"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു താക്കീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കൊറോണ ഒരു താക്കീത് എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു താക്കീത് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം }}
{{Verified1|name=supriyap| തരം=  ലേഖനം }}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


 കൊറോണ: ഒരു താക്കീത്    

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു . കോവിഡ് - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം അനുദിനം കൂടി കൊണ്ടിരിക്കയാണ് .

കോവിസ് - 19 ലോകത്ത് പടർന്നു പിടിച്ചതോടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണുണ്ടായത്. വ്യവസായ ശാലകൾ അടഞ്ഞും വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തതും മറ്റും അന്തരീക്ഷത്തിലെ മാലിന്യത്തെ കുറച്ചു . സമുദ്രങ്ങളും നദികളും ശുദ്ധിയായി , ആൾ പെരുമാറ്റം കൂടി കുറഞ്ഞതോടെ പ്രകൃതിയും മറ്റു ജീവികളും അതിന്റെ സ്വാഭാ വികതയിലേക്ക് തിരിച്ചെത്തി. കോവിഡ് - 19 ന് ശേഷമുള്ള പരിസ്ഥിതിയുടെ കാര്യമാണിത്. എന്നാൽ പ്രകൃതിക്ക് ഏൽപിക്കുന്ന ആഘാതവും വന്യജീവികളോടുള്ള ക്രൂരതയുമാണ് ഇതു പോലുള്ള കൊലയാളി വൈറസുകൾ മനുഷ്യരിലെത്താൻ കാരണം എന്നുകൂടി കാണേണ്ടതുണ്ട്. ലോകം മുഴുവൻ മനുഷ്യരിൽ ദുരന്തം വിതയ്ക്കുന്ന കോവിസ് - 19 വൈറസിനൊപ്പം പ്രകൃതിയുടെ ഒരു സന്ദേശം കൂടിയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ എൻവയേൺമെന്റ് പ്രോഗ്രാം മേധാവി ഇൻഗർ ആൻഡേർസൺ പറഞ്ഞത്. ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും ആയിരിക്കണം ഇനിയങ്ങോട്ടുള്ള നമ്മുടെ ആലോചനയും പ്രവർത്തനവും എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ലോക രാഷ്ട്രങ്ങൾ മുഴുവനും കോവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണിപ്പോൾ. ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്ത് രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറക്കാൻ ലോക്ക് ഡൗൺ സഹായിച്ചു ഭാഗികമായോ പൂർണ്ണമായോ ലോക്ക് സൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങിനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാൻ കഴിയുന്ന കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല. വ്യക്തിശുചിത്വം ആണ് കൊറോണ വൈറസ്പടരുന്നത് ഒരു പരിധി വരെ തടയാനുള്ള മാർഗം. നമുക്കിനി ശുചിത്വം ശീലമാക്കിയേ തീരൂ. കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പൊതുശുചി മുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക, ചെറുതും വലുതുമായ എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കുക ,ഹസ്തദാനം ആലിംഗനം എന്നിവ ഒഴിവാക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. സാമൂഹിക അകലം പാലിക്കൽ , സാനിറ്ററൈസറിന്റെ ഉപയോഗം എന്നിവ ജീവിത ശൈലി ആക്കണം. നാം വ്യക്തിപരമായ നിയന്തണങ്ങൾ സ്വയം പാലിക്കണം. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന മഹാമാരി വീണ്ടും പടർന്നു പിടിക്കാൻ അനുവദിക്കരുത്.

കോവിസ് 19 എന്ന മഹാദുരന്തം ഒരു താക്കീതായി പരിഗണിക്കപ്പെടേണ്ടതാണെന്ന് ശാസ്ത്രജഞരും പരിസ്ഥിതി വാദികളും പറയുന്നു. ഇനിയും ഇരു പോലുള്ള വൈറസുകൾ മനുഷ്യരിലേക്ക് എത്താം. മന്തുഷ്യൻ മാറാൻ തയ്യാറല്ലെങ്കിൽ ഭാവിയിൽ സ്ഥിതി ഗുരുതരമാകും. പ്രകൃതിയുമായി പല തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് മനുഷ്യന്റെ ജീവിതം . പ്രകൃതിയെ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ നമുക്ക് നമ്മളേയും സംരക്ഷിക്കാൻ കഴിയില്ല.

ശിവമി മാനാട്ട് . പി
8 G കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം