വിറക് വേട്ടാ? അല്ല മോളേ... കുറേ ദിവസായി മീൻകാരൻ ശുകൂറിനെ കണ്ടിട്ട് അവനെ നോക്കാണ്. അല്ല, ഉമ്മൂമ നിങ്ങൾക്കറിയില്ലേ ഇപ്പൊ ലോക്ക് ഡൗൺ ആണെന്നുള്ളത്, അറിയില്ല മോളേ. അല്ല, എന്താണീ ലോക്ക് ഡൗൺ ദിയ മോളേ? "ഉമ്മൂമ അത് കോവിഡ് -19 എന്ന മഹാമാരി നമ്മുടെ ഭൂമിയെയും, രാജ്യത്തെയും, കേരളത്തെയും പിടിപെട്ടിട്ടുണ്ട്. അതിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് എല്ലാ വഴികളും അടച്ചിട്ടുള്ളത്, അതിനാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്. അത് കൊണ്ട് ആരും തന്നെ പുറത്തിറങ്ങൂല, അല്ല ദിയ മോളേ നിൻറെ ഉപ്പ രണ്ട്, മൂന്നാല് ദിവസം കഴിഞ്ഞാ നാട്ടിലേക്ക് വരും എന്ന് പറഞ്ഞില്ലേ?... ഉമ്മൂമാ എൻറെ ഉപ്പാക്കിനി ലോക്ക് ഡൗൺ കഴിഞ്ഞാലേ വരാൻ പറ്റൂ. എന്നാ മോള് അകത്തോട്ട് പൊയ്ക്കോ. കുറച്ച്‌ നേരം കഴിഞ്ഞപ്പൊ ദിയയുടെ ഇക്കാക്ക ജമാലിന് വെറുതെ അങ്ങാടിയിൽ ചുറ്റി നടക്കാനൊരു മോഹം. അവൻ ഉമ്മയോടും ഉപ്പൂപ്പയോടും നല്ലോണം വഴക്കുണ്ടാക്കി, അവസാനം അവൻ എങ്ങനെയൊക്കെയോ വണ്ടിയുമെടുത്ത് ഒരൊറ്റ പോക്ക്. അവിടെയെത്തിയപ്പൊ വരാം എന്ന് പറഞ്ഞ അവൻറെ കൂട്ടുകാരെക്കാണുന്നില്ല. സ്ഥിരം അങ്ങാടിയിലുണ്ടാകുന്ന ശങ്കരേട്ടൻ വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് അവൻ ചോദിച്ചു :അല്ല, ശങ്കരേട്ടാ ഇപ്പഴും അങ്ങാടിയിൽ തന്നെയാണോ? ഇനി ഞാൻ ജന്മത്തിൽ അങ്ങാടിയിലേക്കോ ആ മാളിൻറെ അടുത്തേക്കോ ഇറങ്ങൂല. അതെന്താ ശങ്കരേട്ടാ? അത് പിന്നെ പറയണ്ട, ആ മാളിൻറെ അടുത്ത് പോലീസുകാരുണ്ട് അവരെന്നോട് ചോദിച്ചു എങ്ങോട്ടാന്ന്? ഞാൻ സത്യം പറഞ്ഞു:എനിക്ക് വീട്ടിലിരുന്ന് മടുത്തു അതുകൊണ്ട് ഞാൻ വെറുതെ പുറത്തിറങ്ങിയതായെന്ന്., അപ്പൊ എത്ര അടിയാ കിട്ടിയതെന്നറിയില്ല... അത് മാത്രമല്ല വണ്ടി വാങ്ങി പിടിച്ചു വെക്കുകയും ചെയ്തു പിന്നെ, 25,000 രൂപ പിഴ അടക്കേണ്ടിയും വന്നു. അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടക്കാണ് നാട്ടുകാർ "ഉപദേശ് മാഷ് "എന്ന ഇരട്ടപ്പേരിട്ട ദിവാകരൻ മാഷ് അതുവഴി വന്നത്. അപ്പൊ മാഷ് ചോദിച്ചു :നിങ്ങൾക്ക് ഇപ്പൊ ലോക്ക് ഡൗൺ ആണെന്നറിയില്ലേ? അറിയാം പക്ഷെ അങ്ങാടിയിലോട്ടിറങ്ങാൻ ഒരു മോഹം.ഇന്ന് ശങ്കരേട്ടന് പോലീസുകാരുടെ കയ്യിൽ നിന്ന് നല്ലോണം അടികിട്ടി, ഇത് കേട്ടതും മാഷ് പറഞ്ഞു: അതിന് പോലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല, കാരണം അവർ അവരുടെ കടമ നിർവഹിച്ചു എന്നുമാത്രം. കുറേനേരം സംസാരിച്ചു കഴിഞ്ഞ് പിന്നെക്കാണാം എന്നും പറഞ്ഞ് അവരെല്ലാം അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. ഇക്കാക്ക ജമാൽ വീട്ടിലെത്തിയതും ദിയ പുറത്ത് ഹാൻഡ് സാനിറ്റയ്സറുമായി (hand sanitizer)കാത്തിരിക്കുകയാണ്. അങ്ങനെ കയ്യൊക്കെക്കഴുകി അവർ വാർത്ത (news)കാണാനിരുന്നു. അപ്പോഴാ കണ്ടത് പ്രവാസികൾക്ക് നാട്ടിലോട്ട് വരാൻ സൗകര്യമുണ്ട് എന്നുള്ളത്. ഇതുകേട്ടതും വീട്ടിലുള്ള എല്ലാവർക്കും സന്തോഷമായി. ദിയമോളാകട്ടെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

"ഇനി എന്റെ സ്കൂളും മദ്രസയും തുറന്നാൽ മതിയായിരുന്നു. 

എന്താ ദിയേ നീ അവിടെ പിറുപിറുക്കുന്നത്? അല്ല, ഉമ്മാ ഈ ലോക്ക് ഡൗൺ കഴിഞ്ഞിട്ട് കൂട്ടുകാരെ കാണുന്നതിൻറെ കാര്യവും സ്കൂളും മദ്രസയും തുറക്കുന്നതിൻറെ കാര്യവും പറയുകയായിരുന്നു. അതിനേ, ഈ അസുഖം മാറണ്ടേ ഉമ്മാ, നമുക്കിനിയെന്നും ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം......

റാനിയ ഇ
4 സി ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ