"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/സൂത്രക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/സൂത്രക്കാരൻ എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/സൂത്രക്കാരൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സൂത്രക്കാരൻ
പണ്ട് പണ്ട് ഒരു കാട്ടിൽ നല്ല ആരോഗ്യവാന്മാരായകുറേകാട്ടുപോത്തുകൾ ഉണ്ടായിരുന്നു.അവർ നല്ല ശക്തരുമായിരുന്നു.അവർ ഒന്നിച്ചാണ് കാട്ടിൽ മേഞ്ഞുനടക്കാറ്. അങ്ങനെ ഒരിക്കൽ അവർ കാട്ടിൽ മേഞ്ഞു നടക്കുമ്പോൾ അതുവഴി വന്ന ഒരു കുറുക്കനത് കണ്ടു. നല്ല തടിച്ചു കൊഴുത്ത പോത്തുകളെക്കണ്ടപ്പോൾ അവന്റെ വായിൽ വെള്ളമൂറി. അവരെ പിടിക്കാനുള്ള സൂത്രങ്ങൾ ആലോചിക്കുമ്പോൾ ആ വഴിയേ രണ്ട് ചെന്നായ്ക്കൾ വന്നു.അവർ കുറുക്കനെക്കണ്ടതും ചാടി വീണു. അപ്പോൾ കറുക്കൻ പറഞ്ഞു ചങ്ങാതീ.... നിങ്ങൾക്ക് രണ്ടു പേർക്ക് തിന്നാനുള്ള മാസം എന്റെ ശരീരത്തിലില്ല. പക്ഷേ നിങ്ങൾക്ക് വയറു നിറയെ കഴിക്കാനുള്ള ഭക്ഷണം ഞാൻ നിങ്ങൾക്കു കാണിച്ചു തരാം. എന്താ റെഡിയാണോ?അങ്ങനെ കുറുക്കൻ പറഞ്ഞത് കേട്ട് അവർ അവന്റെ പിന്നാലെ പോയി. കുറുക്കൻ പുല്ലു തിന്നുന്ന പോത്തുകളെ ചെന്നായ്ക്കൾക്ക് കാണിച്ചു കൊടുത്തു. അവർ ചാടി വീഴ്ത്താനൊരുങ്ങി. അപ്പോൾ കുറുക്കൻ പറഞ്ഞു, ചങ്ങാതികളേ ഞാൻ പോവാം അതാണ് നല്ലത്. നിങ്ങളെ കാണുമ്പോൾ തന്നെ അവർ പേടിച്ചോടും. ഞാൻ പോവാം. കുക്കർ അങ്ങനെ പോയി. കുറുക്കനെ കണ്ടതും അവർ ചോദിച്ചു, എന്താ..കുറുക്കാ.. നീ എന്തു സൂത്രം കൊണ്ടാ വന്നത്.? വാ... ഞങ്ങളടുത്ത് വന്നു നോക്ക്... ഞങ്ങളുടെ ഒരു തൊഴിക്കില്ല നീ.... എന്നിട്ടാ.... അപ്പോൾ കുറുക്കൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു എന്തായാലും നിങ്ങളിലൊരാളെ ഞാനിന്ന് പിടിച്ചു തിന്നും. ഇതു കേട്ട ഒരു പോത്ത് ദേഷ്യം വന്ന് കുറുക്കന്റ പിന്നാലെ ഓടി.കുറുക്കൻ ഓടി ചെന്നായ്ക്കളുടെ അടുത്തേക്ക് ചെന്നു. അവർ പോത്തിനെ കൊന്നു തിന്നു. "എത്ര ശക്തനാണെങ്കിലും ബുദ്ധി ഉപയോഗിച്ച് വരാൻ പോകുന്ന അപകടം മനസ്സിലാക്കാൻ കഴിയണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ