"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് ) |
||
(വ്യത്യാസം ഇല്ല)
|
15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്ന് തിന്നുന്ന ഈ വൈറസിനെ കൂടുതൽ ഭയപ്പെക്കേണ്ടത്തുണ്ട്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യ കാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി-വൈറസ് മരുന്നുകളോ, രോഗബാധയ്ക്കു എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കു അകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. സാധാരണ ജലദോഷപനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാക്കാം. കൊറോണ വൈറസ് പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം 5 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമെന്ന് ജോൺസ് ഹോപുകിൻസ് സർവ്വകലാശാലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊറോണ വൈറസിന്റെ 'Incubation’ കാലാവധി 5 ദിവസമാണ്. കൊറോണ വൈറസ് ബാധിച്ചു വ്യക്തികളെ ക്വാറൻന്റൈനിലാക്കുന്നത് രോഗം വ്യാപിക്കുന്നത് കൃത്യമായി തടയുന്നു. കൊറോണ വൈറസ് പകരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ ശുചിയായി കഴുകുക, കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ കൂടിയുള്ള യാത്ര ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദർശിക്കുന്നുണ്ടെങ്കിൽ തന്നെ മാസ്ക് ധരിക്കുക, ചുമക്കുമ്പോഴും, തുമ്മുമ്പോഴും, വായും, മൂക്കും പൊത്തിപ്പിടിക്കുക. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടമം, ധാരാളം വെള്ളം കുടിക്കണം. വൈറസ് വ്യാപിക്കുന്നത് : ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും, വായിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന ശ്രവങ്ങളുട തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും, മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും ഇത് അടുത്തുള്ള വ്യക്തികളിലേക്ക് പടരുന്നു. വൈറസ് സാന്നിദ്ധ്യമുള്ള വ്യക്തിയെ സ്പർശിക്കുമ്പോഴോ, ഹസ്തദാനം നൽക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാം. വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുകളിൽ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ, കണ്ണിലോ തൊട്ടാലും രോഗം പകരും. ചികിത്സ: കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോദം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത് ചൈനയിലാണ്. ഈ വൈറസ് ബാധയ്ക്കു മരുന്നുകളോ, വാക്സിനുകളോ ഇതു വരെ കണ്ടെത്താനായിട്ടില്ല എന്നതിനാൽ, ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്നു തന്നെ മാറി നിൽക്കുന്നതാണ് വേണ്ടത്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം